ബെംഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രംഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രംഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രംഗത്തെത്തിയിരിക്കുന്നത്.
Read MoreTag: traffic
കുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന
ബെംഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെംഗളുരു ട്രാഫിക് പോലീസ് രംഗത്ത്. ഇത്തരത്തിൽ നഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.
Read Moreനടപ്പാതയിലൂടെ ബൈക്ക് ഓട്ടം; നടപടിയുമായി അധികൃതർ
ബെംഗളുരു: നടപ്പാതയിലൂടെ ബൈക്ക് ഓടിക്കുന്നവർക്കെതിരെ നടപടകൾ ശക്തമാക്കി ട്രാഫിക് പോലീസ്. കനത്ത ട്രാഫിക് ബ്ലോക്കിെന മറികടക്കാൻ നടപ്പാത റോഡാക്കിയ ഒരു ബൈക്ക് കാരനിൽ നിന്ന് പോലീസ് ഈടാക്കിയത് 2500 രൂപയാണ്, എംജി റോഡിലാണ് സംഭവം. ലൈസൻസും ഇല്ലാതെ വണ്ടിയോടിച്ച ഇയാളെ പിടികൂടുന്ന വീഡിയോ മുന്നറിയിപായി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു.
Read Moreഒളിഞ്ഞിരുന്ന് ചാടി വീഴുന്ന പരിപാടി ട്രാഫിക് പോലീസുകാർക്ക് വേണ്ട: കമ്മീഷ്ണർ
ബെംഗളുരു: മരത്തിന് പിന്നിലും വളവുകളിലും ഒളിച്ച് നിന്ന് വാഹനങ്ങൾ പിടികൂടുന്ന പരിപാടി ട്രാഫിക് പോലീസുകാർ ചെയ്യരുതെന്ന് അഡീഷ്ണൽ കമ്മീഷ്ണർ പി ഹരിശേഖരന്റെ നിർദേശം. ഹെൽമറ്റ് ഇല്ലാത്തവരുടെയും മറ്റും മുൻപിൽ ഒളിച്ചിരുന്ന് ചാടി വീഴുന്ന പതിവ് ഒഴിവാക്കണം. ജോലിയോടൊപ്പം സമൂഹമാധ്യമങ്ങളിൽ സമയം കളയുന്നതും നിർത്തണമെന്നും നിർദേശത്തിലുണ്ട്. മൊബൈലിന്റെ അമിത ഉപയോഗം കാരണം സീനിയർ ഉദ്യോഗസ്ഥർ കടന്ന് പോകുമ്പോൾ പോലും ബഹുമാനിക്കാൻ ഇത്തരക്കാർക്ക് കഴിയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More