ബെംഗളൂരു: ഐടി സേവന കമ്പനിയായ വിപ്രോ തങ്ങളുടെ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. കമ്പനിയില്‍ പുതുതായി ജോലിക്ക് കയറിയവരുടെ ശമ്പളമാണ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എന്ന് വിപ്രോ ചോദിച്ചതായി ആണ് റിപ്പോര്‍ട്ട്. വിപ്രോയുടെ നീക്കത്തെ നീതിയില്ലാത്തതും അസ്വീകാര്യവുമാണെന്ന് എംപ്ലോയീസ് യൂണിയന് എന്‍ഐടിഇഎസ്(നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ്) പറഞ്ഞു. കമ്പനി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Read MoreTag: wipro
കയ്യേറ്റങ്ങൾ പൊളിച്ചുനീക്കാൻ സന്നദ്ധത അറിയിച്ച് വിപ്രോ
ബെംഗളൂരു: കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപി ഉദ്യോഗസ്ഥർ തയ്യാറെടുക്കുമ്പോൾ, ഐടി കമ്പനിയായ വിപ്രോ തിങ്കളാഴ്ച മണ്ണുമാന്തി യന്ത്രം വിന്യസിച്ച് മഴവെള്ളം ഒഴുകുന്ന ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചുമാറ്റാൻ സന്നദ്ധത അറിയിച്ചു. കാമ്പസിനുള്ളിൽ ഒഴുകുന്ന അഴുക്കുചാലിൽ കൈയേറ്റം ചെയ്യുകയോ വീതി കുറയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിലും 2.4 മീറ്റർ നീളത്തിൽ ഓട മൂടുന്ന വിധത്തിൽ വിപ്രോ കോൺക്രീറ്റ് സ്ലാബ് നിർമ്മിച്ചിട്ടുണ്ടെന്ന് ബിബിഎംപി പറഞ്ഞു. “സ്ലാബിന്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ഡ്രെയിനിനോട് ചേർന്ന് വിപ്രോയും സലാർപുരിയയും ചേർന്ന് നിർമിച്ച സ്ഥിരം നിർമാണങ്ങൾ താറുമാറാകുമെന്ന ആശങ്കയെ തുടർന്നാണ് പണി പാതിവഴിയിൽ…
Read Moreവനിതാ ദിനം, മാറ്റങ്ങൾക്ക് തുടക്കമിട്ട് വിപ്രോ
ബെംഗളൂരു: വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഇനി മുതല്‍ വിപ്രോ ജിഇ ഹെല്‍ത്ത്കെയറിന്റെ ബെംഗളൂരു യൂണിറ്റിൽ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരിക്കും സിടി സ്കാന്‍, കാത്ത് ലാബ്, അള്‍ട്രാ സോണോഗ്രാഫി തുടങ്ങിയ 100 കോടി യൂണിറ്റ് നിര്‍മാണം നടത്തുന്ന ജിഇ ഹെല്‍ത്ത്കെയറിലാണ് വിപ്രോ പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. പരമ്പരാഗതമായി ഈ നിര്‍മാണ മേഖലയില്‍ ആകെയുള്ള ജീവനക്കാരില്‍ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമാണ് സ്ത്രീ ജീവനക്കാരായി ഉള്ളത്. ഈ അനുപാതത്തിന് മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ് വിപ്രോ. പ്രാരംഭഘട്ടത്തില്‍ 33 വനിതാ ജീവക്കാനരെയാണ് നിയോഗിക്കാന്‍ പോകുന്നത്. പിന്നീടത് 100…
Read Moreഅസിം പ്രേംജിക്കെതിരെ ആവർത്തിച്ച് കേസുകൾ നൽകിയ രണ്ട് പേരെ ശിക്ഷിച്ച് ഹൈക്കോടതി
ബെംഗളൂരു : വിപ്രോ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജിക്കെതിരെ 2016 ഏപ്രിലിനും 2020 ഡിസംബറിനും ഇടയിൽ നിസ്സാരമായ കാരണങ്ങൾ കാണിച്ച് കേസുകൾ ഫയൽ ചെയ്തതിന് കോടതിയലക്ഷ്യത്തിന് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ എവേക്ക് ഫോർ ട്രാൻസ്പരൻസിയുടെ രണ്ട് പ്രതിനിധികളെ ശിക്ഷിച്ച് കർണാടക ഹൈക്കോടതി. 2000 രൂപ വീതം പിഴയടച്ച് രണ്ട് മാസത്തെ ലളിതമായ തടവ് അനുഭവിക്കണമെന്നും അല്ലാത്തപക്ഷം ഒരു മാസത്തേക്ക് കൂടി തടവ് അനുഭവിക്കണമെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി വീരപ്പ, കെ എസ് ഹേമലേഖ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഹൈക്കോടതി…
Read More500 കോടി രൂപ ആവശ്യപ്പെട്ട് വിപ്രോക്ക് ഭീഷണി, സുരക്ഷ ശക്തമാക്കി അധികൃതർ.
ബെംഗളൂരു: അഞ്ഞൂറു കോടി രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് അറിയിച്ചു കൊണ്ട് വിപ്രോക്ക് രണ്ട് ദിവസം മുൻപ് ഭീഷണി സന്ദേശം ലഭിച്ചു.72 മണിക്കൂറിനകം ബിറ്റ് കോയിൻ രൂപത്തിൽ ഡിജിറ്റലായി പണം കൈമാറണം എന്നാണ് ആവശ്യം. ഭീഷണി സ്ഥിരീകരിച്ച കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജോലികൾ സാധാരണ രീതിയിൽ നടക്കുന്നതായും അറിയിച്ചു.എല്ലാ ഓഫീസുകളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിപ്രോക്ക് ഒരേ ഇ മെയിൽ ഐഡിയിൽ നിന്നു തന്നെ ഭീഷണി ലഭിക്കുന്നത്. 500 കോടി രൂപ 20…
Read More