ഉരുക്കു പാലത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ ? നാളത്തെ മനുഷ്യചങ്ങലയിൽ അണിചേരാൻ മറക്കേണ്ട.

ബെംഗളൂരു : ബസവേശ്വര സർക്കിൾ മുതൽ ഹെബാൾ വരെ ഒരു ഉരുക്കു പാലം എന്നത് കുറെ കാലമായി പറഞ്ഞു കേൾക്കുന്ന ഒരു പ്രൊജക്ട് ആണ്. 6.7 കിലോമീറ്റർ ദൂരം വരുന്ന ഈ പാലത്തിന് വരുന്ന ചിലവ് ഏകദേശം 1700 കോടിയാണ്. 820 മരങ്ങൾ മുറിച്ചു മാറ്റേണ്ടിയും വരും.

കഴിഞ്ഞ ആഴ്ചയാണ് ഈ പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നൽകിയത്.

സ്റ്റീല്‍ ഫ്ലൈ ഓവറിന്റെ പ്ലാന്‍
സ്റ്റീല്‍ ഫ്ലൈ ഓവറിന്റെ പ്ലാന്‍

ഈ ഫ്ലൈ ഓവറിനെതിരെ ചില സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്, അവർ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട് ,ഇതുമായി ബന്ധപ്പെട്ട് സിറ്റിസൺസ് എഗയ്സ്റ്റ്  സ്റ്റീൽ ഫ്ലൈ ഓവർ നാളെ ചാലൂക്യ സർക്കിൾ, ബിഡിഎ ഓഫീസ്, മേക്കറി സർക്കിൾ, കാവേരി തീയെറ്റർ എന്നിവിടങ്ങളിൽ മനുഷ്യ ചങ്ങല  തീർക്കുന്നു. 6000 പേർ പങ്കെടുക്കുമെന്ന് സംഘടന അവകാശപ്പെടുന്നു.

എൽ ആന്റ് ടി ക്കും എൻ സി സി ക്കുമാണ് ഈ പാലത്തിന്റെ നിർമാണ ചുമതല, ഈ കമ്പനികൾ ഇതിൽ നിന്ന് പിൻമാറണമെന്ന് സംഘടനകൾ ആവശ്യപ്പെന്നു.

എതിർക്കുന്ന സംഘടനകളുടെ  ചില വാദങ്ങൾ താഴെ :

1790 രൂപ എന്നത് ചെറിയ ഒരു സംഖ്യയല്ല അത്രയും രൂപക്ക് ഒരു 300 കിലോ മീറ്റർ റോഡ് വേറെ നിർമ്മിക്കാം.

820 മരങ്ങൾ മുറിക്കേണ്ടി വരും അത് ബെംഗളൂരുവിന്റെ  മുഖഛായ തന്നെ മാറ്റും.

എയർപോർട്ട് റോഡിൽ കൂടുതൽ തിരക്ക് ഒന്നും ഇല്ല, വിധാൻ സൗദയുടെ സമീപത്ത് നിന്ന് തുടങ്ങുന്ന ഈ പാലം കൊണ്ട് വിഐപികൾക്ക് വിമാനത്താവളത്തിലെത്തിച്ചേരുക എന്നത് മാത്രമാണ് ഉദ്ദേശം.

നഗരത്തിൽ നടക്കുന്ന പദ്ധതിയെക്കുറിച്ച് സാമാന്യജനങ്ങളിൽ നിന്ന്  അഭിപ്രായം സ്വരൂപിച്ചിട്ടില്ല.

ബി  ഡി എ (ബെംഗളൂരു വികസന അതോറിറ്റി) നടപ്പിലാക്കേണ്ട ഈ പദ്ധതി അവരെ മറികടന്ന് സംസ്ഥാന സർക്കാർ ആണ് പ്രഖ്യാപിച്ചത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള സ്വതന്ത്രരാജ്യ സഭ എം പി യും ഏഷ്യനെറ്റ് നൂസിന്റെ ഉടമയുമായ  രാജീവ് ചന്ദ്രശേഖർ പ്രതികരണവുമായി രംഗത്തുണ്ട്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം 48 മണിക്കൂർ ആണ് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അനുവദിച്ചത് 299 പേർ അഭിപ്രായങ്ങൾ രേഖപ്പെത്തി, നഗരത്തിലെ 90 ലക്ഷം ജനങ്ങളുടെ ശബ്ദമായി ഇതിനെ കണക്കാക്കാൻ കഴിയുമോ ? എം പി ചോദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us