നോ എസി ക്യാമ്പയി‍നുമായി ഒല, ഊബർ ടാക്സികൾ

ഹൈദരാബാദ്: ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ ‘നോ എസി’ ക്യാംപയിന്‍ നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. സംസ്ഥാനത്ത് ചൂട്…

Read More

ആപ്പ് അധിഷ്‌ഠിത ക്യാബുകൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് കാലഹരണപ്പെട്ടു; ഗതാഗത വകുപ്പ്

ബെംഗളൂരു: നഗരത്തിൽ ആപ്പ് അധിഷ്‌ഠിത ക്യാബുകൾ പ്രവർത്തിപ്പിക്കാനുള്ള ഒലയുടെയും ഊബറിന്റെയും ലൈസൻസ് കാലഹരണപ്പെട്ടതായി കർണാടക ഗതാഗത വകുപ്പ് അറിയിച്ചു. കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂൾസ്-2016 പ്രകാരം ഒലയ്ക്കും ഊബറിനും ലൈസൻസ് നൽകിയതായി ട്രാൻസ്‌പോർട്ട്, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അഡീഷണൽ കമ്മീഷണർ എൽ ഹേമന്ത് കുമാർ പറഞ്ഞു. “ഓലയുടെ ലൈസൻസ് 2021 ജൂൺ 19-ന് കാലഹരണപ്പെട്ടെങ്കിലും അവർ ഇതുവരെ അത് പുതുക്കിയിട്ടില്ല. ഡിസംബർ 29-ന് യൂബർ-ന്റെ ലൈസൻസ് കാലഹരണപ്പെട്ടു, പുതുക്കുന്നതിനുള്ള അവരുടെ അപേക്ഷ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്,” അദ്ദേഹം പറഞ്ഞു. ലൈസൻസില്ലാതെ കാബുകൾ ഓടിക്കുന്ന…

Read More

5% ജിഎസ്ടി; ഓല, ഉബർ റൈഡുകൾക്ക് ജനുവരി 1 മുതൽ ബെംഗളൂരുവിൽ വില കൂടും

ബെംഗളൂരു: കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതിന് ശേഷം ജനുവരി 1 മുതൽ ഒല, ഊബർ അല്ലെങ്കിൽ മറ്റ് റൈഡ്-ഹെയ്ലിംഗ് ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് വില കൂടും. ഇതുവരെ ടാക്സികൾക്ക് മാത്രമാണ് ജിഎസ്ടി ബാധകമാക്കിയിരുന്നത്. ഹെയ്‌ലിംഗ് ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎസ്ടി പരിധിയിൽ വരില്ലെങ്കിലും ബെംഗളൂരു ട്രാൻസ്‌പോർട്ട് അതോറിറ്റി നഗരത്തിലെ ഓട്ടോ നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനയായ പീസ് ഓട്ടോ പറയുന്നത് 50 ശതമാനം ഡ്രൈവർമാരും ഒലയും…

Read More

ഓല യൂബർ ഓഫീസുകളിൽ മിന്നൽ റൈഡ്

ബെംഗളൂരു: ഓല, ഉബർ എന്നീ ഓൺലൈൻ ടാക്സി സേവന ദാതാക്കളുടെ ഓഫീസുകളിൽ ഗതാഗത വകുപ്പ് റെയ്ഡ് നടത്തി. പരിശോധന നടത്താൻ വകുപ്പ് പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയും പരിശാധന തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കോറമംഗലയിലെ ഓല ഓഫീസിലും മുരുകേഷ്‌പാളയയിലെ ഊബർ ഓഫീസിലും റെയ്ഡ് നടത്തിയതായി അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ ഇൻഷുറൻസ്, പൊലൂഷൻ, മറ്റു അനുമതി പത്രങ്ങൾ തുടങ്ങിയവ ഓരോ മൂന്നുമാസം കൂടുമ്പോഴും ആർടിഒയ്ക്ക് സമർപ്പിക്കണം എന്നാൽ ഈ സ്ഥാപനങ്ങൾ അത് കൃത്യമായി പാലിച്ചില്ല. അതോടൊപ്പം എച്.എസ്.ആർ ലേയൗട്ടിൽ രജിസ്റ്റർ ചെയ്തിരുന്ന യൂബർ ഓഫീസ്…

Read More

ഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.

ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന്…

Read More

ഒട്ടനേകം പേരുടെ ആശ്രയമായ ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക്; സർജ് പ്രൈസിംങ് ഒഴിവാക്കി സ്ഥിരം നിരക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തം

ബെം​ഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. തിരക്കനുസരിച്ച് നിരക്ക് മാറ്റുന്ന സർജ് പ്രൈസിംങ് എന്ന നടപടിക്ക് പകരം സ്ഥിരം നിരക്ക് ഏർപ്പെടുത്തുക എന്നതും ഡ്രൈവർമാരുടെ ആവശ്യങ്ങളിലുണ്ട്.

Read More

ഊബര്‍, ഒല ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ബംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ്, പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഒല, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനിച്ച അനിശ്ചിത കാല സമരം ആരംഭിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപ്പിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാല്‍ ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍…

Read More

വാഹന വിലയുടെയും മോഡലിന്റെയും അടിസ്ഥാനത്തിൽ വെബ് ടാക്സി ചാർജ് നിശ്ചയിക്കാൻ സർക്കാരിനോട് അനുമതി തേടി ഗതാഗത വകുപ്പ്.

ബെംഗളൂരു∙ വാഹന വിലയുടെയും മോഡലിന്റെയും അടിസ്ഥാനത്തിൽ വെബ് ടാക്സി ചാർജ് നിശ്ചയിക്കാൻ സർക്കാരിനോട് അനുമതി തേടി ഗതാഗത വകുപ്പ്.മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു 2016 ഡിസംബർ മുതൽ വെബ് ടാക്സി കമ്പനികളുമായി ഡ്രൈവർമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് നിരക്ക് പുതുക്കാൻ സർക്കാരിനോട് അനുമതി തേടിയത്. എസി കാബുകൾക്ക് കിലോമീറ്ററിന് 19.50 രൂപയായി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചപ്പോൾ ഇതു 28 രൂപയാക്കണമെന്ന് വെബ് ടാക്സി കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. നോൺ എസിക്ക് 14.50 രൂപയും അന്ന് നിശ്ചയിച്ചു. തുടർന്ന് കാബ് ഡ്രൈവർമാരും, കമ്പനികളും…

Read More
Click Here to Follow Us