കാവേരി തർക്കം; “ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ”എന്ന് സുപ്രീം കോടതി

ബെംഗളൂരു:തമിഴ് നാടിനു ജീവിക്കാൻ കാവേരി നദീ ജലം വിട്ടു നല്കണമെന്നു കർണാടകയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. “ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ” എന്ന തത്ത്വം രണ്ടു സംസ്ഥാനങ്ങളും മനസിലാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടു . കർണാടകം വെള്ളം വിട്ടു നൽകാത്ത പശ്ചാത്തലത്തിൽ തമിഴ്നാട് നൽകിയ ഹർജിയിൻ മേലാണ് സുപ്രീം കോടതി ഇങ്ങനെ പ്രസ്താവിച്ചത്. സുപ്രീം കോടതി വിധി തമിഴ്നാടിനു അനുകൂലമായത് കർണാടകയ്ക് തിരിച്ചടി ആയി.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

“വെള്ളം വെള്ളം സർവത്ര കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല” എന്ന അവസ്ഥയാണ് തമിഴ്നാടിന്റേത്, ഇത് പരിഗണിച്ചു വെള്ളം വിട്ടുനൽകണം എന്നാണ് സുപ്രീം കോടതി  പരാമർശിച്ചത്.ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാണെന്നും ജസ്റ്റിസ് ദീപക്  മിശ്ര,യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മഴ കുറവാണെന്നും വെള്ളം വിട്ടു നല്കാൻ കഴിയാത്ത അവസ്ഥ ആണെന്നും കർണാടകത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എഫ് .എസ്. നരിമാൻ സുപ്രീം കോടതിയെ ബോധിപ്പിച്ചു.രണ്ടു സംസ്ഥാനങ്ങളും തമ്മിൽ നല്ല സൗഹാർദ്ദപരമായി മുന്നോട്ടു പോകണമെന്നും അല്ലെങ്കിൽ അത് ജന ജീവിതത്തെ ബാധിക്കുമെന്നും കൃഷി നശിക്കുമെന്നും കോടതി അറിയിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts