സ്വാതന്ത്ര്യദിനാഘോഷം:നഗരം കനത്ത സുരക്ഷയില്‍;ഡ്രോൺ ക്യാമറ, ബലൂൺ, പട്ടം എന്നിവ കര്‍ശനമായി നിരോധിച്ചു

ബെംഗളൂരു ∙ സ്വാതന്ത്ര്യദിനാഘോഷത്തെ വരവേൽക്കാൻ ഉദ്യാനനഗരിയൊരുങ്ങി. പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന കബൺ റോഡിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിദ്യാർഥികളുടെയും വിവിധ സൈനിക, പൊലീസ് വിഭാഗങ്ങളുടെയും മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ എന്നിവയുടെ പരിശീലനം ഇന്നു പൂർത്തിയാകും.

രാവിലെ എട്ടിനു മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. ചടങ്ങുകൾ നടക്കുന്ന മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ മാത്രം 2000 പൊലീസിനെ നിയോഗിക്കും. പരേഡ് വീക്ഷിക്കാനെത്തുന്നവരെ പരിശോധിക്കാൻ 1000 ഹാൻഡ് മെറ്റൽ ഡിറ്റക്ടറുകളും 30 ‍‍ഡോർ മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചു. പരേഡ് ഗ്രൗണ്ടിന്റെ അ‍ഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കു മുകളിൽ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി.

  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു

ഡ്രോൺ, ബലൂൺ പറത്തലിന് നാളെ മുതൽ നിരോധനം

സ്വാതന്ത്ര്യദിനാഘോഷ സുരക്ഷയുടെ ഭാഗമായി നാളെമുതൽ 15നു രാത്രി വരെ ഡ്രോൺ ക്യാമറ, ബലൂൺ, പട്ടം എന്നിവ പറത്തുന്നതു കർശനമായി നിരോധിച്ചിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts