ട്വീറ്റ് അടിച്ചാല്‍ ഡയപ്പര്‍ പ്ലാറ്റ് ഫോര്മില്‍ എത്തിക്കുന്ന റെയില്‍വേ മന്ത്രിക്ക്,ബെന്ഗലൂരു മലയാളികളുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്തത് എന്തുകൊണ്ട് ?ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല ? ട്വിറ്റെറില്‍ പ്രതിഷേധം തുടരുന്നു .നിങ്ങള്ക്ക്കും പ്രതിഷേധിക്കാം.

ബെന്ഗലൂരു : അങ്ങനെ ഓണം വന്നു നാട്ടില്‍ പോകാനുള്ള നെട്ടോട്ടത്തില്‍ ആണ് എല്ലാവരും മൂന്നുമാസം മുന്‍പ് ബുക്ക്‌ ചെയ്തകാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ്‌ കള്‍ കിട്ടി ഭാഗ്യം കൊണ്ട് ചിലര്‍ക്ക് താത്കാലിലും,കുറെ പേര്‍ക്ക് കര്‍ണാടക -കേരള സര്‍ ടീ സികളുടെ ടിക്കറ്റ്‌ ലഭിച്ചു ,ചിലര്‍ക്ക് ഭാഗ്യം കൊണ്ട് സ്പെഷ്യല്‍ ബസുകളിലും ടിക്കറ്റ്‌ കിട്ടി.tweet-railway-2

ബാക്കി യുള്ളവര്‍ എന്ത് ചെയ്തു രണ്ടു -മൂന്നു ഇരട്ടി വില കൊടുത്തു സ്വകാര്യ ബസുകളില്‍ സീറ്റ് ഉറപ്പിച്ചു.ഓണത്തിന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇത്ര ഇരട്ടി ബസ്‌ ചാര്‍ജ് നമ്മള്‍ കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? സെപ്റ്റംബര്‍ 9 -10 തീയതികള്‍ ആണ് ബെന്ഗലൂരുവില്‍ നിന്ന്  കേരളത്തിലേക്ക് ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് ഉള്ള ദിനം എന്ന് എല്ലാവര്ക്കും അറിയാം ,പക്ഷെ ഇതറിയാത്ത ഒരു വിഭാഗം ഉണ്ട് .അവരാണ് റെയില്‍ വെയില്‍ ഇരിക്കുന്നത്.സാധാരണ ഒരു ട്വീറ്റ് ന്റെ പുറത്തു കുട്ടികളുടെ ഡയപ്പര്‍ വരെ പ്ലാറ്റ് ഫോര്മില്‍ എത്തിക്കാന്‍ നമ്മുടെ കേന്ദ്ര മന്ത്രിക്കു കഴിഞ്ഞിട്ടുണ്ട് എന്ന വാര്‍ത്തകള്‍ നമ്മള്‍ വായിച്ചു ,നല്ല കാര്യം തന്നെ പക്ഷെ എന്തുകൊണ്ടായിരിക്കും നമ്മുടെ ,ബെന്ഗളൂരു മലയാളികളുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാവാത്തത് ?അതോ വിഷയം അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെടാത്തത് കൊണ്ടോ.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

ഹൈദരാബാദില്‍ നിന്നും ചെന്നൈയില്‍ നിന്നും മഹാരാഷ്ട്രയിലെ നാന്ടെടില്‍ നിന്നും എന്തിനേറെ ന്യൂ ഡല്‍ഹിയിലെ നിസമുദ്ദീനില്‍ നിന്ന് പോലും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു പക്ഷെ ബെന്ഗലൂരുവില്‍ നിന്ന് മാത്രം ഇല്ല,കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന സിറ്റി യാണ് ബെന്ഗലൂരു.

tweets-for-rmin

എന്തായാലും ബെന്ഗളൂരു മലയാളികള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നു ,വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.ചില ട്വീറ്റകള്‍ ഇവിടെ കൊടുക്കുന്നു.താല്പര്യമുണ്ടെങ്കില്‍ നിങ്ങളും അണിചേരുക .ഈ വര്ഷം നടന്നില്ലെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും ഇത് നടക്കണം.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നമ്മള്‍ ബെന്ഗ ളൂരു മലയാളികളില്‍ നല്ലൊരു ശതാമാനം തൊഴില്‍ നികുതി സംസ്ഥാന സര്‍ക്കാരിനു നല്‍കുന്നവര്‍ ആണ്,കേന്ദ്രത്തിനു വരുമാന നികുതിയും ,നമ്മള്‍ ആരുടെയും ചൂഷണത്തിന് ഇരയവേണ്ടാവര്‍ അല്ല , ഇത് നമ്മളുടെ അവകാശമാണ്.

ട്വിറ്റെര്‍ ഫസ്ബൂക്  അക്കൗണ്ട്‌കള്‍  താഴെ കൊടുക്കുന്നു ,ശ്രമിച്ചാല്‍ ഫലം സുനിശ്ചിതം.

https://twitter.com/sureshpprabhu

https://www.facebook.com/Railministersureshprabhu/

ഇതുമായി ബന്ടപ്പെട്ടു ഞങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ താഴെ വായിക്കുക:

“ഒത്തു പിടിച്ചാല്‍ സ്പെഷ്യല്‍ ട്രെയിനും പോരും” ഒന്ന് ശ്രമിച്ചു നോക്കിയാലോ? ഓണസദ്യ നാട്ടില്‍ കഴിക്കാലോ??

നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍!! ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിനും പ്രഖ്യാപിക്കാതെ റെയില്‍വേ.

കൂടുതല്‍ ഗ്രൂപുകളിലേക്കു ഷെയര്‍ ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts