ബെന്ഗലൂരു: രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഇപ്പൊള്‍ ബെന്ഗളൂരുവില് ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ് ഇത്.സാധാരണയായി വളരെ കുറച്ചു മാത്രം സമരങ്ങള്‍ ഉണ്ടാവാറുള്ള ഒരു നഗരമായിരുന്നു ബെന്ഗളൂരു,ഇനി ഏതെങ്കിലും സംഘടനകള്‍ സമരം പ്രഖ്യാപിച്ചാല്‍ തന്നെ അത് തങ്ങളെ ബാധിക്കാതെ വിഷയമാണ് എന്ന് പറഞ്ഞു കൃത്യസമയത്തു ജോലിസ്ഥലത്ത് എത്തുന്നവര്‍ ആണ് എല്ലാവരും.
പക്ഷെ കഴിഞ്ഞ ഒരു ആഴ്ച കാറ്റ് മാറി വീശി എന്ന് പറയാം.ഈ ആഴ്ചയിലെ ആദ്യത്തെ മൂന്നു ദിവസം കെ.എസ്.ആര്.ടീ.സി ബസ് സമരം.അത് ഒരു വിധം തീര്‍ന്നു അടുത്ത ദിവസംകര്‍ഷക ബന്ദ്..അതു കഴിഞ്ഞു അടുത്ത ദിവസം നോക്കുമ്പോള്‍ എവിടെ നോക്കിയാലും വെള്ളക്കെട്ട് ,മുടിഞ്ഞ ട്രാഫിക് ബ്ലോക്ക്..അതുകഴിഞ്ഞ് വീക്ക് ഏന്‍ഡ് ഒന്ന് അടിച്ചു പൊളിക്കാം എന്ന് നോക്കുമ്പോള്‍..അതാ ശനിയാഴ്ച വീണ്ടും കര്‍ണാടക ബന്ദ്.
“ഇത്രയും ആയ സ്ഥിതിക്ക് ഇനി ഈ സ്ഥലത്തെ കൂടി കേരളവുമായി ലയിപ്പിച്ചു കൂടെ” എന്നാണ് ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന സുഷാദ് ചോദിക്കുന്നത്.അല്ലെങ്കില്‍ ബെന്ഗളൂരുവിനെ “കേരളമായി” പ്രഖ്യാപിച്ചാലും മതി.
“ഇത് ഇനി തുടരാന്‍ അനുവദിക്കരുത്,നമുക്ക് മാത്രം സ്വന്തമായി ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കന്നടക്കാര്‍ക്കും കിട്ടിയാല്‍ ,ബന്ദിന്റെ സുഖം അവര്‍ അനുഭവിച്ചു തുടങ്ങിയാല്‍ അവരും മാസത്തിലോ ആഴ്ചയിലോ ഒന്ന് വച്ചു നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ”.അതുകൊണ്ട് ഇത് തടയണം.വൈറ്റ് ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വിഷ്ണു ഗദ്ഗദത്തോടെ പറഞ്ഞു നിര്‍ത്തി.
മറ്റു പല സംസ്ഥാനക്കാരും ബെന്ഗളൂരുവില് വളരെ അക്ഷമരായി കാണപ്പെട്ടിരുന്നു എങ്കിലും മലയാളില്‍ പൊതുവേ ശാന്ത സ്വരൂപര് ആയിരുന്നു.” ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്നാ ഒരു ഭാവവും മുഖത്ത് ഫിറ്റ് ചെയ്താണ് എല്ലാ മലയാളികളും പുറത്ത് ഇറങ്ങിയിരുന്നത്”
“ബന്ദ് കര്‍ണാടകക്കാര്‍ക്ക് ആഘോഷിക്കാന്‍ അറിയില്ല”എന്നാണ് ഇപ്പൊ അടുത്ത് നാട്ടില്‍ നിന്നും ബെന്ഗളൂരുവിലേക്ക് താമസം മാറ്റിയ പ്രദീപ് അച്ചായന്റെ അഭിപ്രായം,ബന്ദിന്റെ തലേ ദിവസം വൈന്‍ ഷോപ്പ്കള്‍ക്ക് മുന്പില് പ്രത്യേകിച്ചു തിരക്ക് ഒന്നും കാണാനായില്ല എന്നതും ,ചിക്കന്‍ കടകളുടെ മുന്‍പിലും തിരക്ക് കാണാത്തതും അദ്ധെഹത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു…”ഇവര്‍ ഇനിയും എത്രയോ പഠിക്കാന്‍ ഇരിക്കുന്നു ഇവര്‍ മലയാളികളില്‍ നിന്ന്” ആത്മഗതം.
ആദ്യത്തെ മൂന്ന് ദിവസവും ഓഫീസില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും സാധനം ലഭ്യമായിരുന്നു എന്നതില്‍ സന്തോഷവാനാണ് സിറ്റിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സതീഷ്.വെള്ളം കുടി മുട്ടിയില്ലത്രേ,നാട്ടില്‍ ആയിരുന്നെകില്‍ ഇപ്പോള്‍ എന്തായിരിക്കും സ്ഥിതി..ഹോ ചിന്തിക്കാന്‍ വയ്യ.
അങ്ങനെ അങ്ങനെ പല വികാരങ്ങളോടെയും കടന്നു പോയി ഓരോ മലയാളിയുടെയും ബെന്ഗളൂരുവിലെ കഴിഞ്ഞ ആഴ്ച.
നിങ്ങള്‍ക്ക് എങ്ങനെ ഉണ്ടായിരുന്നു ??
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.