ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!!

ബെംഗളൂരു: ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!! ഭൂമിയിടപാട് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണം ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയ രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരായ നാഗേഷ്, നരേന്ദ്രർ സിങ് എന്നിവരാണ് അറസ്റ്റിലായത്.

സ്ഥാപന ഉടമയിൽനിന്ന് 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇവരുടെ ഫ്ളാറ്റിൽ നടന്ന പരിശോധനയിൽ 1.65 കോടി രൂപയും കണ്ടെടുത്തു. നാഗേഷിനുവേണ്ടി ഭൂമിയിടപാട് സ്ഥാപന ഉടമയിൽ നിന്നും പണമാവശ്യപ്പെട്ടത് നരേന്ദ്രർ സിങ്ങാണ്. ആദായനികുതി ഉദ്യോഗസ്ഥരുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിക്ഷേപം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

നികുതിവെട്ടിപ്പ് കേസിൽ അന്വേഷണം ഒഴിവാക്കുന്നതിന് ഇവർ 20 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. സി.ബി.ഐ. നിർദേശപ്രകാരം പണം നൽകാമെന്ന് ഭൂമിയിടപാട് സ്ഥാപനത്തിന്റെ ഉടമ അറിയിക്കുകയായിരുന്നു. പണം വാങ്ങാൻ ജയനഗറിലെ ഹോട്ടലിൽ എത്തിയ നാഗേഷിനെ സി.ബി.ഐ. സംഘം നാടകീയമായി പിടികൂടുകയായിരുന്നു. സി.ബി.ഐ. കോടതിയിൽ ഹാജരാക്കിയ ഉദ്യോഗസ്ഥരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts