ട്വീറ്റ് അടിച്ചാല്‍ ഡയപ്പര്‍ പ്ലാറ്റ് ഫോര്മില്‍ എത്തിക്കുന്ന റെയില്‍വേ മന്ത്രിക്ക്,ബെന്ഗലൂരു മലയാളികളുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്തത് എന്തുകൊണ്ട് ?ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല ? ട്വിറ്റെറില്‍ പ്രതിഷേധം തുടരുന്നു .നിങ്ങള്ക്ക്കും പ്രതിഷേധിക്കാം.

ബെന്ഗലൂരു : അങ്ങനെ ഓണം വന്നു നാട്ടില്‍ പോകാനുള്ള നെട്ടോട്ടത്തില്‍ ആണ് എല്ലാവരും മൂന്നുമാസം മുന്‍പ് ബുക്ക്‌ ചെയ്തകാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ്‌ കള്‍ കിട്ടി ഭാഗ്യം കൊണ്ട് ചിലര്‍ക്ക് താത്കാലിലും,കുറെ പേര്‍ക്ക് കര്‍ണാടക -കേരള സര്‍ ടീ സികളുടെ ടിക്കറ്റ്‌ ലഭിച്ചു ,ചിലര്‍ക്ക് ഭാഗ്യം കൊണ്ട് സ്പെഷ്യല്‍ ബസുകളിലും ടിക്കറ്റ്‌ കിട്ടി. ബാക്കി യുള്ളവര്‍ എന്ത് ചെയ്തു രണ്ടു -മൂന്നു ഇരട്ടി വില കൊടുത്തു സ്വകാര്യ ബസുകളില്‍ സീറ്റ് ഉറപ്പിച്ചു.ഓണത്തിന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇത്ര ഇരട്ടി ബസ്‌ ചാര്‍ജ് നമ്മള്‍…

Read More

അന്തർസംസ്ഥാന ബസ്സുകൾ ഓണക്കാലത്തു യാത്രക്കാരെ പിഴിയുന്നു

ഓണം വന്നെത്തിയതോടെ നാട്ടിലേക്കുള്ള വോൾവോ ബസുകളിൽ ചാർജ്ജ് ക്രമാതീതമായി കൂട്ടി.ആയിരത്തിലധികം വരെ ചാർജ്ജ് അധികം ഈടാക്കി യാത്രക്കാരെ ആഡംബര ബസ്സുകൾ കൊള്ളയടിക്കുന്നു.ഓണ ദിവസങ്ങളിൽ 2100  രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.ബാംഗളൂരിൽ നിന്നും കൊല്ലത്തേക്കുള്ള സാധാരണ ദിവസങ്ങളിലെ വോൾവോ ചാർജ്ജ്  1250 രൂപയാണ്.ഓണം കഴിങ്ങുള്ള മടക്കയാത്രയ്ക് സാധാരണ ചാർജ്ജിന്റെ മൂന്നിരട്ടിവരെ നൽകേണ്ട സ്ഥിതിയാണ്.2950 രൂപവരെ മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ ചാർജ്ജ്.  രണ്ടായിരത്തിന് മുകളിലുള്ള നിരക്കുകൾ ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ തുടരും.

Read More

ബന്ദ് പേമാരി പെയ്തു തീർന്നു ; നഗരം സാധാരണ നിലയിലേക്ക്.ബി.എം.ടി സി ഓടിത്തുടങ്ങി.

ബെംഗളൂരു : കാവേരി വിഷയത്തിൽ നടന്ന ബന്ദ് ആറു മണിയോടെ അവസാനിച്ചു നഗരം സാധാരണ രീതിയിലേക്ക് മടങ്ങുന്നു. ബിഎം ടി സി സർവ്വീസ് ആരംഭിച്ചു, ജനങ്ങളിൽ നിന്ന് മുതലെടുക്കാനുള്ള ബുദ്ധിപരമായ നീക്കത്തിലൂടെ ,മജെസ്റ്റിക്കിൽ നിന്നും ബി എം ടി സി യുടെ വോൾവ് ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. മെട്രോ സർവ്വീസ് പുനരാരംഭിച്ചു.

Read More

കാവേരി ബന്ദ് ;ഫ്രീഡം പാര്‍ക്കില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം;കെ ആര്‍ എസ് ഡാമില്‍ വെള്ളത്തില്‍ ചാടി ആത്മഹത്യാ ശ്രമം ; ഫ്രീഡം പാര്‍ക്കിലും മൈസൂര്‍ ബാങ്ക് സര്‍ക്കിളിലും പ്രതിഷേധ യോഗങ്ങള്‍ തുടരുന്നു ;മാന്ട്യയില്‍ പ്രതിഷേധം കത്തുന്നു.

ബെന്ഗളൂരു : കാവേരി വിഷയത്തില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ് ,കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ് ,ടൌണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകനങ്ങള്‍ കന്നഡ ചാലുവലി വട്ടാല്‍ സംഘം നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഫ്രീഡം പാര്‍ക്കില്‍ തുടരുകയാണ്.നാട് റോട്ടില്‍  ഉരുളുസേവ (ശയന പ്രതിക്ഷണം ) നടത്തി ഒരു വിഭാഗം അണികള്‍ അതിന്റെ ഭാഗമായി. മറ്റൊരു പ്രതിഷേധം മൈസൂര്‍ ബാങ്ക് സര്‍ക്കിളിന്റെ സമീപത്തു തുടരുകയാണ് ,ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആറുമണിയോടെ ബന്ദ് അവസാനിച്ച് സാധാരണ നിലയില്‍ എത്താനുള്ള സാധ്യത കുറവാണ്. ബെന്ഗളൂരുവിലെ…

Read More

കന്നട സംഘടനകളുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രകടനം ആരംഭിച്ചു ; ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവൂഡ് താരങ്ങൾ പ്രതിഷേധിക്കുന്നു

ബെംഗളൂരു : വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ പ്രതിഷേധം ആരംഭിച്ചു.കന്നട ചളുവാളി വാട്ടാൾ സംഘ ,ജയ് കർണാടക, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സാൻഡൽവുഡ് താരങ്ങൾ പ്രതിഷേധിക്കുന്നു .ശിവരാജ് കുമാർ ,ദർശൻ ,ഗണേഷ് ,ജഗേഷ് എന്നിവർ പങ്കെടുക്കുന്നു .

Read More

രജനീകാന്തിന് വേണ്ടി ലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ “ഒപ്പം” പ്രദർശിപ്പിച്ചു

മോഹൻലാൽ-പ്രിയദര്ശൻ കൂട്ടുകെട്ടിന്റെ പുതിയ ക്രൈം ത്രില്ലെർ സിനിമ ‘ഒപ്പം’ സൂപ്പർസ്റ്റാർ രജനീകാന്തിന് വേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചു.രജനിയുടെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു പ്രദര്ശനം.ഒപ്പം കാണണമെന്ന ആഗ്രഹം രജനികാന്ത് പ്രകടിപ്പിച്ചിരുന്നു.രജനിയുടെ ആഗ്രഹം മനസിലാക്കി പ്രിയദര്ശൻ അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു.സിനിമ പ്രേക്ഷകരിൽ എത്തുന്നതിനു മുൻപ് കാണാനുള്ള അവസരം രജനിക്ക് ലഭിച്ചു.വ്യാഴാഴ്ച സിനിമ തീയേറ്ററുകളിൽ എത്തി.

Read More

യു.എസ് ഓപ്പൺ :ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് സെമിയിൽ കാലിടറി

ന്യൂയോർക്ക് : വനിതാ വിഭാഗം യു.എസ് ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് സെമിയിൽ പുറത്തായി.ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന പ്ലിസ്കോവ  ആണ് സെറീനയെ സെമിയിൽ തോല്പിച്ചത്,സ്കോർ (6 -2 ,7-6).ലോക ഒന്നാം നമ്പർ സ്ഥാനവും സെറീനയ്ക് നഷ്ടമായി.ലോക പതിനൊന്നാം നമ്പർ താരമാണ് പ്ലിസ്കോവ.ഇതാദ്യമായാണ് ഒരു ഗ്രാൻഡ് സ്ലാം ഫൈനലിൽ പ്ലിസ്കോവ യോഗ്യത നേടുന്നത്. 23 ഗ്രാൻഡ്സ്ലാമുകളിലേക്കുള്ള സെറീനയുടെ പടയോട്ടം ഇതോടെ അവസാനിച്ചു. 22  ഗ്രാൻഡ്സ്ലാമുകൾ കൈയിലുള്ള സെറീനയ്ക് ഈ ജയത്തോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് തകർക്കാൻ ഉള്ള സാധ്യത അവസാനിച്ചു. ഇതോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് മറികടക്കാൻ സെറീന ഇനിയും…

Read More

കേരള ആര്‍ ടീ സി ക്ക് ഇന്ന് പകല്‍ സര്‍വീസ് ഇല്ല :ആറുമണിക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.

ബെന്ഗളൂരു : ഇന്ന് പകല്‍ സര്‍വീസ് ഉണ്ടാകില്ല എന്ന് കേരള ആര്‍ ടീ സി അറിയിച്ചു ,ആറുമണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും ,ഇന്ന് ഓണുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ കഴിയുന്ന അത്രയും സര്‍വീസ് നടത്താന്‍ ശ്രമിക്കുമെന്ന് കെ എസ് ആര്‍ ടീ സി അറിയിച്ചു. കേരള ആര്‍ ടീസിക്കും കര്‍ണാടക ആര്‍ ടീ സിക്കും മലബാര്‍ സെര്‍വീ സുകള്‍ ആണ് സാധാരണയായി പകല്‍ സമയത്ത് നടത്താറുള്ളത് ,തെക്കന്‍ കേരളത്തിലേക്ക് ഉള്ള സര്‍വീസ് കള്‍ എല്ലാം രാത്രി സമയങ്ങളില്‍ ആണ് ആരംഭിക്കുന്നത്,അതുകൊണ്ട് തന്നെ അതിനെ ബാധിക്കാന്‍…

Read More

മാന്യത ടെക് പാർക്ക് ബെന്ഗളൂരു ,മൈസൂര്‍ ഇന്‍ഫോസിസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു ;മുന്‍പില്‍ പ്രകടനങ്ങള്‍ തുടരുന്നു ; ബയോ കോൺ എം ഡിയുടെ ട്വീറ്റ് വിവാദമാകുന്നു.

ബെംഗളൂരു : എംബസ്സി മാന്യത ടെക് പാർക്ക് പ്രവർത്തിക്കുന്നതായി ടി.വി. വാർത്തകൾ പുറത്തു വന്നു, ഇന്ന് ജോലി ചെയ്യാനുള്ളവരെ ഇന്നലെ രാത്രി തന്നെ വരുത്തുകയും രാത്രി ഉറങ്ങാനുള്ള സൗകര്യങ്ങൾ ചെയത് കൊടുത്ത് ഇന്ന് രാത്രി തിരിച്ച് വീട്ടിലെത്തിക്കു മെന്നാണത്രേ കരാർ. ഈ വിഷയത്തിൽ ജയ് കർണാടക നേതാവ് നാരായണ ഗൌഡ പറഞ്ഞത് മാന്യത ടെക് പാർക്ക് പ്രവർത്തനം നിർത്തിയില്ലെങ്കിൽ കുറച്ച് സമയത്തിനകം അതിന്റെ ഫലം ലഭിക്കും എന്നാണ്. കര്‍ണാടക ചലുവലി വാട്ടല്‍ പക്ഷ നേതാവ് വാട്ടല്‍ നാഗരാജ് പറയുന്നത് വരുന്ന 16 നു ഐ…

Read More

നഗരത്തിൽ ബന്ദ് പൂർണം; കെ ആർ മാർക്കെറ്റ് ,മജെസ്റ്റിക്, മന്ത്രി മാൾ ശൂന്യം; സ്വരക്ഷക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വരുത്തി മുഖ്യമന്ത്രി.

ബെംഗളൂരു : നഗരത്തിൽ കർണാടക ബന്ദ് പൂർണം.പ്രധാന സ്ഥലങ്ങളായ കെ ആർ മാർക്കെറ്റ് മജെസ്റ്റിക് തുടങ്ങിയ സ്ഥലങ്ങൾ ശൂന്യമായി. മജെസ്റ്റിക്കിൽ ഓട്ടോറിക്ഷകൾ അടക്കമുള്ള വാഹനങ്ങൾ തടയുന്നുണ്ട്. സ്വരക്ഷയെക്കരുതി ബുള്ളറ്റ് പ്രൂഫ് വാഹനമെത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബോംബു സ്ഫോടനത്തിൽ നിന്നു വരെ രക്ഷപ്പെടാവുന്ന മഹിന്ദ്ര മാക്സ് ആണ്  മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ നിർത്തിയിരിക്കുന്നത്.

Read More
Click Here to Follow Us