നൂറിലേറെ സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ചു: ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: ആറ് മാസത്തെ തിരച്ചിലിനോടിവിൽ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച് വനിതാ അഭിഭാഷകരെയും പോലീസ് ഉദ്യോഗസ്ഥരെയും ഉപദ്രവിച്ച 37 കാരനെ ബെംഗളൂരു കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിലെ തുംകുരു ജില്ലയിലെ മധുഗിരി സ്വദേശിയായ ദിവ്യ രാജ് ആണ് അറസ്റ്റിലായത്. നൂറോളം സ്ത്രീകൾക്ക്, പ്രധാനമായും പോലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച ദിവ്യ രാജുവിനെതിരെ കുറഞ്ഞത് 14 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

.കൃഷ്ണ, രാമകൃഷ്ണ, മഞ്ജുനാഥ്, പ്രവീൺ, പ്രശാന്ത് എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിൽ രാജ് അറിയപ്പെട്ടിരുന്നതെന്നും എന്നാൽ ഇയാളുടെ സുഹൃത്തുക്കൾ ഇയാളെ ചൂൽ എന്നാണ് വിളിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തട്ടുണ്ട്.

ഗാർഹിക പീഡനക്കേസുകളിലും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളിലും പരാതി നൽകാൻ സ്ത്രീകളെ സഹായിക്കുമെന്ന വ്യാജേനയാണ് രാജ് പോലീസ് സ്റ്റേഷനുകളിൽ വിളിച്ച് വനിതാ പോലീസുദ്യോഗസ്ഥരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ നേടിയിരുന്നതെന്നും പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

ചോദ്യം ചെയ്യലിൽ സ്ത്രീകളെ ശല്യം ചെയ്യുന്നതിലൂടെ തനിക്ക് ആവേശം (ത്രിൽ) ലഭിച്ചിരുന്നതായി  രാജ് പറഞ്ഞതായും അന്വേഷണത്തിൽ ഇരകളായ ചിലരുമായി  രാജ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us