അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു. മാധ്യമങ്ങളില്‍ ജുഢീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെ സംഘടന സെബാസ്റ്റ്യന്‍ പോളിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഇന്ന് ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര നിര്‍വാഹകസമിതിയോഗമാണ് തീരുമാനമെടുത്തത്
കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന ഒരു പൊതുപാടിയില്‍ ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ച് 300ഓളം അഭിഭാഷകര്‍ ഒപ്പിട്ട പരാതി ലഭിച്ചുവെന്നാണ് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. പല അഭിഭാഷകരെയും ജോലിക്ക് കൊള്ളാത്തവരാണെന്നും പലരും പണിയില്ലാത്തവരാണെന്നുമടക്കമുള്ള സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനയുടെ നിലപാട്.
തുടര്‍ന്ന് ഇത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തിര നിര്‍വ്വാഹക സമിതി ചേര്‍ന്ന് അനിശ്ചിത കാലത്തേക്ക് സസ്പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം നിന്നതും അഭിഭാഷകരുടെ അതൃപ്തിക്ക് കാരണമായി. മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തതിനെ തുടര്‍ന്ന് അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്റ് ചെയ്ത തീരുമാനം പുറത്തുവന്നത്.