തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി.

ബെംഗളൂരു∙ തിരുവോണത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്ക് ആശ്വാസമേകി എറണാകുളം–യശ്വന്ത്പുര (06547–48) പ്രതിവാര തത്കാൽ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. ചൊവ്വാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നും ബുധനാഴ്ചകളിൽ എറണാകുളത്തു നിന്നും പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ സർവീസാണ് ഓണം, പൂജ അവധി കൂടി കണക്കിലെടുത്ത് സെപ്റ്റംബറിലേക്കു നീട്ടിയത്. ചൊവ്വാഴ്ചകളിൽ രാത്രി 10.45നു യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 10.30ന് എറണാകുളത്തെത്തും. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 2.45നു എറണാകുളത്തു നിന്നുള്ള മടക്കട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് യശ്വന്ത്പുരയിലെത്തും.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ആലുവ (3.11), തൃശൂർ (4.30), ഒറ്റപ്പാലം (6.43), പാലക്കാട് (7.18), കോയമ്പത്തൂർ (8.37), തിരുപ്പൂർ (9.23)ഈറോഡ് (10.10), സേലം (11.07), തിരുപ്പത്തൂർ (1.00), ബെംഗാർപേട്ട് (2.18), കെആർ പുരം (3.15) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഒന്നു വീതം ഫസ്റ്റ് എസി, സെക്കൻഡ് എസി, രണ്ട് തേഡ് എസി, എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കംപാർട്ട്മെന്റുമാണ് സ്പെഷൽ ട്രെയിനിലുള്ളത്. സ്ലീപ്പർ 450 രൂപ, തേഡ് എസി 1225 രൂപ, സെക്കൻഡ്.എസി 1765 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന നിരക്ക്.

സ്വാതന്ത്ര്യദിനം, ഓണം അവധികൾക്കു ശേഷം നാട്ടിൽ നിന്നുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം തീർന്നതിനാൽ പ്രതിവാര സ്പെഷൽ ട്രെയിൻ മലയാളികൾക്ക് ആശ്വാസമാകും. ഓഗസ്റ്റ് 16നും സെപ്റ്റംബർ ആറിനും എറണാകുളത്തു നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിനിൽ നൂറുകണക്കിനു ടിക്കറ്റുകൾ ലഭ്യമാണ്. സെപ്റ്റംബർ അവസാനം പൂജ അവധിക്കു നാട്ടിലേക്കു പോകുന്നവർക്കും സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts