ബെംഗളൂരു : മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജൂലൈ മൂന്നിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രബല്യത്തില്‍ വന്നത്.
Read MoreTag: religious
മതപരിവർത്തനം, ബെംഗളൂരുവിൽ 15 പേർക്കെതിരെ കേസ് എടുത്തു
ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ 15 പേർക്കെതിരെ കേസെടുത്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിൽ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാൻ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഭർത്താവിൻറെ പരാതിയിലാണ് നടപടി . ഹിന്ദു ശിക്കലിഗാര സമുദായത്തിൽ പെട്ട ഇയാൾ ഭാര്യയുടെ നിർബന്ധം തുടർന്നപ്പോൾ സമുദായ നേതാക്കളോട് പരാതി പറഞ്ഞു. സമുദായാംഗങ്ങൾ മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശവാസിയായ മദൻ ബുഗുഡിയുടെ…
Read Moreമതം മാറിയ യുവതിയെ കഴുത്തറത്ത് കൊന്നു, പ്രതികൾ കീഴടങ്ങി
ബെംഗളൂരു: അടുത്തിടെ സ്വന്തം മതം വിട്ട് മറ്റൊരു മതം സ്വീകരിച്ച യുവതിയെ മൂന്നംഗ സംഘം കഴുത്തറുത്തു കൊന്നു. ഗഡഗിലെ മുളഗുണ്ട നകയ്ക്ക് സമീപംവച്ചാണ് മൂന്നംഗ സംഘം യുവതിയെ വെട്ടിയും കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി ആണ് കൊല്ലപ്പെട്ടത്.ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഷിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. ശോഭ ലമാനി അടുത്തിടെയാണ് മത പരിവര്‍ത്തനം നടത്തി മീനാസ് ബെഫാരി എന്ന പേര് സ്വീകരിച്ചത്. മറ്റൊരു സമുദായത്തിലേക്ക് മതം മാറിയതിനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.…
Read Moreജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം ഒരാൾ പിടിയിൽ
ബെംഗളൂരു: വിദ്യാർത്ഥികളെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൊളിഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമിച്ച പുത്തൂർ സ്വദേശിയായ അമീറിനെ പോലീസ് പിടികൂടി. ഹിന്ദു ജാഗരണ വേദിക്, ബജ്രംഗ്ദൾ പ്രവർത്തകർ ചേർന്നാണ് യുവാവിനെ പിടിച്ചുകെട്ടിയത്. അജിത് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പുത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അമീർ. ഇതേ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അജിത്തെന്ന പേര് വ്യാജമാണെന്നും…
Read Moreദുരഭിമാനക്കൊല വീണ്ടും, നവവരനെ കൊലപ്പെടുത്തി
ബെംഗളൂരു: കലബുറഗിയിൽ ഇതര ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചന്ദ്രകാന്ത് ശരണപ്പ പൂജാരിയാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് 2 ആഴ്ച മുമ്പ് ചന്ദ്രകാന്ത് ഗ്രാമത്തിലെ ഇതര ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം പെൺകുട്ടിയെ വീട്ടുകാർ ബലമായി വീട്ടിലേക്ക് കൊണ്ടു പോവുകയാണ് ഉണ്ടായത്. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കൊലപാതകം നടക്കുന്നത്.
Read Moreജാതി അധിക്ഷേപം നടത്തിയത് പൊതു സ്ഥലത്ത് അല്ല, കേസ് എടുക്കാൻ ആവില്ല ; ഹൈക്കോടതി
ബെംഗളൂരു: പൊതു സ്ഥലത്തു വച്ചു ജാതി അധിക്ഷേപം നടത്തിയാല്‍ മാത്രമേ പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കാനാവൂ എന്ന് കര്‍ണാടക ഹൈക്കോടതി വിധി. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റു തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്നതിനിടെ മോഹന്‍ എന്നയാള്‍ക്കു നേരെ റിതേഷ് പയസ് ജാതി അധിക്ഷേപം നടത്തിയെന്നാണ് കേസ്. കെട്ടിട ഉടമയായ ജയകുമാര്‍ ആര്‍ നായര്‍ക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അവിടെ ഉണ്ടായിരുന്നവര്‍ എല്ലാം.…
Read Moreക്ഷേത്ര വഴിയിൽ അഹിന്ദുവിന്റെ വാഹനത്തിന് സംഘപരിവാറിന്റെ വിലക്കേർപ്പെടുത്തിയ ബോർഡ്
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ പ്രശസ്ത ക്ഷേത്രത്തിലേക്കുള്ള റോഡിൽ അഹിന്ദുക്കളുടെ വാഹനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് സംഘപരിവാറിന്റെ ബോർഡ്. ബെൽത്തങ്ങാടി സൗത്തടക്ക മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് കന്നഡയിലുള്ള രണ്ട് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ധർമസ്ഥല കൊക്കടയിലെ വിശ്വഹിന്ദു പരിക്ഷത്ത്, ബജ്റംഗദൾ, ഹിന്ദു ജാഗരണ വേദി തുടങ്ങിയ സംഘടനകളുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. “ലൗ ജിഹാദ്’ പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഇവിടേക്ക് അന്യമതസ്ഥർ ഓടിക്കുന്ന ഓട്ടോറിക്ഷ, ടാക്സി മറ്റ് വാഹനങ്ങൾക്ക് വിലക്കുണ്ടെന്ന് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് ക്ഷേത്രത്തിന്റെ സ്ഥലത്തല്ലെന്നും ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. നേരത്തെ…
Read More