ഉത്തര്‍പ്രദേശ്: ഷാള്‍ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡെഡ്ബോഡിക്കൊപ്പം സെല്‍ഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പോലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടർന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read MoreTag: Up
അനുവാദമില്ലാതെ ഭർതൃമാതാവ് തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി
ഉത്തർപ്രദേശ്: ഭർത്താവിന്റെ അമ്മ അനുവാദം കൂടാതെ തന്റെ മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ മാൽപുരയിലാണ് സംഭവം. മേക്കപ്പ് സെറ്റ് ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർതൃമാതാവുമായി യുവതി സ്ഥിരമായി തർക്കം ഉണ്ടാവാറുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ഭർത്താവ് ഇവരെയും സഹോദരിയെയും വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. യുവതിയെയും സഹോദരിയെയും എട്ട് മാസം മുമ്പാണ് ഒരേ വീട്ടിൽ താമസിക്കുന്ന സഹോദരന്മാർ വിവാഹം ചെയ്തത്. യുവതിയുടെ അനുമതിയില്ലാതെ അവരുടെ മേക്കപ്പ് സെറ്റ് ഭർതൃമാതാവ് ഉപയോഗിക്കുന്നത് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭർതൃമാതാവ് ഉപയോഗിക്കുന്നതിനാൽ തനിക്ക് മേക്കപ്പ് ചെയ്യാതെ…
Read Moreസഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി
ലക്നൗ: രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. യുവതിയുടെ സഹോദരൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ സഹോദരന്റെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനം ചെയ്യാൻ യുവതി സമ്മതിച്ചു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അഞ്ചു…
Read Moreചായ നല്കാൻ വൈകി; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു
ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു. സുന്ദരി തത്ക്ഷണം മരിച്ചതായി…
Read Moreസ്ത്രീധനമായി ബൈക്ക് വാങ്ങി നൽകിയില്ല; യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി
ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർത്താവും അച്ഛനും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ടു. കൃത്യത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഉത്തരപ്രദേശിലെ അസംഗിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.…
Read Moreകാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു; സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ
ലഖ്‌നോ: ഉത്തർപ്രദേശിലെ ബയ്‌റയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ. പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പോലീസ് അറസ്റ്റ് ചെയ്തു. സഹോദരമായ സുരഭി (7), റോഷ്‌നി (4) കൊല്ലപ്പെട്ടത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആയുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു. പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.…
Read Moreപാകിസ്താന് വേണ്ടി ചാരവൃത്തി; യുവാവ് പിടിയിൽ
ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…
Read Moreഅമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചു കൊണ്ടുപോയി
യുപി : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽ നിന്നും താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തരപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണ് മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപം കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.
Read Moreലഹരി കലർന്ന ചോക്ലേറ്റുകളുടെ ഉറവിടം യുപി എന്ന് സൂചന
ബെംഗളൂരു: നഗരത്തിൽ കാർസ്റ്റ്രീറ്റിലും ഫൽനീറിലും വിറ്റ ലഹരി കലർന്ന 100 കിലോ ചോക്ലേറ്റുകൾ പിടികൂടിയതിൽ രണ്ട് പെട്ടിക്കട ഉടമകൾ അറസ്റ്റിൽ. കാർ സ്ട്രീറ്റിലെ പെട്ടിക്കട ഉടമ മംഗളൂരു വി.ടി റോഡിലെ മനോഹർ ഷെട്ടി (47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ (45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. ആനന്ദ ചൂർണ, പവ്വർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്കലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകൾ ഹിന്ദിയിലാണ്. ഇവക്ക് 53,500 രൂപ വില…
Read Moreപ്ലാസ്മയ്ക്ക് പകരം രോഗിക്ക് നൽകിയത് മുസംബി ജ്യൂസ്, രോഗി മരിച്ചു
ലഖ്‌നോ: ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട യു.പി സർക്കാർ. പ്രയാഗ് രാജിലാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. മുസംബി ജ്യൂസിന്റേയും പ്ലാസ്മിന്റേയും നിറം സമാനമാണ്. അബദ്ധത്തിൽ പ്ലാസ്മക്ക് പകരം മുസംബി ജ്യൂസ് നൽകുകയായിരുന്നു. ഇതിലെ പരിശോധനഫലം മണിക്കൂറുകൾക്കകം പുറത്ത് വരും. സംഭവത്തിൽ അന്വേഷണം നടത്താൻ യു.പി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തുമെന്ന് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതകും പറഞ്ഞു. നേരത്തെ ഡെങ്കിപ്പനി കേസുകൾ വർധിച്ചതിനെ…
Read More