തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നലെ തിരുവനന്തപുരം കനകക്കുന്നു മുതൽ കിഴക്കേകോട്ട വരെ രാത്രി നടത്തം സംഘടിപ്പിച്ചു. പൊതുയിടങ്ങള്‍ സ്ത്രീകളുടേതും കൂടി എന്ന് ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തില്‍ രാത്രി 10 മണി മുതല്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും നടത്തി.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് രാത്രി നടത്തത്തിന് നേതൃത്വം നല്‍കിയത്. പൊതുയിടങ്ങള്‍ സ്ത്രീകള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രിയില്‍ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥ മാറണം. ജോലി കഴിഞ്ഞിട്ട് പോകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രിയിലും സഞ്ചാര…
Read MoreTag: womensday
വനിതാ ദിനം, മാറ്റങ്ങൾക്ക് തുടക്കമിട്ട് വിപ്രോ
ബെംഗളൂരു: വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഇനി മുതല്‍ വിപ്രോ ജിഇ ഹെല്‍ത്ത്കെയറിന്റെ ബെംഗളൂരു യൂണിറ്റിൽ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരിക്കും സിടി സ്കാന്‍, കാത്ത് ലാബ്, അള്‍ട്രാ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിര്‍മാണം നടത്തുന്ന ജിഇ ഹെല്‍ത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. പരമ്പരാഗതമായി ഈ നിര്‍മാണ മേഖലയില്‍ ആകെയുള്ള ജീവനക്കാരില്‍ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമാണ് സ്ത്രീ ജീവനക്കാരായി ഉള്ളത്. ഈ അനുപാതത്തിന് മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ് വിപ്രോ. പ്രാരംഭഘട്ടത്തില്‍ 33 വനിതാ ജീവക്കാനരെയാണ് നിയോഗിക്കാന്‍ പോകുന്നത്. പിന്നീടത് 100…
Read Moreവനിതാ ദിനത്തിൽ വനിതാ ജഡ്ജിമാരുമായി ഹൈക്കോടതി
കൊച്ചി : ലോക വനിതാ ദിനമായ ഇന്ന് ഹൈക്കോടതിയിൽ മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെട്ട ഫുൾബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിൽ ഇതാദ്യമായാണ് വനിതാ ജഡ്ജിമാർ മാത്രം ഉള്ള ബെഞ്ച് ഹൈക്കോടതിയിൽ സിറ്റിംഗ് നടത്തുന്നത്. വൈകുന്നേരം മൂന്നരയ്ക്കാണ് സിറ്റിംഗ്. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് വി ഷെർസി, ജസ്റ്റിസ് എം ആർ അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരം ഇല്ലെന്ന ഫുൾ ബെഞ്ചിന്റെ ഉത്തരവ് പുനർ പരിശോധന…
Read Moreട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ,ആശുപത്രി പ്രവർത്തകർ,പൊതുജനങ്ങൾ,ഇതര ലിംഗക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ…
Read Moreവേറിട്ട വഴി തുറന്നവർക്ക് വനിതാ ദിനത്തിൽ ആദരം
തിരുവനന്തപുരം : ഉപജീവനത്തിനായി വ്യത്യസ്ത വഴികൾ തെരഞ്ഞെടുത്ത 13 വനിതകൾ നാളെ ആദരം ഏറ്റുവാങ്ങും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് ഇവരെ ആദരിക്കാൻ ആയി ഒരുങ്ങുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം, പാമ്പ് പിടുത്തം , മറംമുറിക്കല്‍, ഇറച്ചിവെട്ട്, വാര്‍ക്കപ്പണി എന്നിങ്ങനെ വേറിട്ട തൊഴില്‍ ചെയ്യുന്നവരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. നാളെ രാവിലെ എട്ടിന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തൊഴിലാളികളായ വനിതകളെ ആദരിക്കും.…
Read Moreബോധപൂർവ്വമുള്ള പൂഴ്ത്തിവയ്പ്പെങ്കിൽ നടപടി ഉടൻ ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിവച്ചാല്‍ ഉടൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വനിത ശിശുവികസന വകുപ്പിന് കീഴില്‍ വനിത കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിത വികസന കോര്പ്പറേഷന്, ജെന്‍ഡര്‍ പാര്‍ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്‍, നിര്‍ഭയ സെല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്, ഇവിടെയെല്ലാം തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കുകയാണ് യജ്ഞതിന്റെ ലക്ഷ്യം. വനിത ശിശുവികസന…
Read More