സോൾ:സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയുടെ അറിയിപ്പ്. ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സാംസങ്ങ് ഗാലക്സി നോട്ട് 7 ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി നിർത്തിവയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു . ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി ഉള്ള വ്യാപക പരാതിയെ തുടർന്ന് 25 ലക്ഷത്തോളം…
Read MoreMonth: October 2016
ജിയോ മുന്നില്‍.
രാജ്യത്തെ ടെലികോം രംഗത്ത് ഡേറ്റാ വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോക റെക്കാര്‍ഡ് സൃഷ്ടിച്ചെന്ന് അവകാശവാദം. ലോകത്തെ മറ്റ് ഏതൊരു ടെലികോം കമ്പനിയെക്കാളും വേഗത്തില്‍ ഉപഭോക്താക്കളെ സൃഷ്ടിച്ചതിലുള്ള റെക്കോര്‍ഡാണ് ജിയോക്ക് സ്വന്തമാകുന്നത്. ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഇതവരെയുള്ളത്. ലോകത്തെ മറ്റെല്ലാ കമ്പനികളെക്കാളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജിയോ സ്വന്തമാക്കിയതെന്നും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ജിയോ തന്നെയാണ് മുന്നിലെന്നും ഞായറാഴ്ച ജിയോ പുറത്തിറക്കിയ ഔദ്ദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍…
Read Moreഫ്ലിപ്കാര്‍ട്ടും ആമസോണും സ്നാപ്ഡീലും നടത്തിയ വ്യാപാര മേളകള്‍ അവസാനിച്ചു.എന്ത് കിട്ടി ?
ഓഫറുകളും സമ്മാനങ്ങളും വാരിക്കോരിക്കൊടുത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വൈബ്സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും സ്നാപ്ഡീലും നടത്തിയ വ്യാപാര മേളകള്‍ അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് കച്ചവടമാണ് ഈ കമ്പനികളൊക്കെ നടത്തിയതെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. മത്സരത്തില്‍ പക്ഷേ ഫ്ലിപ്കാര്‍ട്ട് തന്നെയാണ് ഒന്നാമതെത്തിയത്. മൂന്ന് കമ്പനികളും കൂടി ഈ കാലയളവില്‍ 6,500 കോടിയുടെ വ്യാപാരം നടത്തിയെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 20 ശതമാനം കൂടുതലാണ്. 15.5 മില്യണ്‍ സാധനങ്ങളാണ് ഫ്ലിപ്‍കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ ആമസോണ്‍…
Read Moreഇന്ത്യക്ക് ജയം.
ഇന്‍ഡോര്‍: അശ്വിന് മുന്നില്‍ ഒരിക്കല്‍ കൂടി കീവികള്‍ കറങ്ങിവീണു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്റെ ഏഴു വിക്കറ്റ് പ്രകടനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് 321 റണ്‍സിന്റെ കൂറ്റന്‍ ജയം. കളിയുടെ സമസ്ത മേഖലകളിലും കീവികളെ കാഴ്ചക്കാരാക്കി മൂന്നു ടെസ്റ്റുകളിലും ആധികാരിക ജയവുമായി പരമ്പര തൂത്തുവാരിയതിനൊപ്പം ഐസിസി റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഒരു ദിവസം ബാക്കിയിരിക്കെയാണ് ഇന്ത്യ ജയമാഘോഷിച്ചത്. സ്കോര്‍: ഇന്ത്യ 557, 216/3, ന്യൂസിലന്‍ഡ് 299, 153. മത്സരത്തിലാകെ 13 വിക്കറ്റ് വീഴ്‌ത്തിയ അശ്വിനാണ് കളിയിലെ താരം. 27 വിക്കറ്റുകളാണ് പരമ്പരയില്‍…
Read Moreപ്രസിദ്ധമായ മൈസുരു ദസറ ഇന്നവസാനിക്കുന്നു;ജമ്പോ സവാരി ഉച്ചക്ക് 02:16 നു മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും.
മൈസുരു : രാജകീയ പാരമ്പര്യത്തിന്റെ മഹിമയുമായി ദസറയുടെ കലാശക്കൊട്ടിനു ചരിത്ര നഗരം ദീപ പ്രഭയില്‍ അണിഞ്ഞൊരുങ്ങി.ഇന്ന് നടക്കുന്ന സമാപന ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 12:30 നും 2.00 മണിക്കും ഇടയില്‍ മൈസുരു കൊട്ടാരത്തിലെ ചാമുണ്ഡി ക്ഷേത്രത്തില്‍ നടക്കുന്ന പൂജകള്‍ക്ക് ശേഷം കൃത്യം 02:16 നു കൊട്ടാരത്തിലെ ബാലരാമ ഗേറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളക്ക് കൊളുത്തുന്നതോടെ കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി ജമ്പോ സവാരി ആരംഭിക്കും. 750 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത സിംഹാസനതിലേക്ക് ചാമുണ്ഡി ദേവിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നതോടെ അമ്പാരി ആനയായ അര്‍ജുന ഹൌടയുമായി മുന്നിരയിലെത്തും.തുടര്‍ച്ചയായി…
Read Moreജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹം; രണ്ടു പേരെ അറസ്റ്റ് ചെയ്തു; 43 പേർക്കെതിരെ കേസ്..
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. നാമക്കൽ സ്വ ദേശി സതീഷ് കുമാർ, മധുര സ്വദേശി മാടസ്വാമി എന്നിവരാണ് അറസ്റ്റിലായത്. 43 പേർക്കെതിരെ കേസെടുത്തു. എഐഎഡിഎംകെ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് പോലീസിന്റെ നടപടി.അതേ സമയം ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജയലളിത സുഖം പ്രാപിക്കുമെന്നും അപ്പോളോ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കടുത്ത പനിയും നിർജ്ജലീകരണവും മൂലമാണ് ജയലളിതയെ ചെന്നൈലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങൾ…
Read Moreഇന്ന് മഹാനവമി ഉദ്യാനനഗരം ഒരുങ്ങി.
ബെന്ഗളൂരു : ഇന്ന് മഹാനവമി.ക്ഷേത്രങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ആയുധപൂജയും വാഹന പൂജയും നടക്കും.വിജയദശമിയായ നാളെ ക്ഷേത്രങ്ങളില്‍ സരസ്വതി പൂജക്ക് ശേഷം പൂജയെടുക്കലും എഴുത്തിനിരുത്തല്‍ ചടങ്ങുകളും നടക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 06:30 നു കലാമണ്ഡലം നിഖിലും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും. അനന്തഗിരി സിദ്ധിവിനായക അയ്യപ്പ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍ ,വാഹന പൂജ എന്നിവ നടക്കും.വൈകുന്നേരം ഏഴുമുതല്‍ ലളിത സഹശ്രനാമാര്‍ചന,അത്താഴപൂജ നാളെ രാവിലെ അഞ്ചിനു ഗണപതി ഹോമം ,രാവിലെ ഒന്‍പതിന് വിദ്യാരംഭം,വൈകീട്ട് ഭഗവതി…
Read Moreകശ്‍മീരില്‍ വീണ്ടും ഭീകരാക്രമണ ശ്രമം. പാംപോറില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ ഒന്നോ രണ്ടോ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുകയാണ്.
ശ്രീനഗര്‍ : പ്രദേശം വളഞ്ഞ സുരക്ഷാ സേന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് നിരന്തരം വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സുരക്ഷാ സൈനികന് പരിക്കേറ്റതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഫെബ്രുവരിയിലും പാംപോറിലെ ഒരു ഐ.ടി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രണം നടന്നിരുന്നു. അതേ കെട്ടിടത്തിന് നേരെയാണ് ഇപ്പോഴും ആക്രമണം ഉണ്ടായിരിക്കുന്നത്. മുമ്പ് കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവധി ദിവസങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ആരുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.ടി.ഐയുടെ വിദ്യാര്‍ത്ഥി ഹോസ്റ്റലിനുള്ളിലാണ് ഭീകരര്‍…
Read Moreനിയമന വിവാദത്തില്‍ സിപിഎമ്മിനെതിരെ സിപിഐ മുഖപത്രം ജനയുഗത്തിന്റെ രൂക്ഷവിമര്‍ശനം.
സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനുക്കാനാകില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എല്‍ഡിഎഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണമെന്നും സിപിഐ മുഖപത്രം ആവശ്യപ്പെടുന്നു. നേരത്തെ സ്വാശ്രയ കോളേജ് വിവാദം കത്തിനിന്നപ്പോള്‍ പോലും ശക്തമായ അഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതെ സംയമനം പാലിച്ച സിപിഐ നേതൃത്വമാണ് ഇപ്പോള്‍ സിപിഎമ്മിനെതിരെ ജനയുഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. വിഷയത്തില്‍ നടപടി വേണമെന്നാണ് പാര്‍ട്ടി മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. പ്രത്യേകിച്ചും പിണറായി വിജയനും വി.എസ് അച്യുതാനന്ദനും വിവിധ പാര്‍ട്ടി ഘടകങ്ങളും മന്ത്രി ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരെ നിലപാടെടുത്ത…
Read Moreസർക്കാറിന്റെ പ്രതിച്ഛായ മോശമാക്കി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: വി എസ്
തിരുവനന്തപുരം : നിയമന വിവാദം സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചതായി മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്ചുതാനന്ദൻ.കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി എസ്. അതേ സമയം വിജിലൻസിന് ലഭിച്ച പരാതിയിൽ നിയമവശം പരിശോധിക്കുകയാണ് വിജിലൻസ്.പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ബി ജെ പിയുടെ ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമാണ് വിജിലൻസിന് പരാതി സമർപ്പിച്ചത്.
Read More