തൃണമൂൽ കോൺഗ്രസിൽ നിന്ന് വീണ്ടും എംഎൽഎമാർ കൊഴിയുന്നു; ഇന്ന് ബിജെപിയിൽ ചേർന്ന മുനിറുൾ ഇസ്ലാം ബീർഭൂമിൽ നിന്നുള്ള പ്രതിനിധി.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വീണ്ടും എംഎല്‍എയുടെ കൊഴിഞ്ഞ് പോക്ക്.

ഒരു തൃണമൂൽ കോണ്‍ഗ്രസ് എം എൽ എ കൂടി ബിജെപിയിൽ ചേർന്നു.  പശ്ചിമ ബംഗാളിലെ ബീര്‍ഭൂമിൽ നിന്നുള്ള തൃണമൂൽ എം എൽ എ  മുനിറുൽ ഇസ്ലാം ആണ് ബിജെപിയിൽ ചേർന്നത്.

ഇവിടെ നിന്നുള്ള മൂന്ന് തൃണമൂൽ നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട് . ഹാജിറാസ് മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിവയ്ദ് ദാസ്  എന്നിവരാണ്  എം എൽ എ യ്ക്ക് ഒപ്പം ബിജെപിയിൽ ചേർന്നത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

തൃണമൂൽ കോൺഗ്രസിൻറെ 40 എംഎല്‍ എമാര്‍ ബിജെപിയുമായി സമ്പർക്കത്തിലാണെന്നായിരുന്നു പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതായിരുന്നു മോദിയുടെ പരസ്യ പ്രഖ്യാപനം.

എന്നാല്‍ ഒരു കൗണ്‍സിലര്‍ പോലും ബിജെപിയിലെക്ക് പോകില്ലെന്നായിരുന്നു അന്ന് തൃണമൂല്‍ കോണ്‍‍ഗ്രസിന്‍റെ മറുപടി.

എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് മൂന്ന് എംഎല്‍എമാരേയും 60 കൗണ്‍സിലര്‍മാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. മൂന്ന് കോര്‍പറേഷനുകളുടെ ഭരണം ബിജെപി പിടിച്ചു.  ശനിയാഴ്ച കൂടുതല്‍ എം എല്‍ എമാർ തൃണമൂല്‍വിടും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.  ഇതിന് പിന്നാലെയാണ് വീണ്ടും തൃണമൂൽ എം എൽ എ ബിജെപിയിൽ ചേർന്നത്. ആറ് മാസത്തിനുള്ളില്‍ സർക്കാരിനെ അട്ടിമറിക്കും എന്നാണ് ബിജെപി ഭീഷണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts