കർണാടകയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടോ? 10 ലക്ഷം വീതം സർക്കാറിൽ കെട്ടിവക്കേണ്ടതുണ്ടോ? സർക്കാർ നിർദ്ദേശിക്കുന്ന വലിപ്പത്തിലും നിറത്തിലുമുള്ള ഗണേശവിഗ്രഹം തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ടോ?സത്യമെന്ത്?

ബെംഗളൂരു: കുറച്ച് ദിവസമായി സംഘ പരിവാർ അനുകൂല ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ postcard.com പുറത്ത് വിട്ട വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്,postcard.com പറയുന്നത് പ്രകാരം

“വിനായക ചതുർത്ഥി ആഘോഷിക്കണമെങ്കിൽ 10 ലക്ഷം കൊടുക്കണം !!!!

കർണാടകയിലെ മതേതര കോൺഗ്രസ് സർക്കാർ ഗണേശ് ചതുർഥി ആഘോഷങ്ങൾക്ക് എതിരെ ഫത്വ ഇറക്കിയിരുന്നു

നിബന്ധനകൾ

1. വിനായക ചതുർഥി ആഘോഷിക്കുന്ന ഹൈന്ദവ സംഘടനകൾ മുൻകൂറായി 10 ലക്ഷം രൂപ കെട്ടിവെക്കണം

2. വിനായക പ്രതിമയുടെ വലുപ്പവും നിറവും സർക്കാർ തീരുമാനിക്കും

3. സർക്കാർ നിശ്ചയിക്കുന്ന ദിവസങ്ങൾക്കുള്ളിൽ ആഘോഷം പരിമിതപ്പെടുത്തണം

4.അന്യമതക്കാരുടെ ആരാധനാലയങ്ങൾ ഉള്ളയിടങ്ങളിൽ വിനായക ചതുർഥി ഘോഷയാത്ര നടത്താൻ പാടില്ല

5. കരിമരുന്നോ കളറുകളോ ഘോഷയാത്രക്കിടെ അനുവദിക്കില്ല

6.ഏതെങ്കിലുമൊരു വിനായക ചതുർഥി ആഘോഷത്തിൽ 10 ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കാൻ പാടില്ല”

ഇവയാണ് കർണാടക സർക്കാർ പുറപ്പെടുവിച്ച നിബന്ധനകളായി മുകളിൽ പറഞ്ഞ ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

http://postcard.news/taliban-rule-karnataka-hindus-need-deposit-rs-10-lakhs-celebrate-ganesh-chaturthi/

എന്നാൽ ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടേ ഇല്ലെന്നാണ് ഡി.ജി. ആന്റ് ഐജി ( ഡയറക്ടർ ജനറൽ ആന്റ് ഇൻസ്പെക്ടർ ജനറൽ) ഓഫ് പോലീസ്  ആർ.കെ.ദത്ത ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

മംഗളുരു, പുത്തുരു തുടങ്ങിയ സ്ഥലങ്ങളിൽ ഗണേശോത്സവം നടത്തുന്ന മണ്ഡലുകളിൽ നിന്ന്  പോലീസ് പത്തുലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ആയി ആവശ്യപ്പെട്ടിട്ടുണ്ട്  എന്നാണ് വിശ്വഹിന്ദു പരിഷത് പ്രചരിപ്പിക്കുന്നത്.

എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ എസ് പി മാരുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

http://www.newskarnataka.com/bangalore/no-restrictions-on-ganesha-festivities-dgigp-r-k-dutta

(ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ആയ ഐ പി സി 153A,295A,298 തുടങ്ങിയവ പ്രകാരം ജാതി മത സാമുദായിക സംഘർഷങ്ങളിലേക്ക്  വഴിതെളിക്കാവുന്ന ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us