ജനുവരി 22 മുതൽ നാഗരഹോളെ, ബന്ദിപ്പൂർ, ബിആർടിയിലെ കടുവ സെൻസസ് ആരംഭിക്കും.

ബെംഗളൂരു: മൈസൂരു ജില്ലയിലെ നാഗരഹോളെ നാഷണൽ പാർക്കിലും ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി) ടൈഗർ റിസർവ് ഏരിയകളിലും ഈ ആഴ്ച മുതൽ കടുവ സെൻസസിനുള്ള എല്ലാ ക്രമീകരണങ്ങളും വനംവകുപ്പ് ഒരുക്കിക്കഴിഞ്ഞു. നാലുവർഷത്തിലൊരിക്കലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ജനുവരി 23 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് നാഗരഹോളെയിൽ സെൻസസ് നടക്കുന്നത്. അതിനാൽ;-  ജനുവരി 23 മുതൽ 25 വരെ കാക്കനകോട്ട് രാവിലെയുള്ള സഫാരിയും ബോട്ടിംഗ് സഫാരിയും വനംവകുപ്പ് റദ്ദാക്കി. ജനുവരി 26 മുതൽ 29 വരെയുള്ള സഫാരി സമയങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.  ജനുവരി 30…

Read More

തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി

ബെംഗളൂരു: മുതുമലൈ ടൈഗർ റിസർവിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ പിടികൂടിയ മുതിർന്ന കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി. എം ഡി ടി -23 (മുതുമല ഡിവിഷൻടൈഗർ 23) എന്ന് പേരുള്ള, നാല് മനുഷ്യരെയും 10 കന്നുകാലികളെയും ആക്രമിച്ചു കൊന്നതായി കരുതപ്പെടുന്ന കടുവയെ 21 ദിവസത്തെ പരിശ്രമത്തിന് ശേഷം ഒക്ടോബർ 15 വെള്ളിയാഴ്ച ട്രാൻക്വിലൈസർ ഡാർട്ട്ഉപയോഗിച്ച് വനം വകുപ്പ് പിടികൂടി . കടുവയുടെ ശരീരത്തിൽ ചില മുറിവുകളും മുറിവുകളുടെ പാടുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ മുറിവുകൾ ചികിത്സിക്കുന്നുവെന്നും, പരിക്കേറ്റ കടുവയെ മെഡിക്കൽ സംഘം…

Read More

ബന്ദിപ്പൂരിൽ കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്

ബെം​ഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ​ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Read More

രണ്ട് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

ബെം​ഗളുരു: നാ​ഗർ ഹോളെ, ബന്ദിപ്പൂർ വനമേഖലകളിലായി രണ്ട് ആൺ കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. പരസ്പരമുള്ള ഏറ്റുമുട്ടലിലാവാം രണ്ട് കടുവകളും ചത്തതെന്ന നി​ഗമനത്തിലാണ് പോലീസ്

Read More
Click Here to Follow Us