ആക്രമിക്കാൻ ശ്രമിച്ച പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി വനം വകുപ്പ് ഓഫീസിൽ എത്തിച്ചു 

ബെംഗളൂരു: ഒമ്പത് മാസം പ്രായമുള്ള പുലിയെ ബൈക്കിന്റെ പിന്നിൽ കെട്ടി യുവാവ് വനംവകുപ്പ് ഓഫീസിലെത്തിച്ചു. ഹസൻ ജില്ലയിൽ ബഗിവാലു ഗ്രാമത്തിലെ മുത്തു എന്ന യുവാവാണ് പുലിയെ ബൈക്കിൽ വനംവകുപ്പ് ഓഫീസിലെത്തിച്ചത്. ഫാമിൽവെച്ച് പുലി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിയെ പിടിച്ചു കെട്ടിയതെന്ന് മുത്തു പറഞ്ഞു. പുലിയുടെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയാണ് മുത്തു വനംവകുപ്പിനെ ഏൽപ്പിച്ചത്. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ മുത്തുവിന്റെ കൈക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സ്വയംരക്ഷക്കായി മുത്തു പുലിയെ പിടികൂടിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വേണ്ടത്ര ധാരണയില്ലാത്തതിനാൽ അദ്ദേഹം പുലിയെ കൈകാര്യം ചെയ്ത…

Read More

ആനയെ രക്ഷിച്ച ടൈഗർ റിസർവിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു. ജീവനക്കാരുടെ ഈ പ്രവൃത്തി സോഷ്യല്‍മീഡിയയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ പിടിച്ചു പറ്റി. ഇത് കണ്ടതില്‍ സന്തോഷമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയ്ക്ക് ജീവന്‍ തിരിച്ച്‌ കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്. വീഡിയോയില്‍ ഒരു പിടിയാന…

Read More

സംസ്ഥാനത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ നരഭോജിക്കടുവയെ മയക്കുവെടി വെച്ച് പിടിച്ചു

ബെംഗളൂരു: കേരള- കർണാടക അതിർത്തിഗ്രാമമായ കുട്ടയിൽ രണ്ടുപേരെ കൊന്ന നരഭോജിക്കടുവയ്ക്ക് സംരക്ഷണം നൽകി വനംവകുപ്പ്. മൈസൂരു ഹുൻസൂരിലെ പഞ്ചവല്ലി സ്വദേശികളായ കർഷകൻ രാജു(75) പേരമകൻ ചേതൻ(18) എന്നിവരെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന്‌ വീടിനു പുറത്തിറങ്ങിയപ്പോഴാണ് രാജുവിനുനേരെ കടുവയുടെ ആക്രമണമുണ്ടായത്. ചേതനെ കടുവ കൊന്നവിവരം അറിഞ്ഞെത്തിയതായിരുന്നു രാജു. തുടർന്ന് നടത്തിയ ജനങ്ങളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വനപാലകർ എട്ടു സംഘങ്ങളായി തിരിഞ്ഞ് തിങ്കളാഴ്ച മുതൽ കടുവയ്ക്കായുള്ള തിരച്ചിൽതുടങ്ങിയിരുന്നു. ശേഷം ചൊവ്വാഴ്ച 2.30-ഓടെ ഏകദേശം 10 വയസ്സുള്ള കടുവയെ മയക്കുവെടിവെച്ച് പിടിക്കുകയായിരുന്നു. കുട്ട ചൂരിക്കാട്…

Read More

ഒരു കുടുംബത്തിലെ 2 പേരെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഒരു കുടുംബത്തിലെ 2 പേർ കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഹുൻസൂർ സ്വദേശി ചേതൻ ഇയാളുടെ ബന്ധു രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെയും അച്ഛൻ മധുവിനെയും കടുവ ആക്രമിച്ചത്. മധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപക പ്രതിഷേധം ഉയരുകയാണ് . പ്രതിഷേധത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കടുവയെ പിടികൂടാനായി അഞ്ച് ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Read More

ആദിവാസി വീട്ടമ്മയെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: ഗൂഡല്ലൂർ തെപ്പേക്കാട്ട് ആദിവാസിവീട്ടമ്മയെ കടുവ കൊന്നു. പകൽ സമയം ജോലിക്കുപോയ ആനൈപ്പാടി കോളനിയിലെ കേത്തന്റെ ഭാര്യ മാതി (മാരി-63) യെയാണ് കൊന്നത്. ഗൂഡല്ലൂർ മസിനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലെ തെപ്പേക്കാട്ട് ആനവളർത്തുകേന്ദ്രത്തിനടുത്തുള്ള പ്രദേശത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെപ്പേക്കാട്ടിന് സമീപത്തെ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പതിവുപോലെ കൂലിപ്പണിക്ക്‌ പോയതായിരുന്നു മാതിയെ രാത്രി കഴിഞ്ഞും തിരിച്ചുവരാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കടുവ മാതിയെ ഏറെദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷം ഭക്ഷിച്ച് ശേഷം അവിടെ ഉപേക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ…

Read More

മൈസൂരുവിൽ പുലി വലയിലായി

ബെംഗളൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനം വകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു.…

Read More

സംസ്ഥാനത്തെ കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധന

ബെംഗളൂരു : സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ 30 ശതമാനം വർധയുണ്ടായതായി വനംവകുപ്പ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ബന്ദിപ്പുർ വനമേഖലയിൽമാത്രം 10 ശതമാനം വർധനയാണുണ്ടായത്. 2020-ലാണ് കണക്കെടുപ്പ് ആരംഭിച്ചത് ആ വിവരങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ.ടി.സി.എ.) 2018-ലെ കണക്കനുസരിച്ച് 524 കടുവകൾ സംസ്ഥാനത്തുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാലിപ്പോൾ 650-നും 700-നും ഇടയിൽ കടുവകൾ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ടുവർഷമായി കടുവകൾ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വ്യാപകമായത് ഇവയുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമായും വനംവകുപ്പ് വിലയിരുത്തുന്നു. എച്ച്.ഡി. കോട്ടയ്ക്ക് സമീപം കഴിഞ്ഞ ഞായറാഴ്ച വിറക്…

Read More

പുള്ളിപ്പുലികൾക്കും കടുവകൾക്കും പുനരധിവാസ കേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: സംഘർഷ മേഖലകളിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലികൾക്കും കടുവകൾക്കും ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കർണാടക വനംവകുപ്പ് പദ്ധതിയിടുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സൗകര്യങ്ങൾ വകുപ്പ് പഠിക്കുന്നുണ്ട്, കേന്ദ്രങ്ങൾക്കായുള്ള അന്തിമ നിർദ്ദേശം ഉടൻ സർക്കാരിന് സമർപ്പിക്കും. മൃഗങ്ങൾക്ക് പരിചരണവും ദീർഘകാല പുനരധിവാസവും നൽകുകയെന്ന ലക്ഷ്യത്തോടെ 200 മുതൽ 250 വരെ പുള്ളിപ്പുലികളെ പാർപ്പിക്കാൻ ശേഷിയുള്ള നിരവധി പുള്ളിപ്പുലി സങ്കേതങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. പുള്ളിപ്പുലി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പിടികൂടിയ പുള്ളിപ്പുലികളെ മാറ്റിസ്ഥാപിക്കുന്ന രീതി ഉപേക്ഷിക്കാനുമുള്ള കൺസർവേഷൻ ബയോളജിസ്റ്റ് സഞ്ജയ് ഗുബ്ബിയുടെ ആഹ്വാനത്തെ തുടർന്നാണ്…

Read More

നരഭോജികളായ പുലിയെയും കടുവയെയും വെടിവെക്കാൻ ഉത്തരവ്

ബെംഗളൂരു : മൈസൂരു ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പുള്ളിപ്പുലിയെയും കടുവയെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര നരഭോജികളായ പുലിയെയും കടുവയെയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിച്ചാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. 2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി. കോട്ട താലൂക്കുകളിലായി കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾവിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു…

Read More

നന്ദിഹിൽസിന് സമീപം പുലി ഇറങ്ങിയാതായി സംശയം 

ബെംഗളൂരു: നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

Read More
Click Here to Follow Us