ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു.

വഡോദര: ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ദാരുണ സംഭവം ഉണ്ടായത്.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മരിച്ചത്.

കമ്പനിയുടെ മുകളിലത്തെ നിലയിലേക്ക് പോകുന്നതിനായി ലിഫ്റ്റില്‍ കയറിയതായിരുന്നു വീട്ടമ്മ. ലിഫ്റ്റ് മുകളിലെത്തുന്നതിന് മുമ്പ് സ്ത്രീയുടെ ഇയര്‍ഫോണ്‍ ലിഫ്റ്റിന്‍റെ ഗ്രില്ലില്‍ കുടുങ്ങി.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ഇതെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലിഫ്റ്റിന്‍റെ കൊളാപ്സിബിള്‍ ഗ്രില്ലിനകത്ത് ഇയര്‍ഫോണുകള്‍ തങ്ങി നിന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീ കഴുത്ത് മുറിഞ്ഞ് മരിച്ചത്. സ്ത്രീയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെട്ട് പോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts