അടുത്ത അധ്യയന വർഷം; പി.യു വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി

ബെംഗളൂരു: ഹിജാബിനെ ചൊല്ലിയുള്ള സമീപകാല തർക്കത്തെ തുടർന്ന് 2022-23 അധ്യയന വർഷത്തിൽ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോം വേണമെന്ന് നിർബന്ധിക്കി പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് പ്രവേശന മാർഗരേഖയിൽ യൂണിഫോമിനെക്കുറിച്ച് വകുപ്പ് വ്യക്തമാക്കിയത്. 2022-23 അധ്യയന വർഷത്തേക്കുള്ള പ്രവേശന മാർഗരേഖ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. പ്രവേശന മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ഒന്നും രണ്ടും വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജ് വികസന സമിതികൾ (സിഡിസികൾ) നിർദ്ദേശിക്കുന്ന യൂണിഫോം മാനദണ്ഡങ്ങൾ പാലിക്കണം. നിർദ്ദേശങ്ങൾ അനുസരിച്ച്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് വിദ്യാർത്ഥികൾ…

Read More

പി.യു. ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ.

ബെംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ദിവസത്തേക്ക് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ , പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഡ്രസ് കോഡ് ഉള്ളിടത്തെല്ലാം കോളേജ് വിദ്യാർത്ഥികൾ യൂണിഫോം ധരിക്കണം. തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറന്നെങ്കിലും കാര്യമായ പ്രതിഷേധങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോളേജുകളും തുറക്കാൻ തീരുമാനിച്ചത്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ, ആഭ്യന്തര മന്ത്രി…

Read More

മിഡ്‌ടേം ബോർഡ് പരീക്ഷയായി നടത്താനുള്ള വകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ചു പിയു വിദ്യാർത്ഥികൾ

ബെംഗളൂരു: പ്രീ–യൂണിവേഴ്‌സിറ്റി (പിയു) രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നവംബർ 17 ബുധനാഴ്ച ബെംഗളൂരുവിലെ മൈസൂർ ബാങ്ക് സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി. മിഡ്‌ടേം പരീക്ഷബോർഡ് പരീക്ഷയായി നടത്താനുള്ള  വിദ്യാഭ്യാസ വകുപ്പിന്റെ (ഡിപിയുഇ) തീരുമാനം പിൻവലിക്കണമെന്ന്അവർ ആവശ്യപ്പെട്ടു. രണ്ടാം പിയു വിദ്യാർത്ഥികൾക്കുള്ള മിഡ്‌ടേം പരീക്ഷകൾ ബോർഡ് പരീക്ഷയായി നടത്തുമെന്ന് നവംബർ 12 ന്ഡിപിയുഇ നേരത്തെ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. അതായത് ചോദ്യപേപ്പറുകൾ ബോർഡ് കേന്ദ്രീകരിച്ച്തയ്യാറാക്കുകയും പരീക്ഷകൾ ജില്ലാതലത്തിൽ നടത്തുകയും ചെയ്യും. പരീക്ഷകൾ നവംബർ 29 മുതൽ ഡിസംബർ30 വരെ നടക്കുമെന്നും സർക്കുലറിൽ അറിയിച്ചു. നേരത്തെ,…

Read More

ആശങ്കകൾക്ക് അടിസ്ഥാനമില്ല; രണ്ടാംവർഷ പി.യു. പരീക്ഷാഫലം 20-നകം

ബെം​ഗളുരു; രണ്ടാംവർഷ പി.യു. പരീക്ഷാഫലം ഈ മാസം 20-നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ്‌കുമാർ. ഒട്ടേറെ വിദ്യാർഥികൾ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കൂടാതെ വിദ്യാർഥികൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു, മെഡിക്കൽ, എൻജിനീയറിങ്ങ്, ഡെന്റൽ കോഴ്സുകൾക്കുള്ള കൊമഡ്കെയും നീട്ടിവെക്കാനാണ് തീരുമാനം. രണ്ടാം വർഷ പി.യു. പരീക്ഷാഫലം വൈകുന്നത് ഇത്തരം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സമയം കുറയ്ക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. കഴിഞ്ഞദിവസങ്ങളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ അവസാനപരീക്ഷ ജൂൺ…

Read More
Click Here to Follow Us