റമദാനിൽ പ്രമേഹം നിയന്ത്രിക്കാം 

വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയാണ് പതിവ്. സൂര്യാസ്തമയത്തിന് ശേഷമാണ് നോമ്പ് തുറക്കുന്നതും ആഹാരം കഴിക്കുന്നതും തുട‍ര്‍ച്ചയായ മുപ്പത് ദിവസം, അതും ഇപ്പോഴത്തെ വേനല്‍ ചൂടിനെ അതിജീവിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. പ്രമേഹമുള്ളവ‍ര്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പുല‍ര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്ന രീതിയില്‍ ഭക്ഷണവും ജീവിതശൈലിയും ക്രമീകരിക്കുകയാണ് വേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ സ്വഭാവവും ഈ കാലയളവിലെ ഭക്ഷണരീതിയും അടിസ്ഥാനമാക്കി പ്രമേഹം പിടിച്ചുനി‍ര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്.…

Read More

‘മൈ ഷുഗർ ഫാക്ടറി’ വിവാദം: ഉടൻ പാട്ടത്തിന് നൽകില്ലെന്ന് തീരുമാനം

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം ‘മൈ ഷുഗർ ഫാക്ടറി’ പാട്ടത്തിന് കൊടുക്കുന്നത് താൽകാലികമായി പിൻവലിച്ചു. മാൻഡ്യയിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ 1934ൽ സ്ഥാപിച്ച ഫാക്ടറിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനം എടുക്കാൻ വിദഗ്ധ സമിതി നിയമിക്കാനും തീരുമാനമായി. വിദഗ്ധ സമിതി നിലവിലുള്ള കമ്പനി മുതലുകളും, ഭാവിയിലെ ചിലവുകളും കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. ഇവ പരിശോധിച്ച് മന്ത്രിസഭാ യോഗത്തിൽ അവസാന തീരുമാനം ഉണ്ടാകും. കമ്പനിക്ക് പുതിയ മാനേജിംഗ് ഡയറക്ടറും, അക്കൗണ്ടൻ്റും നിയമിക്കപ്പെടും. പുതിയ സീസൺ മുതൽ ഉത്പാദനം ആരംഭിക്കാനും തീരുമാനമായി.…

Read More

ബെള​ഗാവിയിൽ പ്രതിഷേധം നടത്തുമെന്ന് കരിമ്പ് കർഷകർ

ബെം​ഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. സർക്കാർ പറഞ്ഞ പ്രകാരം കുടിശിക തരാമെന്നത് ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിാണ് പ്രതിഷേധത്തിന് കരിമ്പ് കർഷകർ ഇറങ്ങുന്നത്.

Read More

പ്രതിഷേധം ശക്തമാക്കി കർഷകർ; സാവകാശം ചോദിച്ച് മില്ലുടമകൾ

ബെം​ഗളുരു: കുടിശ്ശിക കൊടുക്കാനുള്ള കമ്പനി ഉടമകൾ കർഷകരോട് സാവകാശം ചോദിച്ചു. കുടിശിക പ്രശ്നത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാമ് സാവകാശം ചോ​ദിച്ചിരിക്കുന്നത്.  

Read More

കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും

ബെം​ഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാ​ഗ്യ ലക്ഷ്മി ഷു​ഗേഴ്സും ഉൾപ്പെടുന്നു. രമേഷിനെതിരെ കരിമ്പ് കർഷകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. കനത്ത പ്രതിഷേധങ്ങളാണ് കരിമ്പ് കർഷകർ നടത്തി വരുന്നത്. സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നുള്ള കാർഷിക കട ബാധ്യത എഴുതിതള്ളുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായിട്ടില്ല.

Read More
Click Here to Follow Us