സ്വകാര്യ സ്കൂൾ അധ്യാപകർക്ക് 5000 രൂപ വീതം ആശ്വാസ പാക്കേജ്.

ബെംഗളൂരു: സ്വകാര്യ സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും 5000 രൂപവീതം സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.

103.47 കോടിരൂപയാണ് സർക്കാർ പാക്കേജിനായി നീക്കിവെച്ചിരിക്കുന്നത്.

സംസ്ഥാനത്തെ 22,065 സ്‌കൂളുകളിലെ 2.06 ലക്ഷം ജീവനക്കാർക്കും അധ്യാപകർക്കും ഇതൊരാശ്വാസമാകും.

രണ്ടാം കോവിഡ് തരംഗവും ലോക്ക് ഡൗണും കാരണം വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന ഫീസിൽ കുറവുണ്ടായി എന്നവകാശപ്പെട്ട്  മാനേജ്‌മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുകയും പിരിച്ചുവിടുകയും മറ്റും നടത്തിയതോടെ ഇവർ കടുത്ത പ്രതിസന്ധിയിലായിരുന്നു.

  പാചകവാതക ക്ഷാമം: റേഷൻ കടകൾ വഴിയും പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി

സ്റ്റുഡന്റ്‌സ് അച്ചീവ്‌മെന്റ്‌സ് ട്രാക്കിങ്ങ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർ ചെയത അധ്യാപകർക്കും ജീവനക്കാർക്കുമായിരിക്കും സഹായധനം ലഭ്യമാകുകയെന്ന വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

പണം ബാങ്ക് അക്കൗണ്ടിലെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us