തില്ലങ്കേരിയില്‍ വെട്ടേറ്റു ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി മാവില ബിനീഷാണ് മരിച്ചത്. ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകനു പരിക്കേറ്റു. തില്ലങ്കേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇടതുകാലിന് വെട്ടേറ്റ് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്നനിലയില്‍ ഇന്നലെ രാത്രിയാണ് ബിനീഷിനെ കണ്ടെത്തിയത്. ഉടനെ ഇരുട്ടിതാലുക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
Read MoreMonth: September 2016
അത്തം പിറന്നു മലയാളികൾ ഓണാഘോഷങ്ങളിലേക്ക്..
ബെംഗളൂരു : ഇന്ന് അത്തം നഗരത്തിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ജീവൻ വച്ച് തുടങ്ങി, സാധാരണ ഓണ ദിനത്തിൽ നാട്ടിൽ പോയോ വീട്ടിലിരുന്നോ ഓണമാഘോഷിക്കുന്ന ബെംഗളൂരു മലയാളികൾ അതിന് മുൻപുള്ള ദിനങ്ങളിലോ ശേഷമുള്ള ദിനങ്ങളിലേ ആണ് ഓണാഘോഷ മഹാമഹങ്ങൾ നടത്തുന്നത്. ചില ഓണാഘോഷത്തിന്റെ വിവരങ്ങൾ താഴെ : ആനേപ്പാളയ ഓണാഘോഷത്തിന്റെ കായിക മൽസരങ്ങൾ ഇന്ന് നീലസാന്ദ്ര ആൽഫ ഹൈസ്കൂളിൽ. ഡിആർ ഡി ഒ യുടെ ഉപന്യാസ ചിത്ര രചനാ മൽസരങ്ങൾ ഇന്ന്. കൈരളി കൾചറൽ അസോസിയേഷന്റെ ഓണച്ചന്ത 11, 12 തീയതികളിൽ കാടുഗൊഡി അസോസിയേഷൻ ഹാളിൽ.…
Read More“ഗൗരി ഹബ്ബ “യിൽ ഭക്തി സാന്ദ്രമായി നഗരം.
ബെംഗളൂരു: ഇന്ന് ” ഗൗരിഹബ്ബ” യുടെ ആഘോഷങ്ങളിലേക്ക് ബൊഗളൂരു നഗരം, സാധാരണ ഗണേശ ഉൽസവത്തിന്റെ ഒരു ദിവസം മുൻപാണ് ഗൗരിയുടെ ആഘോഷങ്ങൾ നടക്കുന്നത്. കർണാടക, തമിഴ്നാട്, ആന് ധ്ര പ്രദേശ് ,തെലങ്കാന തുടങ്ങിയ സംസ്ഥാപനങ്ങളിലും ” ഹർതാലിക തീജ് ” എന്ന പേരിൽ മഹാരാഷ്ട്രയിലും ആഘോഷിക്കുന്നു. സ്ത്രീകളുടെ ഉൽസവമായ ഇന്ന് വീടുകളിൽ ഗൗരിയുടെ പ്രതിമകളിൽ പൂജ നടത്തുന്നു. ശിവന്റെ പത്നിയായ പാർവതി അല്ലെങ്കിൽ ഗൗരിയിൽ നിന്ന് അനുഗ്രഹം ലഭിച്ച് ദീർഘ മാംഗല്യഭാഗ്യം ലഭിക്കും എന്ന് സ്ത്രീകൾ പ്രതീക്ഷിക്കുന്നു. ഇന്ന് ഗൗരി എല്ലാവരുടേയും വീടുകളിൽ വരുമെന്നു…
Read Moreഡാറ്റ യുദ്ധത്തിൽ ബി എസ് എൻ എല്ലിനെ തോൽപിക്കാനാകില്ല മക്കളേ! പുതിയ ഡാറ്റ ഓഫറുകളുമായി പൊതുമേഖല സ്ഥാപനം.
ന്യൂഡെൽഹി : ജിയോയുടെ അവതാരത്തിന് ശേഷം ഇന്റർനെറ്റ് സ്പീഡും ഡാറ്റയുമാണ് എല്ലായിടത്തും ചർച്ച, ജിയോ നേടിയ മേൽകൈ ഉയർത്തുന്നത് വളരെ വലിയ വെല്ലുവിളിയാണ്.ഇതിനെ നേരിടാൻ എല്ലാവരും തയ്യാറായി തുടങ്ങി.ആ ശ്രേണിയിൽ ബി എസ് എൻ എല്ലിന്റെ പുതിയ ഓഫറുകൾ കൂടുതൽ ആകർഷകമാണ്. പുതിയ ബ്രോഡ്ബാന്റ് നിരക്ക് വയർ ലൈനിൽ 300GB ഡാറ്റ വെറും 249 രൂപക്ക് ! സെപ്റ്റംബർ 9 ന് പുതിയ പ്ലാൻ നിലവിൽ വരും. 2 എം ബി പി എസ് സ്പീഡ് ലഭിക്കും രാത്രി ഒമ്പതു മുതൽ രാവിലെ ഏഴു…
Read Moreകാവേരി തർക്കം; “ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ”എന്ന് സുപ്രീം കോടതി
ബെംഗളൂരു:തമിഴ് നാടിനു ജീവിക്കാൻ കാവേരി നദീ ജലം വിട്ടു നല്കണമെന്നു കർണാടകയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. “ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ” എന്ന തത്ത്വം രണ്ടു സംസ്ഥാനങ്ങളും മനസിലാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടു . കർണാടകം വെള്ളം വിട്ടു നൽകാത്ത പശ്ചാത്തലത്തിൽ തമിഴ്നാട് നൽകിയ ഹർജിയിൻ മേലാണ് സുപ്രീം കോടതി ഇങ്ങനെ പ്രസ്താവിച്ചത്. സുപ്രീം കോടതി വിധി തമിഴ്നാടിനു അനുകൂലമായത് കർണാടകയ്ക് തിരിച്ചടി ആയി. “വെള്ളം വെള്ളം സർവത്ര കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല” എന്ന അവസ്ഥയാണ് തമിഴ്നാടിന്റേത്, ഇത് പരിഗണിച്ചു വെള്ളം വിട്ടുനൽകണം എന്നാണ് സുപ്രീം കോടതി പരാമർശിച്ചത്.ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാണെന്നും ജസ്റ്റിസ് ദീപക് മിശ്ര,യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച്…
Read Moreജിയോ പരസ്യത്തിന്റെ പേരിൽ മോഡിയെ വിമർശിച്ച കേജരിവാളിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് മോഡി ആരാധകർ ; എയർടെല്ലിന്റെ പ്രൊമോഷൻ ചടങ്ങിൽ കേജരിവാൾ !
ന്യൂ ഡെൽഹി : റിലയൻസ് ജിയോ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് ഇന്നത്തെ ഒരു പ്രധാന തലക്കെട്ട് ,മോഡിയെ വിമർശിക്കുന്നവരിൽ പ്രധാനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആയിരുന്നു . അദ്ദേഹത്തിന് അതേ നാണയത്തിൽ മറുപടി നൽകി ക്കൊണ്ട് മോഡി ആരാധകർ സമൂഹമാദ്ധ്യമത്തിൽ സജീവമായി. എയർടെല്ലിന്റെ ഒരു ചടങ്ങിൽ അവരുടെ ലോഗോയുമായി നിൽക്കുന്ന കേജരിവാളിന്റെ ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
Read Moreറിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി ; വിവാദം കൊഴുക്കുന്നു ;സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജ്രിവാളും വിമർശനവുമായി ട്വിറ്ററിൽ.
ന്യൂഡൽഹി : ഇന്നലെയാണ് ബ്രഹ്മാണ്ഡ ഓഫറുകളുമായി റിലയൻസ് ജിയോ അവതരിച്ചത് .ഇന്നത്തെ പ്രമുഖ ദേശീയ പത്രത്തിന്റെ മുഖപേജിൽ ജിയോയുടെ പരസ്യത്തിൽ പ്രധാന മന്ത്രിയുടെ മുഖവും ചേർത്തിട്ടുണ്ട്. ഇന്ത്യക്കും നൂറ്റി ഇരുപതു കോടി ജനങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് തലക്കെട്ട്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ജീവിത ചര്യയാക്കി മാറ്റിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇതിനെതിരെ മുന്നോട്ട് വന്നു. മോഡി അംബാനിയുടെ പോക്കറ്റിലാണെന്ന് കേജരിവാൾ ആരോപിച്ചു.സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജരിവാളിന് ഇതൊരാശ്വാസമായി. മോഡിക്കെതിരെയുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്.
Read Moreഓൺലൈൻ ബുക്കിംഗ് പ്രത്യേക ചാർജ് കർണാടക.എസ്.ആർ.ടി.സി ഒഴിവാക്കുന്നു
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ ഓൺലൈൻ വഴി ബുക്ക് ചെയുന്ന ബസ് ടിക്കറ്റുകളിൽ നിന്നും പ്രത്യേകം ഈടാക്കുന്ന ബുക്കിംഗ് ചാർജ് ഇനി വേണ്ടെന്ന് വെക്കുന്നു.ഈ തീരുമാനം ഓൺലൈൻ ബുക്കിംഗ് കൂടുതൽ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണെന്ന് ksrtc പ്രെസ് റിലീസിൽ പറയുന്നു.ഇതുവഴി കൂടുതൽ യാത്രക്കാർ ഓൺലൈൻ സേവനത്തിന്റെ ഭാഗം ആവുമെന്ന് കരുതുന്നു. 2 .5 ശതമാനം വരെ ആയിരുന്നു ഇതിനു മുൻപ് യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.റിസർവേഷൻ സംബന്ധമായ അന്വേഷണത്തിന് ksrtc കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. വ്യാഴാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.
Read Moreവിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബൂണലിന്റെ പച്ചക്കൊടി ; അദാനി സന്തോഷത്തിൽ.
ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബുണലിന്റെ അനുമതി, ഉപാധികളോടെ യാണ് അനുമതി.ആറുമാസത്തിലൊരിക്കൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം. പരിസ്ഥിതി സംരക്ഷണത്തിന് ഏഴംഗ സമിതി. പരിസ്ഥിതിയെ നശിപ്പിക്കും എന്ന വാദം തള്ളി. വിധി സ്വാഗതാർഹമെന്ന് മുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
Read Moreയു.എസ് ഓപ്പൺ;ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് വിജയം കരസ്ഥമാക്കി
ന്യൂയോർക്ക് : യു.എസ് ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് ജയം കുറിച്ചു .വനിതാ ഡബിൾസിൽ സാനിയ സഖ്യവും,പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യവും,മിക്സഡ് ഡബിൾസ് പേസ് -ഹിംഗിസ് ജോഡിയും ആദ്യ ജയം നേടി. സാനിയ തന്റെ പുതിയ പങ്കാളിയായ ബാർബറ സ്‌ട്രൈകോവയ്ക്കൊപ്പം ആദ്യ റൗണ്ടിൽ അമേരിക്കൻ സഖ്യത്തെ ജോഡാ മി പാർട്ട് -എന ഷിബാഹാറയെ തോൽപ്പിച്ചു,സ്കോർ (6 -3,6-2 ). ബൊപ്പണ്ണ-നീൽസ് സഖ്യം അമേരിക്കയുടെ ജോൺ മകനാലി-ജെഫ്രി ജോൺ സഖ്യത്തെ( 6 -4 ,6 -4 ) എന്ന സ്‌കോറിൽ തളച്ചു. മിക്സഡ് ഡബിൾസിൽ പേസ് സഖ്യം അമേരിക്കയുടെ സാച്ചിയാ വിക്കറി-ഫ്രാൻസിസ് തിയാഫോ സഖ്യത്തെ കിഴ്പെടുത്തി,സ്കോർ (6 -3,6-2 ).…
Read More