കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസ്; രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ അനുമതിതേടി ലോകായുക്ത

ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…

Read More

സ്വർണ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; കോടികൾ പിടിച്ചെടുത്തു 

ബെംഗളൂരു: സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാർ എന്നയിടത്തുള്ള സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പോലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.

Read More

രാമേശ്വരം കഫേ സ്ഫോടനം; സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് 

ബെംഗളൂരു: രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ബെള്ളാരിയില്‍ നിന്ന് ബസില്‍ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയില്‍ പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായി കലബുറഗി റെയില്‍വേ സ്റ്റേഷനിലെയും സെൻട്രല്‍ ബസ്‍ സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച്‌ ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്. പ്രതിയുടെ പുതിയ ചിത്രങ്ങള്‍കൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന…

Read More

സംസ്ഥാനത്ത് 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്

ബെംഗളൂരു : സംസ്ഥാനത്ത് 10 സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകൾ റെയ്ഡിൽ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരിൽ നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. തുമകൂരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡിവലപ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ ഹനുമന്തരായപ്പ, മണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ്…

Read More

അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ റെയ്ഡ് 

ബെംഗളൂരു: ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ തിപ്പസാന്ദ്രയിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ സിസിബി പോലീസ് റെയ്ഡ് നടത്തി. ന്യൂ തിപ്പസാന്ദ്ര മെയിൻ റോഡിലെ ദഹിയ എന്ന മാർട്ടിൽ ലൈസൻസ് എടുക്കാതെ ഗോഡൗണിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുകയായിരുന്നു. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെയാണ് പടക്കങ്ങൾ വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ റെയ്ഡ് നടത്തി 1.25 ലക്ഷം രൂപയുടെ പടക്കങ്ങൾ പിടികൂടി. പ്രതികൾക്കെതിരെ ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

സംസ്ഥാനത്തുടനീളം ലോകായുക്ത റെയ്ഡ്‌ 

ബെംഗളൂരു: ബെംഗളൂരു നഗരമുൾപ്പെടെ സംസ്ഥാനത്തുടനീളം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന്റെ രേഖകൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

Read More

കോളേജ് വിദ്യാർത്ഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി; പോലീസ് റെയ്ഡ്

ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ  ഡിജെ പാർട്ടി നടത്തി. ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

നഗരത്തിൽ നിന്നും കേരളത്തിലേക്ക് പോയ കെഎസ്ആർടിസി ബസിൽ നിന്നും രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി 

ബെംഗളൂരു: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളിയില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച്ച പുൽച്ചെ മൂന്നരയോടെ ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നെ പണം കണ്ടെടുത്തു . പണം ആരുടേതാണന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെഞ്ചിൻ കൈമാറി.500 രൂപ നോട്ടുകെട്ടുകൾ ആണ് കണ്ടെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റീവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ്…

Read More

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ റെയ്ഡ് 

ബെംഗളൂരു: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മൈസൂർ സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ് കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ ഉള്ള ലോകായുക്ത പരിശോധിക്കുന്നു. തുമകൂർ ജില്ലയിലെ ആർടി നഗറിലെ കെഐഎഡിബി…

Read More

20 കോടിയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുന്നു.  ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്‌തുക്കള്‍ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ്…

Read More
Click Here to Follow Us