ബെംഗളൂരുവിൽ പെയ്ത മഴയിൽ സൈക്കിൾ ട്രാക്കുകളിലെ പെയിന്റ് ഒലിച്ചുപോയി

road

ബെംഗളൂരു: ബുധനാഴ്ച പെട്ടെന്ന് പെയ്ത മഴയിൽ നഗരത്തിലെ സൈക്കിൾ ട്രാക്കുകളിൽ നടത്തിയ പണിയിലെ ഗുണനിലവാരമില്ലായിമ തുറന്നുകാട്ടി. മിൻസ്‌ക് സ്‌ക്വയറിനും രാജ്ഭവൻ റോഡിനും ഇടയിലുള്ള സൈക്കിൾ ട്രാക്കിലെ പെയിന്റ് മഴയിൽ ഒലിച്ചുപോയി. സൈക്കിൾ യാത്രക്കാരുടെ പാത വേർതിരിക്കാനും ഹൈലൈറ്റ് ചെയ്യുന്നതിനായി ട്രാക്കുകൾ പച്ച നിറത്തിൽ ചായം പൂശിയിരുന്നു ന്നു. സൈക്ലിംഗ് പ്രേമികളാണ് ഈ വർഷം ആദ്യം പ്രശ്നം അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ബെംഗളൂരു സൈക്കിൾ മേയർ സത്യശങ്കരൻ പറഞ്ഞു. പെയിന്റ് തേഞ്ഞു പോയെന്ന് അവർ ചൂണ്ടിക്കാട്ടുകയും അത് വീണ്ടും ചെയ്യാൻ അതികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നടപടിയൊന്നും…

Read More

മഴ ലഭിക്കാനായി മൃതദേഹങ്ങൾക്ക് വെള്ളം നൽകി കർണാടകയിലെ ഒരു ഗ്രാമം

ബെംഗളൂരു: സംസ്ഥാനമാകെ മഴയും മഴ ദുരിതം അനുഭവപ്പെട്ടപ്പോഴും കർണാടകയിലെ ഒരു ഗ്രാമത്തിൽ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ മൃതദേഹങ്ങൾക്ക് വെള്ളം നൽകി പൂജ നടത്തുകയായിരുന്നു ഒരു കൂട്ടം ജനങ്ങൾ. കർണാടകയിലെ വിജയപുര ജില്ലയിലെ കലാകേരി ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നടന്നത്. വരൾച്ചയുടെ കാരണമന്വേഷിച്ച ഗ്രാമീണർ പൂജാരിയുടെ നിർദ്ദേശപ്രകാരമാണ് ശ്മശാനത്തിലെ കുഴിമാടങ്ങൾ തുറന്ന് പൂജ നടത്തിയത്. അടുത്ത നാളുകളിൽ മരണപ്പെട്ട 25 ഗ്രാമീണരുടെ മൃതദേഹങ്ങൾ കണ്ടെത്തി അവർക്ക് വെള്ളം നൽകി പ്രാർത്ഥനകൾ അർപ്പിച്ചു. പൂജ കഴിഞ്ഞ ഉടനെ യാദൃശ്ചികമായി മഴ പെയ്തത് ഈ ആചാരത്തിലുള്ള ഗ്രാമവാസികളുടെ വിശ്വാസം…

Read More

യു പി യിൽ എംഎൽഎ യെ ചെളിയിൽ കുളിപ്പിച്ച് ജനം

ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശിലെ മഹാരാജ്‍ഗഞ്ചിലെ പിപ്രദേറയില്‍ മഴ പെയ്യാന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച്‌ ജനങ്ങള്‍.  ഒരു പഴയ ആചാരമെന്ന നിലയിൽ മഴ ദേവനെ പ്രീതിപെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ബി.ജെ.പി എം.എല്‍.എ ജയ് മംഗള്‍ കനോജിയയെയും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്വാളിനെയുമാണ് ചെളിയില്‍ കുളിപ്പിച്ചത്. ഒരാളുടെമേല്‍ ചെളി വാരിയെറിയുകയോ ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം. ഇപ്പോള്‍ ഇന്ദ്രന്‍ സന്തോഷവാനായിരിക്കുമെന്നും മഴ നല്‍കി അനുഗ്രഹിക്കുമെന്നും എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.…

Read More

മഴ കനത്തു, കൂടുതൽ അണക്കെട്ടുകളുടെ ഷട്ടർ തുറന്നു

ബെംഗളൂരു: വടക്കൻ കർണാടകയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കനത്തതോടെ കൂടുതൽ അണക്കെട്ടുകൾ തുറന്ന് വിട്ടു. വിജയപുര അൽമാട്ടി അണക്കെട്ടിൽ നിന്ന് ഒരു ലക്ഷം ഘനയടി ജലമാണ് തുറന്ന് വിട്ടത്. ജലനിരപ്പ് ഉയർന്നതോടെ ഹൊസ്പേട്ടിലെ തുംഗഭദ്ര അണക്കെട്ടിന്റെ 10 ഷട്ടറുകൾ തുറന്നു. ബെളഗാവി ജില്ലയിൽ കൃഷ്ണനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വ്യാപകമായി കൃഷികൾ നശിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ മഹാരാഷ്ട്ര, തെലുങ്കാന ജാഗ്രത ജില്ലകൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു

death suicide murder accident

ബെംഗളൂരു: ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങൾ. ഉത്തര കന്നഡ മർക്കവാടയിൽ വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകളും മരിച്ചു. രുഗ്മിണി വിട്ടിൽ, മക്കൾ ശ്രീദേവി വിട്ടിൽ എന്നിവരാണ്  മരിച്ചത്. അപകടത്തിനു ശേഷം ഓടി കൂടിയ പ്രദേശവാസികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചങ്കിലും വീടിന്റെ അവശിഷ്ടങ്ങൾ മാറ്റി പുറത്ത് എടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

കനത്ത മഴയിൽ ഇടിഞ്ഞുവീണ് സ്കൂൾ മതിലുകൾ

ബെംഗളൂരു: ഖാനാപൂർ താലൂക്കിലെ മുദേവാഡി വില്ലേജിലെ സർക്കാർ മറാഠി ലോവർ പ്രൈമറി സ്‌കൂളിൽ ഞായറാഴ്ച രാത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണു.. ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരുന്നു. സംഭവം നടന്നത് സ്‌കൂൾ സമയത്തിന് ശേഷമായതിനാൽ ഈ സമയം വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്വ ഒരു ദിവസം മുമ്പ് ഖാനാപൂരിലെ ഗാർൽഗുഞ്ചി വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിന്റെ മതിലുകളും തകർന്നിരുന്നു. മുഗളിഹാൾ വില്ലേജിലെ കർണാടക പബ്ലിക് സ്‌കൂൾ കെട്ടിടത്തിലും കഴിഞ്ഞയാഴ്ച ഇടിവുണ്ടായി.

Read More

മഴക്കെടുതി: കർണാടകയിൽ ഒരു മാസത്തിനിടെ 12 മരണം

death suicide murder accident

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കനത്ത മഴയിൽ 12 പേർ മരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അടുത്ത മൂന്നോ നാലോ ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. മഴക്കെടുതി ബാധിത ജില്ലകളിലെ 13 ഡെപ്യൂട്ടി കമ്മീഷണർമാരുമായും (ഡിസിമാർ) ജില്ലാ ചുമതലയുള്ള മന്ത്രിമാരുമായും ഉൾപ്പെടുത്തി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി വെള്ളിയാഴ്ച ചർച്ച നടത്തി. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സംസ്ഥാനത്ത് പലയിടത്തും സാധാരണയിൽ കവിഞ്ഞ മഴയാണ് രേഖപ്പെടുത്തിയതെന്ന്…

Read More

മണ്ണിടിഞ്ഞുള്ള മരണം, സ്ഥലം  സന്ദർശിച്ച് മന്ത്രി , മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന്  മംഗളൂരുവിലെ പഞ്ചിക്കലിൽ മൂന്ന് മലയാളി റബർ ടാപ്പിംഗ് തൊഴിലാളികൾ മണ്ണിടിഞ്ഞ് മരിച്ച സ്ഥലം ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന മന്ത്രി സുനിൽ കുമാർ ഇന്ന് ഉച്ചയോടെ സന്ദർശിച്ചു. മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ ലഭിച്ചുള്ളൂവെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള വഴി തേടുമെന്ന് മന്ത്രി അറിയിച്ചു. രാജേഷ് നായിക് എം. എൽ. എ , ജില്ലാ ഡെപ്യുട്ടി കമീഷണർ ഡോ. കെ വി രാജേന്ദ്ര എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Read More

മഴക്കെടുതി പ്രദേശങ്ങളിലെ ഡിസിമാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചർച്ച നടത്തി

ബെംഗളൂരു: കനത്ത മഴയിൽ തീരപ്രദേശങ്ങളിലും കുടക് ഹാസൻ, ചിക്കമംഗളൂരു, ശിവമൊഗ്ഗ, ഉത്തര കന്നഡ പ്രദേശങ്ങളിലും ജനജീവിതം താറുമാറായതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്, അടിയന്തര സഹായം ഏവരിലേക്കും എത്തിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. “മഴ ബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി താൻ ചർച്ച നടത്തിയെന്നും ഇതിനകം രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പറഞ്ഞ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, എന്നും കൂട്ടിച്ചേർത്തു.

Read More

മഴ തോരാതെ ഉടുപ്പി; വെള്ളത്തിനടിയിലായി പ്രദേശങ്ങൾ

ബെംഗളൂരു: ഉഡുപ്പിയിൽ ചൊവ്വാഴ്ച മഴ വീണ്ടും പെയ്തതോടെ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും എ.ഡി.സി വീണ ബി.എൻ അവധി പ്രഖ്യാപിച്ചു. പടിഞ്ഞാറോട്ടുള്ള നദികളിലും അവയുടെ കൈവഴികളിലും ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചട്ടുണ്ട്. ,ഇന്നലെ ഉച്ച മുതൽ ഉഡുപ്പിയിൽ മഴ പെയ്യുന്നതിൽ ഒരു ഇടവേള ഉണ്ടായി. മഴയിൽ സീതാ നദി കരകവിഞ്ഞൊഴുകിയതിനാൽ ഹെബ്രി, നഡ്പാലു ഗ്രാമങ്ങളിലെ നിരവധി തെങ്ങുകളും അങ്കണത്തോട്ടങ്ങളും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചു. ഹിരിയഡ്കയ്ക്ക് സമീപം ബൊമ്മരബെട്ട്, ഹരികണ്ടിഗെ പ്രദേശങ്ങളിലും മഴവെള്ളത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാപ്പിന് സമീപം മൂലൂർ-തോട്ടത്തിൽ കടൽക്ഷോഭം രൂക്ഷമായി. കടൽ…

Read More
Click Here to Follow Us