വിദ്യാർത്ഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിൽ ബിരുദ പഠനത്തിനെത്തിയ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിനും കൈകൾക്കും വെട്ടേറ്റാണ് അവൾ മരിച്ചത്. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും യുവതിയുടെ അമ്മ മാത്രം മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു. കൊലപാതകമാണെന്ന് ആരോ ആരോപിച്ചു. പ്രഭുധ്യ (21) ആണ് മരിച്ചത്. സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ പഠനം നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ വീടിൻ്റെ കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം പുറത്തറിഞ്ഞത്. സുബ്രഹ്മണ്യ പുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ…

Read More

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.  

Read More

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു 

സിഡ്നി: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ എംടെക് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഹരിയാനയിലെ കർണാല്‍ സ്വദേശിയായ നവ്ജീത് സന്ദു(22)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവ്ജീതിന്‍റെ സഹപാഠികളും ഹരിയാനയിലെ കർണാല്‍ സ്വദേശികളുമായ അഭിജിത്(26), സഹോദരൻ റോബിൻ ഗാർട്ടൻ(27) എന്നിവർക്കായി വിക്‌ടോറിയ പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. മെല്‍ബണിടുത്ത് ഓർമൊണ്ടിലായിരുന്നു സംഭവം. വീട്ടുവാടകയെച്ചൊല്ലി ഇന്ത്യൻ വിദ്യാർഥികള്‍ക്കിടയിലുണ്ടായ തർക്കം തീർക്കാൻ ഇടപെട്ടപ്പോഴാണ് നവ്ജീതിന് കുത്തേറ്റത്. സംഭവത്തിനുശേഷം മോഷ്‌ടിച്ച ടൊയോട്ട കാറിലാണ് പ്രതികള്‍ മുങ്ങിയത്. ഒന്നര വർഷം മുമ്പാണ് വിദ്യാർഥി വീസയില്‍ നവ്ജീത് ഓസ്ട്രേലിയയിലെത്തിയത്.

Read More

മോഷണക്കുറ്റം ആരോപിച്ചു; എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മോഷണമെന്ന പേരിൽ വിദ്യാർത്ഥിയെ സംശയിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. ദിവ്യ ബാരകേര (14) എന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ബാഗൽകോട്ട് താലൂക്കിലെ കടമ്പൂർ ഗ്രാമത്തിലാണ് സംഭവം. ഹൈസ്‌കൂൾ വിദ്യാർഥിനി ദിവ്യ ബാരകേരയെ മോഷണം നടത്തിയെന്ന് കുറ്റപ്പെടുത്തി സ്‌കൂൾ അധ്യാപകൻ പീഡിപ്പിച്ചതായി സംശയിക്കുന്നു. മാർച്ച് 14 ന് ഒരു അധ്യാപകൻ്റെ രണ്ടായിരം രൂപ നഷ്ടപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ അധ്യാപികൻ അഞ്ച് വിദ്യാർത്ഥികളെ സംശയിക്കുകയും ചെയ്തു. പിന്നീട് സ്‌കൂൾ യൂണിഫോം അഴിച്ചുമാറ്റി മുറികളിലൊന്നിൽ നിന്നും പരിശോധന…

Read More

കോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

ബെംഗളൂരു: ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പോലീസ് അറിയിച്ചു.

Read More

കോളേജ് കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ജീവനൊടുക്കി 

ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്ന് ചാടി ബി.ബി.എ. വിദ്യാർഥി ജീവനൊടുക്കി. ഹൊങ്ങസാന്ദ്ര സ്വദേശി കെ. വിഗ്നേഷ് (19) ആണ് മരിച്ചത്. ഹൊസ റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ചത്. വൈകീട്ട് അഞ്ചുവരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന വിഗ്നേഷ് ആറുമണിക്കുശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കരണം വ്യക്തമല്ല.

Read More

വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി പെൺകുട്ടി മരിച്ചു 

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയാണ് മരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്നായിരുന്നു ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചത്. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ്…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ നാലു വയസുകാരി മലയാളി പെൺകുട്ടിയുടെ നില ഗുരുതരം; സ്കൂളിനെതിരെ കുടുംബം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ആരോപണവുമായി കുടുംബം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേഴ്‌സറി വിദ്യാർത്ഥിനിയാണ് ജിയന്ന. സംഭവത്തില്‍ രണ്ട് ആയമാരെ…

Read More

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്. സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രം​ഗത്തെത്തി. സ്കൂൾ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണം നടക്കുകയാണ്.

Read More
Click Here to Follow Us