ഒരാഴ്ചയായി കൊപ്പൽ തുരുത്തിൽ കുടുങ്ങിക്കിടന്ന രണ്ട് ആട്ടിടയൻമാരെയും ആടുകളെയും രക്ഷപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്ന് വിളിച്ചുവരുത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 16 അംഗ സംഘം ഒടുവിൽ ബോട്ടുകൾ ഉപയോഗിച്ചാണ് ഹനുമപ്പയെയും മകൻ ഹനുമേഷിനെയും പുറത്തെത്തിച്ചത്. അവര്ക് പുറമെ ഇവരുടെ വിലപിടിപ്പുള്ള ചെമ്മരിയാടുകളെയും സംഘം രക്ഷപ്പെടുത്തി. ഓഗസ്റ്റ് 4 നാണ് മല്ലപുര ഗ്രാമത്തിൽ നിന്നുള്ള ഇടയന്മാർ തങ്ങളുടെ ആടുകളെ മേയ്ക്കാൻ തുരുത്തിലേക്ക് പോയത്. തുംഗഭദ്ര റിസർവോയറിൽ നിന്ന് 1.80 ലക്ഷം ക്യുസെക്‌സ് അധികൃതർ തുറന്നുവിട്ടതിനാൽ വൈകുന്നേരത്തോടെ വെള്ളം അതിവേഗം ഒഴുകുന്ന നദി മുറിച്ചുകടക്കാൻ കഴിഞ്ഞില്ല. ശേഷം രണ്ട് ഇടയന്മാർ തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന്…

Read More

കർണാടകയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ

ബെംഗളൂരു: ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച 12 പെൺകുട്ടികളെയാണ് പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്നും ചിത്രദുർഗ പൊലീസ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേ പട്ടണത്തിലാണ് പ്രജ്വാല്‍ എന്ന ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്നും പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ലന്നും മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ ശുചിമുറിയുടെ പിൻഭാഗത്ത് പ്രത്യേക…

Read More

ഒരു ദിവസം 16 മണിക്കൂർ ജോലി; കർണാടകയിലെ പഞ്ചസാര മില്ലുകളിൽ നിന്ന് രക്ഷപ്പെടുത്തിയത് 49 തൊഴിലാളികളെ

ബെംഗളൂരു: എംആർഎൻ കെയിൻ പവർ ഇന്ത്യ ലിമിറ്റഡ്, ഹലസിദ്ധനാഥ് സഹകാരി സഖർ കാർഖാന ലിമിറ്റഡ് എന്നിവയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കരാറുകാർ വാടകയ്‌ക്കെടുത്ത മധ്യപ്രദേശിൽ നിന്നുള്ള ദിവസവേതന തൊഴിലാളികളെ രക്ഷപ്പെടുത്തി സ്വന്തം നാടുകളിലേക്ക് അയച്ചു. ഇവരെ ഒരു ദിവസം 16 മണിക്കൂർ ബോണ്ട് ലേബർമാരായി ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബെലഗാവി ഡിസി എം ജി ഹിരേമത്ത് കേസിൽ അന്വേഷണത്തിന് ഉത്തരവിടുകയും ഈ തൊഴിലാളികളെ ജോലിക്ക് വിന്യസിച്ച രാംദുർഗ, നിപ്പാനി താലൂക്കിലെ തഹസിൽദാർമാരോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. “പരാതി ലഭിച്ചതിനെത്തുടർന്ന് ഞാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തഹസിൽദാർമാരുടെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും ചൊവ്വാഴ്ച വൈകുന്നേരം നഞ്ചൻകോട് ടൗണിലെ കപില നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവരും ചാമരാജനഗർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. പെൺകുട്ടി പിയു വിദ്യാർത്ഥിനിയാണ്, ആൺകുട്ടി ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്യുന്നു. കാമുകനെ കാണാതിരിക്കാൻ പെൺകുട്ടിയെ സ്വന്തം നാട്ടിൽ നിന്ന് മാറ്റിയതിനാൽ നദിയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു രണ്ടു പേരും. ഉടൻ തന്നെ ഇവരെ നഞ്ചൻഗുഡിലെ ആശുപത്രിയിൽ എത്തിച്ചെന്നും അവിടെ സുഖം…

Read More

തടവിലാക്കപ്പെട്ട 52 പേർക്ക് മോചനം

ഹാസൻ: കൃഷിയിടത്തിൽ തടവിൽപാർപ്പിച്ചിരുന്ന 52 പേരെ മോചിപ്പിച്ചു ഹാസൻ താലൂക്കിലെ സാവനകഹളളിയിലെ തെങ്ങിൻ തോട്ടത്തിൽ നിന്നാണ് 52 പേരെ മോചിപ്പിച്ചത്. ഇവരിൽ 17 സ്ത്രീകളും, 5 കുട്ടികളും ഉൾപ്പെടുന്നു. തോട്ടത്തിൽജോലിക്കായി കൊണ്ടുവന്ന ഇവരെ പിന്നീട് ഏജന്റുമാർ പുറംലോകം കാണിച്ചിരുന്നില്ല, ഇവിടെ നിന്ന് രക്ഷപ്പെട്ട തൊഴിലാളി പോലീസിൽ വിവരം അറിയിച്ചതോടെയാണ് ഇവരുടെ മോചനം സാധ്യമായത്.

Read More

വിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി

ബെം​ഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ.‌‍ കനക്പുര റോഡിലെ ദയാനന്ദ സാ​ഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യ​ഗിരി മല കയറിയത്. മൊബൈൽ ഫോൺ സി​ഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…

Read More
Click Here to Follow Us