ബെംഗളൂരു: വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഇനി മുതല്‍ വിപ്രോ ജിഇ ഹെല്‍ത്ത്കെയറിന്റെ ബെംഗളൂരു യൂണിറ്റിൽ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരിക്കും സിടി സ്കാന്‍, കാത്ത് ലാബ്, അള്‍ട്രാ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിര്‍മാണം നടത്തുന്ന ജിഇ ഹെല്‍ത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
പരമ്പരാഗതമായി ഈ നിര്‍മാണ മേഖലയില്‍ ആകെയുള്ള ജീവനക്കാരില്‍ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമാണ് സ്ത്രീ ജീവനക്കാരായി ഉള്ളത്. ഈ അനുപാതത്തിന് മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ് വിപ്രോ.
പ്രാരംഭഘട്ടത്തില്‍ 33 വനിതാ ജീവക്കാനരെയാണ് നിയോഗിക്കാന്‍ പോകുന്നത്. പിന്നീടത് 100 ആയി ഉയര്‍ത്തും. ഏപ്രില്‍ മുതല്‍ മൂന്ന് ഷിഫ്റ്റുകളിലായി പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിപ്രോ അധികൃതർ അറിയിച്ചു.
ഇത് ഇന്ത്യയിലെ ജിഇ -യുടെ ഒരു അതുല്യ നേട്ടമാണ്, നമ്മുടെ ഇടങ്ങളിലെ ലിംഗ വിവേചനം നികത്തുന്നതിനുള്ള ശരിയായ നടപടിയാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വിപ്രോയുടെ ദക്ഷിണേഷ്യന്‍ മാനേജര്‍ മഹേഷ് കാപ്രി അഭിപ്രായപ്പെട്ടു.ഇന്ത്യയില്‍ വിവിധ പ്ലാന്റകളിലും ഓഫീസുകളിലുമായി 2000 ജീവനക്കാരാണ് ജിഇയില്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ 12 ശതമാനം പേര്‍ മാത്രമാണ് സ്ത്രീ ജീവനക്കാര്‍. ബെംഗളൂരു യൂണിറ്റില്‍ മുഴുവന്‍ സ്ത്രീകളായാല്‍ ഈ കണക്ക് 18 ശതമാനമായി ഉയരുമെന്ന് മഹേഷ് കാപ്രി കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.