ഒരാഴ്ചയായി കൊപ്പൽ തുരുത്തിൽ കുടുങ്ങിക്കിടന്ന രണ്ട് ആട്ടിടയൻമാരെയും ആടുകളെയും രക്ഷപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്ന് വിളിച്ചുവരുത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 16 അംഗ സംഘം ഒടുവിൽ ബോട്ടുകൾ ഉപയോഗിച്ചാണ് ഹനുമപ്പയെയും മകൻ ഹനുമേഷിനെയും പുറത്തെത്തിച്ചത്. അവര്ക് പുറമെ ഇവരുടെ വിലപിടിപ്പുള്ള ചെമ്മരിയാടുകളെയും സംഘം രക്ഷപ്പെടുത്തി.

ഓഗസ്റ്റ് 4 നാണ് മല്ലപുര ഗ്രാമത്തിൽ നിന്നുള്ള ഇടയന്മാർ തങ്ങളുടെ ആടുകളെ മേയ്ക്കാൻ തുരുത്തിലേക്ക് പോയത്. തുംഗഭദ്ര റിസർവോയറിൽ നിന്ന് 1.80 ലക്ഷം ക്യുസെക്‌സ് അധികൃതർ തുറന്നുവിട്ടതിനാൽ വൈകുന്നേരത്തോടെ വെള്ളം അതിവേഗം ഒഴുകുന്ന നദി മുറിച്ചുകടക്കാൻ കഴിഞ്ഞില്ല. ശേഷം രണ്ട് ഇടയന്മാർ തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ഒരു എസ്ഒഎസ് കോളിലൂടെയാണ് അപകടത്തിൽ പെട്ട വിവരം അധികൃതരെ വിളിച്ചതും, രക്ഷയ്ക്കായി അഭ്യർത്ഥിച്ചതും .

ജില്ലാ ഭരണകൂടം അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി. എന്നാൽ ഒരാഴ്ചയിലേറെയായി കിണഞ്ഞു പരിശ്രമിച്ചിട്ടും രക്ഷാപ്രവർത്തകർക്ക് താത്കാലിക അഭയകേന്ദ്രത്തിൽ കഴിയുന്ന ഇടയൻമാരുടെ അടുത്തേക്ക് എത്താനായില്ല. തുടർന്ന് ജില്ലാ ഉദ്യോഗസ്ഥർ ദേശീയ ദുരന്ത നിവാരണ സേനയുമായി (എൻഡിആർഎഫ്) ബന്ധപ്പെട്ടു, അവർ വെള്ളിയാഴ്ച ഇടയന്മാരെയും ആടുകളെയും രക്ഷിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ ബസവണ്ണപ്പ കലഷെട്ടി അറിയിച്ചു. ജില്ലാ ഭരണകൂടവും തുംഗഭദ്ര പദ്ധതി അധികാരികളും നദീതടത്തിലെ ജനങ്ങൾ നദിയിലേക്ക് ഇറങ്ങുകയോ ഗംഗാവതി താലൂക്കിലെ അടുത്തുള്ള തുരുത്തുകളിലേക്ക് പോകുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us