നഗരത്തിൽ വിദേശികളുടെ ഹൈടെക് എ.ടി.എം. തട്ടിപ്പ്, രണ്ട്പേർ പിടിയിൽ!!

ബെംഗളൂരു: നഗരത്തിൽ വിദേശികളുടെ ഹൈടെക് എ.ടി.എം. തട്ടിപ്പ്, ‘ചിലെ’യിൽ നിന്നുള്ള രണ്ട് വിദേശികൾ പിടിയിൽ. പാസ്‌വേഡ് ഉൾപ്പെടെ എടിഎം കാർഡിലെ രഹസ്യ വിവരങ്ങൾ ചോർത്താൻ എടിഎം മെഷീനിൽ സ്കിമ്മർ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.

കബ്ബൺപാർക്, തിലക് നഗർ എന്നിവിടങ്ങളിലെ കനറാ ബാങ്ക് എടിഎമ്മിലാണ് സ്കിമ്മറും ക്യാമറയും സ്ഥാപിക്കാൻ ശ്രമിച്ചത്. എടിഎം മുറിയിൽ സ്ഥാപിക്കുന്ന ക്യാമറയിലൂടെ ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന പാസ്‌വേഡ് കണ്ടുപിടിക്കാനാകും. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ കടന്നു കളഞ്ഞു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി വ്യാജ കാർഡ് നിർമിക്കുകയും പാസ്‌വേഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയുമാണ് ഈ വിദേശി കള്ളന്മാരുടെ രീതി എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts