കുരുക്കഴിയാതെ ഹെബ്ബാൾ മേൽപ്പാലം, ഗതാഗത പരിഷ്കാരണം ഇന്ന് മുതൽ 

ബെംഗളൂരു: ബെല്ലാരി ദേശീയപാതയിലുള്ള ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പരിഷ്കരണം ഇന്ന് മുതൽ ആരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ 10 ഇടങ്ങളിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക്  നിർദ്ദേശം നൽകിയിരുന്നു. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ ആണ്  ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നു പോകുന്നത്.  പലതവണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും കുരുക്ക് കുറയാതെ വന്നതു വഴി ട്രാഫിക് പോലീസിന് ഒഴിയാ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്, മൈസൂരു റോഡ് എന്നിവ കാലതാമസം കൂടാതെ പരിഷ്കാരം നടപ്പിലാക്കാൻ…

Read More

ശ്രദ്ധിക്കുക; ഞായറാഴ്ച മജസ്റ്റിക് പരിസരത്ത് ഗതാഗതക്കുരുക്കിന് സാധ്യത

ബെംഗളൂരു: ഞായറാഴ്ച രാവിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് വിധാന സൗധയിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുന്നതിനാൽ മധ്യ ബെംഗളൂരുവിലെ മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനും ഫ്രീഡം പാർക്കിനും ഇടയിലുള്ള ട്രാഫിക് ജംഗ്ഷനുകളിലൂടെയാണ് കടന്നുപോകുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിന് പുറത്ത് നിന്ന് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് പാലസ് ഗ്രൗണ്ടിൽ ഗേറ്റ് 2, 3 വഴി പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തും.…

Read More

നഗരത്തിൽ വെള്ളക്കെട്ട്; എങ്ങും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

WATERLOGGING

ചെന്നൈ: വെള്ളിയാഴ്‌ച പുലർച്ചെ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അഞ്ച്‌ റോഡുകളിൽ ഗതാഗത തടസമുണ്ടാവുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. കെ കെ നഗറിലെ രംഗരാജപുരം സബ്‌വേയും രാജമന്നാർ റോഡും വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപെടുത്തിയതുകൊണ്ടു എല്ലാ വാഹനങ്ങളും സെക്കൻഡ് അവന്യൂവഴിയാണ് തിരിച്ചുവിട്ടത്. മെഗാ മാർട്ടിന് സമീപമുള്ള വളസരവാക്കത്തും സ്ഥിതി വ്യത്യസ്തമല്ല അവിടെയും കേശവർദ്ധനി റോഡിലൂടെ ആർക്കോട് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ടി നഗർ, നന്ദനം, അഡയാർ, മൗണ്ട് റോഡ്, പെരിയമേട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്,…

Read More
Click Here to Follow Us