പുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി!

പുതിയ സാങ്കേതിക വിദ്യയുമായി ‘ജിയോ’, കേബിൾ ടി.വി. രംഗത്തേക്ക്!! നിലവിലെ കേബിള്‍ ഡിടിഎച്ച് സേവനങ്ങള്‍ക്ക് വൻ തിരിച്ചടി! നിലവിലുള്ള ഡിടിഎച്ച്, കേബിൾ ടെലിവിഷൻ ചാനൽ വിതരണ രംഗത്തേക്കാണ് ജിയോ കടന്നുവരുന്നത്. ഗിഗാഫൈബർ ശൃഖലവഴി ടെലിവിഷൻ ചാനലുകൾ വിതരണം ചെയ്യാനാണ് ജിയോയുടെ പദ്ധതി.

‘ജിയോ ഹോം ടിവി’ എന്നായിരിക്കും ഈ സേവനത്തിന് പേര്. ഡിടിഎച്ച് സേവനരംഗത്ത് ഇതുവരെ ഉപയോഗിച്ചുവന്നിരുന്ന സാങ്കേതിക വിദ്യയിൽ നിന്നുമാറി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജിയോ ഹോം സേവനം നൽകുക. ഡിടിഎച്ച് സേവനം പ്രത്യേകമായി നൽകുന്നതിന് പകരം ജിയോയുടെ ഗിഗാ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷനൊപ്പമായിരിക്കും ജിയോ ഹോം ടിവി നൽകുക.

അതായത് ബ്രോഡ്ബാന്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്കെല്ലാം ജിയോ ഹോം ടിവി ഉപയോഗിക്കാം. നിലവിൽ ഡിടിഎച്ച് സേവനദാതാക്കൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിൽ നിന്നുള്ള സമ്പൂർണമ മാറ്റമാണ് ജിയോ ഹോം ടിവി മുന്നോട്ട് വെക്കുന്നത്. ഐപിടിവി എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ജിയോ ഹോം ടിവി സേവനം നൽകുക. ഇന്റർനെറ്റ് ഉപയോഗിച്ചാണ് ജിയോ ഹോം ടിവി ചാനലുകൾ സ്ട്രീം ചെയ്യുന്നത്. ഇന്റർനെറ്റ് വഴി ചാനലുകൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതിന് ചിലവ് കുറവാണ്. അത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യും.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഗിഗാഫൈബറിന്റെ സാങ്കേതിക വിദ്യ വലിയ അളവിലുള്ള ഡേറ്റാ കൈമാറ്റത്തിന് ശേഷിയുള്ളതിനാൽ തടസമില്ലാത്ത സേവനം ഇതുവഴി സാധ്യമാവും. ജിയോ ഹോം ടിവി ഇന്റർനെറ്റ് അധിഷ്ടിത സേവനമായതിനാൽ നെറ്റ് ഫ്ളിക്സ് പോലുള്ള മറ്റ് സ്ട്രീമിങ് സേവനങ്ങളും ഒപ്പം ഉപയോഗിക്കാനാവും. അതായത് പൂർണമായും അതിവേഗ ഡേറ്റ ഉപയോഗിച്ചുള്ള സ്ട്രീമിങ് ഉപയോക്താക്കൾക്ക് ആസ്വദിക്കാനാവും.

ടെലിവിഷൻ, ഇന്റർനെറ്റ്, ലാന്റ് ലൈൻ സേവനങ്ങൾ ഒരുമിച്ച് നൽകുന്നതാവും ജിയോയുടെ ഒരു പാക്കേജ്. ഉപയോക്താക്കൾക്ക് ജിയോ ഒരു സെറ്റ് ടോപ്പ് ബോക്സ് നൽകും. ഹാത്ത് വേ, ഡെൻ നെറ്റ് വർക്ക്സ് പോലുള്ള ബ്രോഡ്ബാന്റ് സേവനങ്ങളെ ജിയോ ഏറ്റെടുത്ത സാഹചര്യത്തിൽ ഈ രണ്ട് നെറ്റ് വർക്കുകളുടെ പിന്തുണയും ഗിഗാ ഫൈബറിന്റെ വ്യാപനത്തിന് ആക്കം കൂട്ടും.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഡിടിഎച്ച്, കേബിൾ രംഗത്തെ തകിടം മറിയ്ക്കുന്ന വിലനിരക്കുകളിൽ ജിയോ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ജിയോ ഹോം സേവനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലഭിക്കുന്ന അഭ്യൂഹങ്ങൾ അനുസരിച്ച് ജിയോ ഹോം ടിവിയുടെ ട്രിപ്പിൾ പ്ലേ പ്ലാനിന് 600 രൂപയാവും വില. 600 രൂപയ്ക്ക് 600 ചാനലുകൾ ഉപയോഗിക്കാനാവും. ഇതോടൊപ്പം തന്നെ 1ജിബിപിഎസ് ബ്രോഡ്ബാൻഡ് ലാന്റ് ലൈൻ കണക്ഷനും ഉപയോക്താവിന് ലഭിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts