വേറിട്ട വഴി തുറന്നവർക്ക് വനിതാ ദിനത്തിൽ ആദരം

തിരുവനന്തപുരം : ഉപജീവനത്തിനായി വ്യത്യസ്ത വഴികൾ തെരഞ്ഞെടുത്ത 13 വനിതകൾ നാളെ ആദരം ഏറ്റുവാങ്ങും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ് (കിലെ) ആണ് ഇവരെ ആദരിക്കാൻ ആയി ഒരുങ്ങുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനം, പാമ്പ് പിടുത്തം , മറംമുറിക്കല്‍, ഇറച്ചിവെട്ട്, വാര്‍ക്കപ്പണി എന്നിങ്ങനെ വേറിട്ട തൊഴില്‍ ചെയ്യുന്നവരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. നാളെ രാവിലെ എട്ടിന് ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തൊഴിലാളികളായ വനിതകളെ ആദരിക്കും. 13 തൊഴിലാളികളുടെ ജീവിതവും അനുഭവങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ ‘ഉയരെ’ പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് കിലെ ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ്, വിജയ് വില്‍സ്, ടി.എസ്. ജയലാല്‍ എന്നിവര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts