ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.
Read MoreTag: RAGGING
മുടി മുറിച്ചതയും മദ്യത്തിന് പണം നൽകാൻ ആവശ്യപ്പെട്ടതായും പരാതി; 7 വിദ്യാർത്ഥികൾ അറസ്റ്റിൽ
ചെന്നൈ: റാഗിംഗ് ചെയ്തെന്ന പരാതിയിൽ ഏഴ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കോളേജിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ജൂനിയർ വിദ്യാർത്ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം വിസമ്മതിച്ചപ്പോൾ മർദിച്ചതായും പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളോട് ചില സീനിയർ വിദ്യാർത്ഥികൾ മദ്യം കഴിക്കാൻ പണം ആവശ്യപ്പെട്ടു. അവർ നിഷേധിച്ചതിനെ തുടർന്ന് മുടി മുറിക്കാനും മുതിർന്നവരെ അഭിവാദ്യം ചെയ്യാനും അവർ നിർബന്ധിതരായി. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് ഏഴ് സീനിയർ വിദ്യാർത്ഥികളായ മാധവൻ, മണി, വെങ്കിടേശൻ, ധരണീധരൻ,…
Read Moreമലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം
കോയമ്പത്തൂർ : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞു ബസിലേക്ക് കയറി വന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. പാലക്കാട് പുതുശ്ശേരിയില്‍ ബസ് തടഞ്ഞായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് ബസില്‍ കയറി വന്ന ആളുകള്‍ മലയാളി കുട്ടികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇവരുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റാഗിംഗുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുള്ളവര്‍ ഇടപെടുകയായിരുന്നു എന്നാണ് പുറത്ത്…
Read More‘തലയിണയുമായി സെക്സ്’, മെഡിക്കല്‍ കോളജില്‍ ക്രൂര റാഗിങ്; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
മധ്യപ്രദേശ്: വിദ്യാര്‍ഥികളെ റാഗ് ചെയ്തതിന് സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസ്.ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് അശ്ലീല കൃത്യം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനാണ് നടപടി. ഇന്‍ഡോറിലെ എംജിഎം മെഡിക്കല്‍ കോളജിലാണ് സംഭവം. റാഗിങ് സഹിക്കാന്‍ വയ്യാതെ വന്നതോടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. തലയിണയുമായും സഹവിദ്യാര്‍ഥികളുമായും സെക്സ് ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നതാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു. സീനിയര്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഫ്ലാറ്റിലാണ് ക്രൂര കൃത്യങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ യുജിസി ഇടപെടുകയും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കോളജിലെ ആന്റി…
Read More