പുലി പേടി ഒഴിയാതെ തെക്കൻ ബെംഗളൂരു

ബെംഗളൂരു: തെക്കൻ ബംഗളൂരുരുവിൽ ബനശങ്കരി ആറാം സ്റ്റേജിനു സമീപം സോമപുരയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കുട്ടി കൊല്ലപ്പെട്ടതോടെ പ്രദേശം പുലിഭീതിയിൽ. നഗരപ്രാന്തത്തിലെ സംരക്ഷിത വനപ്രദേശമായ തുറഹള്ളിയുടെ സമീപപ്രദേശമാണ് സോമപുര. ഇവിടെ അടുത്ത കാലങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. പശുക്കുട്ടി കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളോട് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ബനശങ്കരി ആറാം സ്റ്റേജിലെ ചില ഭാഗങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടതായി റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമീപപ്രദേശങ്ങളിൽ ഒഴിഞ്ഞ ഇടങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.നഗരങ്ങളുൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിധ്യം കർണാടകയിൽ പതിവായിരിക്കുകയാണ്. മൈസൂരു…

Read More

വൃന്ദാവൻ ഉദ്യാനം അനിശ്ചിത കാലത്തേക്ക് അടച്ചു

ബെംഗളൂരു: പുള്ളിപ്പുലിയുടെ സാന്നിധ്യം പതിവായതോടെ കർണാടക ശ്രീരംഗപട്ടണത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായി മൂന്നുദിവസങ്ങളിൽ ഉദ്യാനത്തിൽ പുലിയെത്തി. പുലിയെ ആദ്യം കണ്ടദിവസംമുതൽ വനംവകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയും നാല് കെണികൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഒന്നിലധികം പുലികൾ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ്…

Read More

ബെംഗളൂരു-മൈസൂരു ഹൈവേയിൽ എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തി

ബെംഗളൂരു: അമിതവേഗതയിൽ വന്ന വാഹനമിടിച്ച് മറ്റൊരു പുള്ളിപ്പുലി ചത്തതോടെ ബംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ മൃഗങ്ങളെ രക്ഷിക്കാൻ അണ്ടർപാസുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണം പാഴായതായി റിപ്പോർട്ടുകൾ. രാമനഗരയെ ബന്ധിപ്പിക്കുന്ന കെമ്പനഹള്ളിയിലെ ദേശീയപാതയിലാണ് എട്ടുവയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെ വഴിയാത്രക്കാരാണ് മൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, പുലർച്ചെ മൂന്ന് മണിയോടെ അമിതവേഗതയിൽ വന്ന നാലുചക്രവാഹനത്തിൽ നിന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഭാഗത്ത് ഇത്തരത്തിൽ മൂന്നാമത്തെ സംഭവവും പുതുതായി നിർമ്മിച്ച ഹൈവേ…

Read More

50 അംഗ വനംവകുപ്പ് സംഘം കടുവയെ പിടികൂടി

ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടകിലെ മാൽദാരെയിൽ നിരവധി കന്നുകാലികളെ കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വിജയകരമായി പിടികൂടി. 13 വയസ്സുള്ള ആൺകടുവയെ ശാന്തമാക്കിയ ശേഷമാണ് പിടികൂടിയത്. ദുബാരെയിൽ നിന്നുള്ള മെരുക്കിയ ഈശ്വര, അഞ്ജന, ലക്ഷ്മണൻ, ഇന്ദ്രൻ എന്നീ നാല് ആനകളുടെ സഹായത്തോടെയാണ് കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചത്. കടുവയെ പിടികൂടാനുള്ള ഓപ്പറേഷൻ കഴിഞ്ഞ 10 ദിവസമായി നടന്നു വരികയാണെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പൂവയ്യ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് മാൽദാരെ, ബഡഗ ബനംഗല, മർഗോളി, കല്ലല്ല…

Read More

സിസിടിവി യിൽ പുലിയെ കണ്ടു, സ്കൂളുകൾക്ക് അവധി

ബെംഗളൂരു: മൈസൂരു ആർബിഐ വളപ്പിൽ പുലിയെ കണ്ടതിനെ തുടർന്ന് സ്കൂളുകൾക്ക് അവധി നൽകി. റ്റെഗള്ളിയിലെ റിസേർവ് ബാങ്കിന്റെ നോട്ട് മുദ്രൺ പ്രസും ജീവനക്കാരുടെ കോട്ടേഴ്സും കേന്ദ്രീയ വിദ്യാലയവും ഉള്ള വളപ്പിൽ ആണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവിടെ പുലി ഉള്ളതായി ആളുകൾ അറിഞ്ഞത്. വിദ്യാലയങ്ങൾ ഒന്നാം തിയ്യതി മുതൽ അവധിയിൽ തുടരുകയാണ്. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട്ട് ഒരുക്കിയെങ്കിലും പുലി ഇതുവരെയും കുടുങ്ങിയിട്ടില്ല.

Read More

സ്കൂൾ കാന്റീനിൽ ഒളിച്ചിരുന്ന പുലിയെ പിടികൂടി

മുംബൈ : മഹാരാഷ്ട്രയിലെ ജവഹർ നവോദയ സ്കൂൾ കാന്റീനിൽ ശുചീകരണ ജീവനക്കാർ രാവിലെ എത്തിയപ്പോൾ കണ്ടത് പേടിപ്പിക്കുന്ന കാഴ്ചയായിരുന്നു. കാന്റീനിലെ ഇരിപ്പിടത്തിനടയിൽ ചുരുണ്ടു വിശ്രമിക്കുന്ന കൂറ്റനൊരു പുള്ളിപ്പുലി. നിലവിളിക്കാൻ പോലും മറന്ന് ഒരു നിമിഷം നിന്നുപോയ ജീവിക്കാൻ അടുത്ത നിമിഷം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ ജീവനക്കാർ ഓടി പുറത്തിറങ്ങി. കാന്റീനിന്റെ വാതിലുകളും ജനലുകളും പുറത്തു നിന്ന് അടച്ചുപൂട്ടി. പുലിയെ ഉള്ളിലാക്കി. തുടർന്ന് സ്കൂൾ അധികൃതർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെയും വൈൽഡ് ലൈഫ് എസ്.ഒ.എസ് എന്ന സന്നദ്ധ സംഘടനയെയും അറിയിക്കുകയായിരുന്നു. തകലി ദോകേശ്വർ ഗ്രാമത്തിലാണ്…

Read More

നാഗർഹോളെയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരു നാഗർഹോളെ ദേശീയ ഉദ്യാനത്തിൽ ഏകദേശം 8 വയസ്സുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവകൾ തമ്മിലുള്ള പോരിനിടയിൽ ചത്തതാണ് എന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ജഡത്തിൽ മുറിവുകൾ ഉള്ളതിനാൽ ആണ് ഈ നിഗമനത്തിൽ എത്തിയതെന്ന് വന വകുപ്പ് അധികൃതർ പറഞ്ഞു. പട്രോളിംഗ് നടത്തുന്ന വനപാലകർ ആണ് കടുവയുടെ ജഡം കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് സ്ഥിരീകരിക്കാനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതടക്കം സംസ്ഥാനത്ത് ഈ വർഷം ചത്ത കടുവകളുടെ എണ്ണം 13 ആയി.

Read More

പുള്ളിപ്പുലിയുടെ കാലടയാളം: സൂളികെരെപാളയ നിവാസികൾ പരിഭ്രാന്തിയിൽ

ബെംഗളൂരു: നാദപ്രഭു കെംപഗൗഡ ലേഔട്ടിലെ സൂളികെരെപാൾയ ബ്ലോക്ക്-8ൽ പുള്ളിപ്പുലിയുടെ കാലടയാളം കണ്ടെന്ന വാർത്ത പരന്നതോടെ പരിസരവാസികൾ പരിഭ്രാന്തിയിൽ. കണ്ടെത്തിയതായി പറയുന്ന പാടുകൾ പുള്ളിപ്പുലിയുടേതാണെന്ന് പ്രദേശവാസികൾ പറയുമ്പോൾ, ഇത് നായയുടെയോ വലിയ പൂച്ചയുടേതോ ആകാം എന്നാണ് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, സൂളികെരെ വനത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ പുള്ളിപ്പുലി പ്രദേശത്തേക്ക് കടക്കാനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നുന്നില്ല. പ്രദേശത്തിന്റെ ഒരു പുനരധിവാസം നടത്തുമെന്നും പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർ അത് ഉടൻ അറിയിക്കണമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് ഭീമൻകുപ്പയിൽ…

Read More

രണ്ട് പേരെ ആക്രമിച്ച കടുവയെ ബന്ദിപ്പൂർ ടൈഗർ റിസർവ് ഉദ്യോഗസ്ഥർ പിടികൂടി

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഗോപാലപുര ഗ്രാമത്തിൽ 10 വയസ്സുള്ള കടുവ രണ്ട് ഗ്രാമീണരെ ആക്രമിക്കുകയും പശുവിനെ കൊല്ലുകയും ചെയ്ത് ഒരു ദിവസം പിന്നിട്ട ശേഷം, ഞായറാഴ്ച രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ (ബിടിആർ) വനം ജീവനക്കാർ വാഴത്തോത്തിൽ ഒളിച്ചിരുന്ന കടുവയെ പിടികൂടുന്നതിൽ വിജയിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്തിട്ടും പോലും കടുവയെ പിടികൂടാൻ വനപാലകർ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് പിടികൂടിയ കടുവയെ ബിടിആർ വെറ്ററിനറി ഡോക്ടർ മിർസ വസീം, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി) ടൈഗർ റിസർവ് വെറ്ററിനറി ഡോക്ടർ മുസീബ് റഹ്മാൻ എന്നിവർ…

Read More

കർണാടകയിലെ വന്യജീവി വനങ്ങളിൽ നിന്ന് കടുവ സെൻസസ് പദ്ധതിയുടെ കഡ്ബാക്ക്, സ്കൗട്ട്ഗാർഡ് ക്യാമറകൾ മോഷ്ടിക്കപ്പെട്ടു.

ബെംഗളൂരു: കടുവ സെൻസസ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു-കനകപുര റോഡിലെ വിശാലമായ മുഗ്ഗുരു വന്യജീവി വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച 14 കഡ്ബാക്ക്, സ്കൗട്ട്ഗാർഡ് ക്യാമറകളാണ് കഴിഞ്ഞ രണ്ടാഴ്ച മുതൽ മോഷണം പോകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മുഗ്ഗുരു റിസർവ് വനത്തിൽ ഏഴ് ബീറ്റുകൾ ഉണ്ടാക്കി പ്രദേശത്ത് പട്രോളിംഗ് നടത്താനും ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിക്കാനും ഫോറസ്റ്റ് ഗാർഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവകളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നറിയാൻ വനപാലകർ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ക്യാമറകൾ മോഷണം പോയതായി കണ്ടെത്തിയത്. മോഷണം പോയ ക്യാമറകൾക്ക് ഏകദേശം 1.32 ലക്ഷം രൂപയാണ് വില…

Read More
Click Here to Follow Us