റാപിഡോ ഡ്രൈവർ മോശമായി പെരുമാറി; പരാതിയുമായി യുവതി 

ബെംഗളൂരു : റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. കോറമംഗലയിലെ താമസക്കാരിയായ ഐ.ടി. ജീവനക്കാരിയാണ് ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് രാത്രി 8.30-ഓടെ ടിൻ ഫാക്ടറി റോഡിൽനിന്ന് കോറമംഗലയിലേക്കാണ് യുവതി ബൈക്ക് ടാക്സി വിളിച്ചത്. തന്റെ മൊബൈലിന്റെ ചാർജ് തീർന്നെന്നും മാപ്പ് നോക്കാൻ മൊബൈൽ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ യുവതിയുടെ ഫോൺ വാങ്ങി. പിന്നീട് താമസസ്ഥലത്തെത്തുന്നതുവരെ ശരീരഭാഗങ്ങളിൽ ഇയാൾ മോശമായി സ്പർശിക്കുകയായിരുന്നു. ഭയന്നുപോയതിനാൽ ഈ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും യുവതി സാമൂഹികമാധ്യമത്തിലിട്ട…

Read More

കുട്ടികളെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: കുട്ടികളെ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് പോയ യുവതിയുടെ ബൈക്ക് കുമാട തുറമുഖത്തിന് സമീപം കണ്ടെത്തി. ബൈക്കിൽ നിന്നും സ്ത്രീയുടെ മരണക്കുറിപ്പും കണ്ടെടുത്തു. കാണാതായ യുവതിക്ക് വേണ്ടി കടലിൽ തിരച്ചിൽ തുടരുകയാണ്. കുണ്ട താലൂക്കിലെ സന്താഗൽ സ്വദേശി നിവേദിത നാഗരാജ ഭണ്ഡാരിയാണ് കാണാതായത്. ശനിയാഴ്ച രണ്ട് മക്കളെയും വീട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കൊണ്ടുവന്ന് കുണ്ടയിലെ പിക്കപ്പ് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വരാതിരുന്നതിനെ തുടർന്ന് യുവതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും കുമാട തല തുറമുഖത്തിന് സമീപം സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു.…

Read More

ഭർത്താവിന്റെയും കുടുംബത്തിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്തു  

ബെംഗളൂരു: ഭർത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ മാതാപിതാക്കൾ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ഐശ്വര്യയുടെ അമ്മ ഉഷാറാണി നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവ് രാജേഷ്, പിതാവ് ഗിരിയപ്പ, അമ്മായിയമ്മ സീത എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ വീട്ടുകാരുടെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ ഉഷാറാണി പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് ഐശ്വര്യ രാജേഷുമായി വിവാഹിതയായതെന്ന് മാതാപിതാക്കൾ…

Read More

യാത്രക്കാരനായ പൈലറ്റില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നു; പരാതിയുമായി വിദ്യാർത്ഥിനി

ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍ നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നാണ് 20-കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ നിന്ന് പൂണെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. പൈലറ്റ് താൻ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പൈലറ്റ് കഴിച്ചുകൊണ്ടിരുന്ന മദ്യം നല്‍കാൻ ശ്രമിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി. വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം…

Read More

വിമാനയാത്രക്കിടെ മലയാള യുവനടിക്ക് നേരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം

കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. കൊച്ചിയിലെത്തിയ ശേഷം നടി…

Read More

കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി 

ബെംഗളൂരു: കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവർ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ…

Read More

മദ്യശാലയിൽ നിന്ന് വിദേശ വനിതയെ രക്ഷപ്പെടുത്തി

ബെംഗളൂരു : നഗരത്തിലെ ഒരു മദ്യശാലയിൽനിന്ന് വിദേശ വനിതയെ പോലീസ് രക്ഷപ്പെടുത്തി. വിദേശവനിതയെ അനാശാസ്യപ്രവർത്തനത്തിനുപയോഗിച്ചുവെന്ന കുറ്റം ചുമത്തി മദ്യശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നഗരഹൃദയത്തിലെ മദ്യശാലകളിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വനിതയെ രക്ഷപ്പെടുത്തിയത്. ഇതുൾപ്പെടെ 20 മദ്യശാലകൾക്കെതിരേ കേസെടുത്തതായി ബെംഗളൂരു സെൻട്രൽ പോലീസ് കമ്മിഷണർ അറിയിച്ചു.

Read More

നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിച്ച് പീഡനം ; ഭാര്യ ഭർത്താവിനെതിരെ പരാതി നൽകി 

നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20-കാരി പരാതി നൽകിയത്. ആളുകളിൽ നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് യുവാവിന്റെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് ഭർത്താവ് മർദ്ദിച്ചതായി പരാതി

ബെംഗളൂരു: സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. 2020 ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇയാൾക്ക് മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ ശരീരകമായും മനസികമാവും ഭർത്താവ് മർദ്ദിച്ചതായി യുവതി പറയുന്നു. ഭർത്താവിന്റെ സമ്മർദത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

Read More

എംഎൽഎ ക്കെതിരെ വാട്സ്‌ആപ് സ്റ്റാറ്റസ് ഇട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: കടുര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പോലീസിന് സസ്പെൻഷൻ. തരികെരെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പോലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി. കടുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ്…

Read More
Click Here to Follow Us