അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു. മാധ്യമങ്ങളില്‍ ജുഢീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെ സംഘടന സെബാസ്റ്റ്യന്‍ പോളിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഇന്ന് ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര നിര്‍വാഹകസമിതിയോഗമാണ് തീരുമാനമെടുത്തത് കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന ഒരു പൊതുപാടിയില്‍ ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ച് 300ഓളം അഭിഭാഷകര്‍ ഒപ്പിട്ട പരാതി ലഭിച്ചുവെന്നാണ് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. പല അഭിഭാഷകരെയും ജോലിക്ക് കൊള്ളാത്തവരാണെന്നും പലരും പണിയില്ലാത്തവരാണെന്നുമടക്കമുള്ള സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം…
Read MoreMonth: October 2016
മുത്തലാക്കില്‍ തൊടാന്‍ സുപ്രീം കോടതിക്കും അധികാരമില്ല ! മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍.
ദില്ലി:മുത്തലാഖ് നിരോധിക്കാന്‍ സുപ്രീം കോടതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വീണ്ടും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചാല്‍ അത് ജുഡീഷ്യല്‍ നിയമനിര്‍മ്മാണവും മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശ ലംഘനവുമാകുമെന്ന് ബോര്‍ഡ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി നേരത്തെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായം തേടിയിരുന്നു. ശരിയത്ത് നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. എന്നാല്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച്…
Read Moreകേജ്രിവാളിനു വീണ്ടും തിരിച്ചടി,അരുണ്‍ ജെറ്റ്ലി നല്‍കിയ മാന നഷ്ട്ട കേസ് നടപടികള്‍ തുടരും.
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ് ലി തനിക്കെതിരായി നല്‍കിയ മാനനഷ്ട്ടക്കേസില്‍ തനിക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തി വക്കണം എന്നാവശ്യപ്പെട്ട് കേജരിവാള്‍ സമര്‍പ്പിച ഹര്‍ജി ഡല്‍ഹി ഹൈ കോടതി തള്ളി.ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കും കുടുംബംഗങ്ങള്‍ക്കും എതിരെ വ്യാജ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി കഴിഞ്ഞ വര്ഷം ഡിസംബര്‍ 21 നു മാനനഷ്ട്ടക്കെസ് ഫയല്‍ ചെയ്തത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളി നും മറ്റു അഞ്ചു ആം ആദ്മി നേതാക്കള്‍ ആയ അശുതോഷ്,കുമാര്‍ ബിസ്വാസ്,സഞ്ജയ് സിംഗ്,രാഘവ് ചാദ്ധ ,ദീപക്…
Read Moreസി പി എം മുത്തലാക്കിനു എതിരാണ് ; ബാലന്‍സ് ചെയ്യാന്‍ ഹിന്ദു സ്ത്രീകളെയും കൊട്ടി വാര്‍ത്താ കുറിപ്പ്.
ന്യൂഡല്‍ഹി : മുത്തലാഖിനെതിരായ മുസ്ളിം സ്ത്രീകളുടെ പ്രതിഷേധത്തിന് സിപിഐ എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഏകപക്ഷീയമായ മുത്തലാഖ് നിയമം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന മുഴുവന്‍ മുസ്ളിം സ്ത്രീകള്‍ക്കും പിന്തുണ നല്‍കുന്നതായി സിപിഐ എം പോളിറ്റ് ബ്യുറോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പല ഇസ്ളാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അനുവദനീയമല്ല. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകരും. ഭൂരിപക്ഷ സമുദായത്തിന്റേതടക്കം എല്ലാ വ്യക്തിനിയമങ്ങളും പരിഷ്കരിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ വാദം തെറ്റാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സമത്വം…
Read Moreകോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് നിയമോപദേശകന്‍ മുരളീകൃഷ്ണ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. വ്യക്തിപരമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മുരളീകൃഷ്ണ കേസ് അട്ടിമറിച്ചുവെന്നാണ് പരാതി. മുരളീകൃഷ്ണ നേരത്തെ രണ്ടര വര്‍ഷത്തോളം സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം കോട്ടയം വിജിലന്‍സ് കോടതിയില്‍ അഭിഭാഷകനായി തിരിച്ചെത്തിയിരുന്നു. ഈ സമയത്താണ് കേരള കോൺഗ്രസ് മുൻ നേതാവും ഇപ്പോൾ ബിജെപി സംസ്ഥാന സമിതിയംഗവുമായ അഡ്വ. നോബിള്‍ മാത്യു കോട്ടയത്തുള്ള ഒരു കോഴിവ്യാപാരിക്ക് ധനമന്ത്രിയായ കെ.എം മാണി നികുതിയിളവ് നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു…
Read Moreമുംബൈയില്‍ കെട്ടിടത്തില്‍ അഗ്നിബാധ,രണ്ടു പേര്‍ മരിച്ചു.
മുംബൈ: മുംബൈയില്‍ ഇരുപത്തിയൊന്നു നില പാര്‍പ്പിട സമുച്ചയത്തില്‍ തീ പടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. പതിനൊന്നുപേരെ രക്ഷപെടുത്തി. ദക്ഷിണ മുംബൈയിലെ കഫ്പരേഡില്‍ മേക്കര്‍ ടവറിലെ ഇരുപത് ഇരുപത്തിയൊന്നാം നിലകളിലെ ഫ്‌ലാറ്റുകളിലാണ് പുലര്‍ച്ചെ ആറരയോടെ തീപടര്‍ന്നത്. 17 ഫയര്‍ എഞ്ചിനുകളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീ പടര്‍ന്നു എന്നാണ് ആദ്യനിഗമനം. തീ പിടുത്തത്തില്‍ കത്തിനശിച്ച ഫ്‌ലാറ്റ് ബജാജ് ഇലക്ട്രിക്കല്‍സ് എംഡി ശേഖര്‍ ബജാജിന്റെതാണ്.
Read Moreസൗമ്യ വധക്കേസില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച മുന്‍ സുപ്രീംകേടതി മുന്‍ ജഡ്ജ് മര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 18ന് വീണ്ടും കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ കട്ജുവിന് കോടതി നോട്ടീസ് അയച്ചു. വധശിക്ഷ ജീവപര്യന്തമാക്കിയ…
Read Moreമൂന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ അടിച്ചിട്ടും സമനിലയില്‍.
പൂനെ : ഇന്ത്യൻ സൂപ്പർ ലീഗിൽ പൂന എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയുടെ തുടക്കത്തിൽ നേടിയ ലീഡ് കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റിൽ സെഡ്രിക്ക ഹംബർട്ടിലൂടെ കേരളം ലീഡ് സ്വന്തമാക്കി. എന്നാൽ 68–ാം മിനിറ്റിൽ സിസോക്കോയിലൂടെ പൂന സമനില പിടിച്ചു. വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാം സീസണിൽ കേരളത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പിറന്നത്. അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ചുപോയിന്റുമായി…
Read Moreഉരുക്കു പാലത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ ? നാളത്തെ മനുഷ്യചങ്ങലയിൽ അണിചേരാൻ മറക്കേണ്ട.
ബെംഗളൂരു : ബസവേശ്വര സർക്കിൾ മുതൽ ഹെബാൾ വരെ ഒരു ഉരുക്കു പാലം എന്നത് കുറെ കാലമായി പറഞ്ഞു കേൾക്കുന്ന ഒരു പ്രൊജക്ട് ആണ്. 6.7 കിലോമീറ്റർ ദൂരം വരുന്ന ഈ പാലത്തിന് വരുന്ന ചിലവ് ഏകദേശം 1700 കോടിയാണ്. 820 മരങ്ങൾ മുറിച്ചു മാറ്റേണ്ടിയും വരും. കഴിഞ്ഞ ആഴ്ചയാണ് ഈ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നൽകിയത്. ഈ ഫ്ലൈ ഓവറിനെതിരെ ചില സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്, അവർ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട് ,ഇതുമായി ബന്ധപ്പെട്ട് സിറ്റിസൺസ് എഗയ്സ്റ്റ് സ്റ്റീൽ…
Read Moreനാലാം മൽസരം ആദ്യ ഗോൾ ആദ്യജയം നാലു പോയിന്റ്.
കൊച്ചി : നാലാം മൽസരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ജയം. ഇന്ന് കൊച്ചിയിൽ നടന്ന മൽസരത്തിൽ 1-0 ത്തിന് ആണ് ബ്ലാസ്റ്റഴ്സിന്റെ ജയം. 57 മിനുട്ടിൽ മൈക്കൽ ചോപ്രയാണ് ബ്ലാസ് റ്റേഴ്സിന് വേണ്ടി വിജയഗോൾ നേടിയത്.രണ്ടു ടീമും പരസ്പരം അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് കളി ആരംഭിച്ചപ്പോൾ തന്നെ കാണാൻ കഴിഞ്ഞത്. ടീമിന്റെ സഹ ഉടമയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും സ് റ്റേഡിയത്തിൽ കളി കാണാൻ എത്തിയിരുന്നു. ആദ്യ രണ്ടു കളി തോൽക്കുകയു അടുത്ത കളി സമനിലയിലാവുകയും ഈ കളി ജയിക്കുകയും ചെയ്തതോടെ ബ്ലാസ് റ്റേഴ്സിന്…
Read More