തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു∙ തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര (06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസാണ് ഓണം, പൂജ അവധി കൂടി കണക്കിലെടുത്ത് സെപ്റ്റംബറിലേക്കു നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45നു എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും. ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ…

Read More

ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്ക് പ്രതിവാര സ്പെഷൽ ട്രെയിൻ;ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു : ഞായറാഴ്ചകളിൽ രാത്രി 8.15ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി.06041/42 നമ്പറിൽ സർവീസ് നടത്തുന്ന ട്രെയിൻ ഒക്ടോബർ ആദ്യവാരം വരെ ഉണ്ടാകും. ഞായറാഴ്ച രാത്രി 8.15ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കൾ രാവിലെ എട്ടിന് ബാനസവാഡിയിൽ യാത്ര അവസാനിപ്പിക്കും. ആലുവ (8.38), തൃശൂർ (9.37), ഒറ്റപ്പാലം (10.51), പാലക്കാട് ( 11:22),കോയമ്പത്തൂർ (12:45) തിരുപ്പൂർ (1.33), ഈറോഡ് (2.15) സേലം (3.20), തിരുപ്പത്തൂർ (4.45), ബംഗാർപേട്ട് 6.13, കെ.ആർ.പുരം (7.13), ബയപ്പനഹള്ളി ( 7.20)…

Read More