അമേരിക്ക: ടെക്‌സാസിൽ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്കൂളിൽ 18 കാരനായ തോക്കുധാരി വെടിയുതിർത്തതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവർണ്ണർ പറഞ്ഞു. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
Read MoreTag: school
ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ ആവശ്യം: മുൻ എംപി ശിവരാമെ ഗൗഡ
ബെംഗളൂരു: നഗരപ്രദേശങ്ങളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് മുൻ മാണ്ഡ്യ എംപിയും കർണാടക ഫെഡറേഷൻ ഇൻഡിപെൻഡന്റ് സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാനുമായ ശിവരാമെ ഗൗഡ പറഞ്ഞു. എംപവേർഡ് മൈൻഡ്‌സ് എഡ്യു സൊല്യൂഷൻ സംഘടിപ്പിച്ച ഡിജി ടെക്‌നോ കോഗ്‌നിറ്റീവ് സിമ്പോസിയം 2022-ൽ സംസാരിക്കവെ, നഗരപ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ഫോണുകളും ലഭ്യമാണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന, രക്ഷിതാക്കൾ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം പ്രയോജനപ്പെടുത്താം. എന്നാൽ…
Read Moreസ്കൂൾ വേനൽ അവധി, കെഎഎംഎസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി
ബെംഗളൂരു: 2022-23 അധ്യയന വർഷത്തിൽ മെയ് 16 നു വീണ്ടും സ്കൂൾ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ, വേനൽ കനത്തതോടെ സ്കൂൾ തുറക്കുന്ന തിയ്യതി നീട്ടാൻ ഒരുങ്ങുകയായിരിന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാൽ രക്ഷിതാക്കളുടെ വിഭാഗം ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സ്‌കൂളുകൾക്ക് വേനൽ അവധി നൽകുന്ന വിഷയത്തിൽ കെഎഎംഎസ് സെക്രട്ടറി ശശികുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. വേനലവധിക്കാലം നീട്ടരുതെന്ന് കെഎഎംഎസ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. താപനില ഉയരുന്നത് തുടർന്നാൽ മെയ് 16 ന് നിശ്ചയിച്ചിരുന്ന സ്കൂൾ ആരംഭിക്കുന്ന തീയതി മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ…
Read Moreഹിജാബിന് പിന്നാലെ ബെംഗളൂരുവിലെ സ്‌കൂൾ ബൈബിൽ വിവാദത്തിൽ
ബെംഗളൂരു: കിഴക്കൻ ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ നിർബന്ധമായും ബൈബിൾ പഠിപ്പിക്കുന്നത് വിവാദമായി. റിച്ചാർഡ്‌സ് ടൗണിലെ ക്ലാരൻസ് ഹൈസ്‌കൂൾ, 11-ാം ഗ്രേഡിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ ഫോമിൽ ബൈബിൾ പഠിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെയും ലോകത്തിന്റെയും നല്ലതും ഉപകാരപ്രദവുമായ ഒരു പൗരനാകാൻ എന്റെ കുട്ടിക്ക് അക്കാദമിക് അറിവിന് പുറമേ നല്ല ധാർമ്മികവും ആത്മീയവുമായ പ്രബോധനം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ക്ലാരൻസ് ഹൈസ്‌കൂളിൽ, ബൈബിളിന്റെ ഒരു പഠനത്തിലൂടെയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങൾക്ക് ഇതിൽ എതിർപ്പില്ലന്ന് പ്രഖ്യാപനം നടത്താനും സ്‌കൂൾ…
Read Moreശക്തി കുറഞ്ഞ സ്‌കൂളുകൾ ലയിപ്പിക്കും: ബി.സി.നാഗേഷ്
ബെംഗളൂരു: ഉറുദു മീഡിയം സ്‌കൂളുകൾ അടച്ചുപൂട്ടാൻ സർക്കാരിന്റെ മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. എന്നിരുന്നാലും, ഏതെങ്കിലും മാധ്യമത്തിൽ നിന്നുള്ള സ്കൂളുകൾക്ക് വിദ്യാർഥികൾ കുറവാണെങ്കിൽ, അവ ലയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ ഗവൺമെന്റ് പിയു കോളേജിലെ രണ്ടാം പിയു പരീക്ഷാകേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകൾ ലയിപ്പിച്ച് ആധുനിക സ്‌കൂളുകളാക്കി മാറ്റാനുള്ള ആലോചന സർക്കാരിനു മുന്നിലുണ്ടെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം മുന്നിലെത്തുമെന്നും രാഷ്ട്രീയ ഇടപെടലില്ലാതെ വിദ്യാഭ്യാസ വകുപ്പിനെ തീരുമാനമെടുക്കാൻ അനുവദിച്ചാൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം…
Read Moreസ്കൂളുകളിൽ മുട്ട വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: എതിര്‍പ്പുകള്‍ക്കൊടുവില്‍ കൂടുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും സംസ്ഥാനത്തെ കൂടുതല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ മുട്ട ഉൾപ്പെടുത്തുക. മുട്ട കഴിക്കാത്തവര്‍ക്ക് പകരം പഴങ്ങളോ മറ്റോ നല്‍കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന ഏഴ് ജില്ലകളിലെ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, സ്കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്നതിനെ സംസ്ഥാനത്തെ പല സമുദായങ്ങളും സംഘടനകളും എതിര്‍ത്തിരുന്നു. ലിങ്കായത്ത്, ജെയിന്‍ സമുദായങ്ങള്‍…
Read Moreബൈബിളും ഖുറാനും പാഠപുസ്തകങ്ങളിൽ ഉണ്ടാകണം: ഡികെ ശിവകുമാർ
ബെംഗളൂരു: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയിൽ നിന്ന് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിക്ക് കോൺഗ്രസ് എതിരല്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ വ്യക്തമാക്കി. കേന്ദ്രത്തിൽ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ രാമായണ, മഹാഭാരതം സീരിയലുകൾ രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്തതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ധാർമ്മികത ജനങ്ങളെ കാണിക്കാൻ കോൺഗ്രസ് ഇതിഹാസങ്ങളുടെ സംപ്രേക്ഷണം ഉറപ്പാക്കുകയും രാജ്യം മുഴുവൻ ആവേശഭരിതരാകുകയും ചെയ്തിരുന്നതായും അദ്ദേഹം വൃക്തമാക്കി. എന്നാലിപ്പോൾ ബിജെപി സർക്കാർ ചെയ്യുന്നത് കോൺഗ്രസിനെ പകർത്തുക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഡികെ ശിവകുമാർ അവർ സ്കൂളുകളിൽ…
Read More34 സ്‌കൂളുകൾ നവീകരിക്കാനൊരുങ്ങി ബിബിഎംപി
ബെംഗളൂരു: അഞ്ച് വർഷത്തിന് ശേഷം ബെംഗളൂരുവിലുടനീളമുള്ള 34 സ്‌കൂളുകളും കോളേജുകളും നവീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ബിബിഎംപി തയ്യാറെടുക്കുന്നു. 2021-22 ബജറ്റിൽ 20 കോടി രൂപയും 2020-21 ബജറ്റിൽ 10 കോടി രൂപയും നഗരസഭ അനുവദിച്ചിരുന്നുവെങ്കിലും ഭരണപരമായ തടസ്സങ്ങൾ കാരണം ഫണ്ട് ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് ബിബിഎംപി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി മുഴുവൻ ഫണ്ടും അനുവദിച്ചട്ടുണ്ടെന്നും ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അറ്റകുറ്റപ്പണികൾ ആവശ്യമുള്ള 34 സ്കൂളുകളും കോളേജുകളും ഞങ്ങൾ തിരഞ്ഞെടുത്തതായും ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു എന്നാൽ ഈ സ്കൂളുകളിൽ പലതും…
Read Moreസ്‌കൂളിലെ ശൗചാലയത്തിനായി മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥിനി.
ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തന്റെ സ്‌കൂളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി. തന്റെ സ്‌കൂളിൽ 132 വിദ്യാർത്ഥികൾക്ക് ഒരു ശൗചാലയം മാത്രമാണുള്ളതെന്നും വിദ്യാർത്ഥി കത്തിൽ സൂചിപ്പിച്ചു. ഇത് വളരെ ലജ്ജാകരമാണെന്നും ദയവായി എന്നെ നിങ്ങളുടെ മകളായി കണക്കാക്കി സ്‌കൂൾ വളപ്പിൽ ഒരു ടോയ്‌ലറ്റ് സൗകര്യം കൂടി നിർമ്മിച്ചു നൽകണമെന്നും ഞാൻ എനിക്കായി സ്വരൂപിച്ച 25 രൂപ ഈ ആവശ്യത്തിനായി സംഭാവന ചെയ്യാൻ തയ്യാറാണെന്നും വിദ്യാർത്ഥിനി പറഞ്ഞു. പവിത്ര മാത്രമല്ല, അതിർത്തി ജില്ലയിലെ…
Read Moreയൂണിഫോം ഇല്ലാത്ത സ്‌കൂളുകളിൽ ഹിജാബ് ധരിക്കാമെന്ന് ഉഡുപ്പി സമാധാന സമിതി
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസത്തിൽ, ഉഡുപ്പി താലൂക്കിലെ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക യൂണിഫോം മാൻഡേറ്റ് ഇല്ലാത്തതോ മുമ്പ് അനുവദിച്ചതോ ആയ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകും. താലൂക്ക് ഓഫീസിൽ ചേർന്ന സമാധാന യോഗത്തിലാണ് തീരുമാനം ആയത്. “മുമ്പ് വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുവാദമുണ്ടായിരുന്ന സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് അത് ധരിക്കുന്നത് തുടരാം എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് ഫെബ്രുവരി 9 ന് സംസ്ഥാനം അവധി പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി 14 തിങ്കളാഴ്ച ഹൈസ്കൂളുകൾ…
Read More