ബെംഗളൂരു: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിലാണ് സംഭവം. അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള…
Read MoreTag: yelahanka
യെലഹങ്കയ്ക്ക് രണ്ട് മേൽപ്പാലങ്ങളും റെയിൽപ്പാലവും നേടി എൻസിസി കരാർ.
ബെംഗളൂരു: യെലഹങ്ക നിയമസഭാ മണ്ഡലത്തിൽ 260 കോടി രൂപ ചെലവിൽ രണ്ട് മേൽപ്പാലങ്ങളും റെയിൽവേ അണ്ടർബ്രിഡ്ജും നിർമിക്കാനുള്ള കരാർ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻസിസി) ഏറ്റെടുത്തു. 1.8 കിലോമീറ്റർ നീളമുള്ള ആദ്യത്തെ മേൽപ്പാലം ദൊഡ്ഡബല്ലാപുര റോഡിൽ വരികയും തിരക്കേറിയ നാല് ട്രാഫിക് കവലകളെ ബന്ധിപ്പിക്കുകയും ചെയ്യും. യെലഹങ്ക പഴയ പട്ടണത്തിലാണ് രണ്ടാമത്തെ മേൽപ്പാലം നിർമിക്കുന്നത്റെ കൂടാതെ റയിൽവേ അണ്ടർബ്രിഡ്ജ് ദൊഡ്ഡബല്ലാപൂർ റോഡിനെ ബന്ധിപ്പിക്കുകായും ചെയ്യും. യെലഹങ്ക എം.എൽ.എ എസ്.ആർ.വിശ്വനാഥ് പദ്ധതികൾക്ക് തറക്കല്ലിടുകയും ഒന്നര വർഷത്തിനുള്ളിൽ അവ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തായും അറിയിച്ചു. വിമാനത്താവളത്തിന് അടുത്തായതിനാൽ…
Read Moreഅറ്റകുറ്റപണികൾ ദ്രുതഗതിയിൽ; യെലഹങ്ക സോണിലെ സ്ഥിതി വിലയിരുത്തി അവലോകന യോഗം
ബെംഗളൂരു : നഗരത്തിലെ യെലഹങ്ക പരിധിയിലെ സ്ഥിതി വിലയിരുത്തി അവലോകന യോഗം.യുജിഡി ലൈൻ, വാട്ടർ ലൈൻ, ബെസ്‌കോം യുജി പ്രവൃത്തി, ഗ്യാസ് ലൈൻ, ഒഎഫ്‌സി കേബിൾ സ്ഥാപിക്കൽ എന്നിവ അടിയന്തരമായി പൂർത്തിയാക്കണമെന്നും റോഡ് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും എസ്ആർ വിശ്വനാഥ് എംഎൽഎ പറഞ്ഞു. 110 വില്ലേജുകളിൽ യുജിഡി ലൈൻ, വാട്ടർ ലൈൻ എന്നിവയുടെ പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്. ഇതാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താനാകാത്തതിന് കാരണം. ഇക്കാര്യത്തിൽ ബിഡബ്ല്യുഎസ്എസ്ബി അവരുടെ ജോലി ഉടൻ പൂർത്തിയാക്കണം. പണി പൂർത്തിയാക്കിയ റിപ്പോർട്ടുകൾ ബിബിഎംപിക്ക് സമർപ്പിക്കണം, തുടർന്ന് റോഡ്…
Read Moreബെംഗളുരുവിൽ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ
ബെംഗളുരു; ബിബിഎംപിയുടെ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…
Read More