കർണാടകയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ

ബെംഗളൂരു: ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി.

തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച 12 പെൺകുട്ടികളെയാണ് പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്നും ചിത്രദുർഗ പൊലീസ് രക്ഷിച്ചത്.

ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേ പട്ടണത്തിലാണ് പ്രജ്വാല്‍ എന്ന ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്നും പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ലന്നും മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലെ ശുചിമുറിയുടെ പിൻഭാഗത്ത് പ്രത്യേക വാതിൽ ഒരുക്കിയാണ് സംഘം ആവശ്യക്കാരെ കടത്തി വിട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തി. പ്രത്യേകമായി തയ്യാറാക്കിയ വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈൽ പതിച്ചിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പമാണ് ഈ അറയ്ക്ക് ഉണ്ടായിരുന്നത്.

പെട്ടന്ന് കണ്ടെത്താനാകാത്ത രീതിയിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെൺവാണിഭത്തിന് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടെന്ന നിഗമനം പൊലീസിനുള്ളതിനാൽ ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts