ആശങ്കകൾക്ക് അടിസ്ഥാനമില്ല; രണ്ടാംവർഷ പി.യു. പരീക്ഷാഫലം 20-നകം

ബെം​ഗളുരു; രണ്ടാംവർഷ പി.യു. പരീക്ഷാഫലം ഈ മാസം 20-നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ്‌കുമാർ. ഒട്ടേറെ വിദ്യാർഥികൾ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

കൂടാതെ വിദ്യാർഥികൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു, മെഡിക്കൽ, എൻജിനീയറിങ്ങ്, ഡെന്റൽ കോഴ്സുകൾക്കുള്ള കൊമഡ്കെയും നീട്ടിവെക്കാനാണ് തീരുമാനം. രണ്ടാം വർഷ പി.യു. പരീക്ഷാഫലം വൈകുന്നത് ഇത്തരം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സമയം കുറയ്ക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. കഴിഞ്ഞദിവസങ്ങളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കൂടാതെ അവസാനപരീക്ഷ ജൂൺ 18 -നാണ് നടത്താൻ കഴിഞ്ഞത്. മൂല്യനിർണയ ക്യാമ്പുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം ഇവ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us