കാവേരി വിഷയം : ഇന്ന് കർണാടകക്ക് നിർണായകം; നിയമസഭ സമ്മേളനത്തിൽ കോടതി അലക്ഷ്യത്തിനൊരുങ്ങി സിദ്ധരാമയ്യ.

ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ സുപ്രീകോടതി വിധിയെ എങ്ങനെ നേരിടണം എന്ന് ചർച്ച ചെയ്യൊൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് വിധാൻ സൗദയിൽ. തമിഴ്നാടിന് ഏഴു ദിവസത്തേക്ക് 6000 ക്യൂ സെക്സ് വെള്ളം നൽകണം  എന്ന സുപ്രീം കോടതി വിധിയെ നിയമസഭ വെല്ലുവിളിച്ചേക്കും. അത് സംസ്ഥാന സർക്കാറും സുപ്രീംകോടതിയും തമ്മിലു ള്ള നിയമ യുദ്ധത്തിൽ കലാശിക്കും.

തമിഴ്നാടിന് വെള്ളം കൊടുക്കേണ്ട എന്ന കാര്യത്തിൽ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡ ,മുൻ മുഖ്യമന്ത്രി  എസ് എം കൃഷ്ണ എന്നിവരുടെ പിന്തുണ  മുഖ്യമന്ത്രിക്കുണ്ട്.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി ജെ പി സർവ്വകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ,വെള്ളം വിട്ടു  കൊടുക്കേണ്ട എന്ന അഭിപ്രായത്തിൽ തന്നെയാണ് .സിദ്ധരാമയ്യ  മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി.

മുൻപ് രണ്ട് പ്രാവശ്യം ഇതേ സാഹചര്യം ഉണ്ടായിട്ടുണ്ട് പക്ഷേ അതെല്ലാം സുപ്രീം കോടതി പരാജയപ്പെടുത്തുകയായിരുന്നു.1991 ൽ ബംഗാരപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സുപ്രീം കോടതി വിധിയെ മറികടന്ന് വെള്ളം നൽകാതിരിക്കുകയും നിയമ സഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു. തുടർന്ന് ബംഗാരപ്പ  സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു.2002 ൽ ട്രൈബുണൽ വിധിയെ മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണ അനുസരിക്കാതിരിക്കുകയും അവസാനം  സുപ്രീം കോടതിയുടെ  കോടതി അലക്ഷ്യത്തിൽ അവസാനിച്ചു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഇത്തരം നിയമപ്രശ്നക്കൾ ഒഴിവാക്കാനുള്ള ചർച്ചയും മുഖ്യമന്ത്രി സമാന്തരമായി നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts