മൂന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ അടിച്ചിട്ടും സമനിലയില്‍.

പൂനെ : ഇന്ത്യൻ സൂപ്പർ ലീഗിൽ പൂന എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയുടെ തുടക്കത്തിൽ നേടിയ ലീഡ് കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റിൽ സെഡ്രിക്ക ഹംബർട്ടിലൂടെ കേരളം ലീഡ് സ്വന്തമാക്കി. എന്നാൽ 68–ാം മിനിറ്റിൽ സിസോക്കോയിലൂടെ പൂന സമനില പിടിച്ചു. വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

മൂന്നാം സീസണിൽ കേരളത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പിറന്നത്. അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ചുപോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഒരു ജയവും രണ്ടു സമനിലയും രണ്ട് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. നാലു മത്സരങ്ങളിൽനിന്നു നാലു പോയിന്റുള്ള പൂന ഏഴാം സ്‌ഥാനത്തുണ്ട്.

അഞ്ചു മത്സരങ്ങളിൽനിന്നു 10 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts