ക്രമവിരുദ്ധ സഹായം നൽകിയെന്നറിഞ്ഞാൽ എതിർക്കും ; രാഹുൽ ഗാന്ധി 

ബംഗളൂരു: ക്രമവിരുദ്ധ സഹായങ്ങളൊ ന്നും നൽകിയല്ല വ്യവസായി ഗൗതം അദാനിക്കു രാജസ്ഥാൻ സർക്കാർ നിക്ഷേപാനുമതി നൽകിയതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ്സാണു ഭരിക്കുന്നതെങ്കിലും ക്രമ വിരുദ്ധസഹായം നൽകിയെന്നു തെളിഞ്ഞാൽ അത് എതിർക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാജസ്ഥാൻ സർ ക്കാർ അദാനിയുമായി കൂട്ടുകൂടുന്നു എന്നതിൽ  പ്രതികരിക്കുകയായിരുന്നു രാഹുൽ . കോർപ്പറേറ്റുകൾക്ക് അല്ല വിമർശനമെന്നും കുത്തകകൾക്കാണ്  വിമർശനമെന്നും രാഹുൽ വിശദീകരിച്ചു. അദാനിയെയും അംബാനിയെയും കേന്ദ്രം വഴിവിട്ട് സഹായിക്കുന്നുവെന്നു രാഹുൽ നിരന്തരം വിമർശിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ സംഭവവികാസങ്ങൾ.

Read More

പിറന്നാൾ ദിനത്തിൽ ആട് മോഷണം , വഴക്കു പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി

രാജസ്ഥാൻ : പിറന്നാൾ ദിനത്തിൽ ആടിനെ മോഷ്ടിച്ചു. തുടർന്നുള്ള തർക്കത്തിനിടെ മകൻ അമ്മയെ കൊന്നു. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് 12ാം ക്ലാസ് വിദ്യാർത്ഥി അമ്മയെ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് കണ്ടെടുത്തു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ജലവാറിലെ സുനൽ പോലീസ് പരിധിയിലെ സെൻലിയ ഗ്രാമത്തിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ പണം നൽകാൻ  വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി.…

Read More

സർപ്പദോഷത്തിന് പരിഹാരം ലൈംഗിക ബന്ധം, പീഡന പരാതിയുമായി യുവതി

ജാലോർ : ആശ്രമത്തിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു എന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമ നടത്തിപ്പുകാരനും സഹായിക്കും എതിരെയാണ് യുവതിയുടെ പരാതി. ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് പോലീസ് കേസെടുത്തത്. . ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സർപ്പദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ തഗറാമുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദ്ദേശിച്ചു. ഭർത്താവിനും കുടുംബത്തിനുമൊപ്പമാണ്…

Read More

ഐപിഎൽ ഫൈനലിലെ രണ്ടാമത്തെ ടീം ആര്? രാജസ്ഥാനും ബെംഗളൂരുവും ഇന്ന് നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറില്‍ പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സും മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബെംഗളൂരുവുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്. ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലില്‍ ഇത്തവണ റണ്‍വേട്ടയില്‍ മുമ്പ്mനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയില്‍ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ്…

Read More

ശീതളപാനീയം കുടിച്ച് ഏഴു കുട്ടികൾ മരിച്ചു

ജയ്പുര്‍: ശീതളപാനീയം കുടിച്ച്‌ ഏഴ് കുട്ടികള്‍ മരണപ്പെട്ടു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. പ്രാദേശികമായി നിര്‍മിച്ച പാനീയം കുടിച്ചതാണ് കുട്ടികളുടെ മരണത്തിനു കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ കച്ചവടക്കാര്‍ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികള്‍ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്, ഗ്രാമത്തിലെ വിവിധ കച്ചവടക്കാരില്‍നിന്ന് ശേഖരിച്ച പാനീയം മെഡിക്കല്‍ സംഘം പരിശോധനക്കയച്ചിരിക്കുകയാണ്. ഇവയുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാന്‍ പോലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടികള്‍ മരണപ്പെട്ടത് ശീതളപാനീയങ്ങള്‍ കഴിച്ചതുകൊണ്ടല്ലെന്നു…

Read More

കർണാടക, ഗുജറാത്ത്‌, പിന്നെ രാജസ്ഥാനും നോട്ടമിട്ട് ബി ജെ പി

ദില്ലി:  ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് ബി ജെ പി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം അവസാനമാണ് തിരഞ്ഞെടുപ്പ്. ബി ജെ പിയെ സംബന്ധിച്ച്‌ ഗുജറാത്ത് പാര്‍ട്ടി കോട്ടയാണെങ്കിലും ഇക്കുറി സംസ്ഥാനത്തേക്കുള്ള ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുകയാണ്. ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസുമാണ് നേരത്തേ…

Read More
Click Here to Follow Us