ബിഗ് ബോസ് സെറ്റിൽ തീ, ലക്ഷ്മി പ്രിയയ്ക്കെതിരെ നടപടി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ് സെറ്റിൽ തീ. ബിഗ് ബോസ് ഹൗസിൽ തീ അനാവശ്യമായി ഉപയോഗിക്കരുത് എന്നായിരുന്നു നിബന്ധന. എന്നാൽ ഈ നിബന്ധന ലംഘിച്ചിരിക്കുകയാണ് മത്സരാർഥിയായ ലക്ഷ്മി പ്രിയ.

വീടിനുള്ളില്‍ തീ കത്തിച്ചിരിക്കുകയാണ് ലക്ഷ്മി. കാരണം ഏറെ രസകരമാണ്. ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴാണ് നിയമനലംഘനത്തെ കുറിച്ച്‌ ബിഗ് ബോസ് അറിയിച്ചത്. ഇതിന്റെ ഭാഗമായി ലക്ഷ്മിയുടെ 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്മിപ്രിയ തീ കത്തിച്ചതിലൂടെ 300 പോയിന്റുകള്‍ നഷ്ടമായി.

ബിഗ് ബോസിന്റെ അറിയിപ്പ് വന്നതിന്റെ പിന്നാലെ വിശദീകരണവുമായി ലക്ഷ്മി എത്തി. ബിഗ് ബോസ് ഹൗസിന് അകത്തല്ല താന്‍ തീ കത്തിച്ചതെന്നും സ്‌മോക്കിംഗ് ഏരിയയിലെ മണലിലാണ് ടിഷ്യൂ പേപ്പര്‍ കത്തിച്ചതെന്നും ലക്ഷ്മി പറഞ്ഞു.

ശരീരത്തിനു വല്ലാത്ത ക്ഷീണം തോന്നുമ്പോള്‍ നാട്ടിന്‍പുറത്തൊക്കെ ചെയ്യുന്ന പോലെ കടുക് സ്വയം ഉഴിഞ്ഞ് കത്തിച്ചതാണ്. എനിക്ക് കുറച്ച്‌ ദിവസങ്ങളായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടായില്ല. കിടന്ന് ഉരുളുകയായിരുന്നു. കടുക് തലയ്ക്കുഴിഞ്ഞ് കളയുന്നത് പോലെ ചെയ്തതാണ്. അതിനൊപ്പം വറ്റല്‍ മുളകും വെക്കാറുണ്ടായിരുന്നു. അത് കാണാത്തത് കൊണ്ട് അതിനൊപ്പം രണ്ട് മൂന്ന് കുരുമുളകും എടുത്തിരുന്നു’ -ഇതാണ് സംഭവിച്ചതെന്ന് ലക്ഷ്മി കാര്യം വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ
[masterslider id="10"]

Related posts