സൗമ്യ വധക്കേസില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി.

വിധിയെ വിമര്‍ശിച്ച മുന്‍ സുപ്രീംകേടതി മുന്‍ ജഡ്ജ് മര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

കേസ് നവംബര്‍ 18ന് വീണ്ടും കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ കട്ജുവിന് കോടതി നോട്ടീസ് അയച്ചു. വധശിക്ഷ ജീവപര്യന്തമാക്കിയ വിധിയില്‍ പിഴവുണ്ടെന്നായിരുന്നു കട്ജുവിെന്റെ പോസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts